പതിറ്റാണ്ടുകളായി കോൺഗ്രസ് കെട്ടിപ്പൊക്കിയ സൗഹൃദങ്ങൾ മോദി നശിപ്പിച്ചു: രാഹുൽ ഗാന്ധി

ഡൽഹി: സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത്‌ താമസിക്കുന്നത് അപകടകരമാണെന്ന് കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി. പതിറ്റാണ്ടുകളെടുത്ത് കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ബന്ധങ്ങളുടെ വല പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ‘പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് കെട്ടിപ്പടുക്കുകയും പരിപോഷിക്കുകയും ചെയ്ത ബന്ധങ്ങളുടെ ശൃംഖല മിസ്റ്റര്‍ മോദി നശിപ്പിച്ചു. സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത്‌ താമസിക്കുന്നത് അപകടകരമാണ്,’ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള അടുപ്പം ദുര്‍ബലമാക്കി, ചൈനയോട് കൂടുതല്‍ അടുക്കുന്ന ബംഗ്ലാദേശിന്റെ സമീപനത്തെ കുറിച്ചുള്ള ദി ഇക്കണോമിസ്റ്റിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം.

Read More

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു; തകർന്നുവീണത് ചൈനീസ് നിർമ്മിത യുദ്ധവിമാനം

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. ധാക്കയിലാണ് അപകടമുണ്ടായത്. ചൈനീസ് നിർമ്മിത എഫ് -7 യുദ്ധവിമാനമാണ് തകർന്നുവീണത്.മൈൽ സ്റ്റോൺ കോളേജിന് സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ ഒരാൾ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേർക്ക് പരുക്ക്. ധാക്കയിലെ വടക്കൻ ഉത്തര പ്രദേശത്തുള്ള ഒരു സ്കൂൾ കാമ്പസിലേക്കാണ് ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണത്. തകർന്ന എഫ്-7 ബിജിഐ വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് ആർമിയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ഒരാൾ മരിച്ചതായും നാല്…

Read More

നെഞ്ചുവേദനയെ തുടർന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ച് വേദനയെ തുടർന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ ഗുഡ് ലാൻഡ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സൗരവ് ഗാംഗുലിയെ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെ അഹമ്മബാദിൽ ചേർന്ന ബിസിസിഐ യോഗത്തിൽ ഗാംഗുലി പങ്കെടുത്തിരുന്നു. കൊൽക്കത്തയിലേക്ക് മടങ്ങിയെത്തിയ ഗാംഗുലി വ്യായാമം ചെയ്യുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഗാംഗുലിക്ക് ആൻജിയോപ്ലാസ്റ്റി നടത്തിയേക്കുമെന്നാണ് റിപോർട്ടുകൾ

Read More