വയനാട് ജില്ലയില്‍ 631 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.4

  വയനാട് ജില്ലയില്‍ ഇന്ന് (23.09.21) 631 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 594 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.4 ആണ്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 113890 ആയി. 106852 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5956 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4826 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

സ്വർണവിലയിൽ വർധന: പവന് 120 രൂപകൂടി

  തുടർച്ചയായ ദിവസങ്ങളിലെ വിലയിടിവിനുശേഷം സ്വർണവിലയിൽ നേരിയ വർധന. പവന് 120 രൂപകൂടി 35,440 രൂപയായി. ഗ്രാമിന്റെ വില 15 രൂപ വർധിച്ച് 4430 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലും വിലവർധിച്ചു. സ്പോട് ഗോൾ വില ഔൺസിന് 1,784.94 ഡോളറായി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ തീരുമാനവും ഡോളർ സൂചികയിലെ വീഴ്ചയുമാണ് സ്വർണവിലയെ സ്വാധീനിച്ചത്.    

Read More

സംസ്ഥാനത്ത് ഇന്ന് 8037 പേർക്ക് കൊവിഡ്, 102 മരണം; 11,346 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8037 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂർ 560, ആലപ്പുഴ 545, കാസർഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

മരംമുറി കേസ് അന്വേഷണത്തിൽ ഭിന്നത; സർക്കാർ കീഴ് ഉദ്യോഗസ്‌ഥരെ ബലിയാടാക്കുന്നു

  വയനാട്: മുട്ടിൽ മരംമുറി കേസ് അന്വേഷണത്തിൽ വനം വകുപ്പിൽ ഭിന്നത. ഫോറസ്‌റ്റ് കൺസർവേറ്റർ എൻടി സാജനെതിരെ നടപടിയെടുക്കാത്ത സർക്കാർ, കീഴ് ഉദ്യോഗസ്‌ഥരെ ബലിയാടാക്കുക ആണെന്നാണ് പരാതി. അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്‌ത ലക്കിടി ചെക്ക് പോസ്‌റ്റിലെ ഉദ്യോഗസ്‌ഥരെ തിരിച്ചെടുത്തുകൊണ്ടുള്ള വനം വകുപ്പ് മേധാവിയുടെ ഉത്തരവ് വനം മന്ത്രി മരവിപ്പിച്ചതാണ് ഭിന്നതയ്‌ക്ക്‌ കാരണം. മുട്ടിൽ മരം മുറി കേസിലെ തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്കിടി ചെക്ക് പോസ്‌റ്റിലെ സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ വിഎസ് വിനേഷ്, ബീറ്റ് ഫോറസ്‌റ്റ്…

Read More

വയനാട് പൊഴുതന സ്വദേശി അൽഖർജിൽ കോവിഡ് ബാധിച്ച് മരിച്ചു

കൽപ്പറ്റ: കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന മലയാളി അൽഖർജിൽ മരിച്ചു. അൽഖർജിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന വയനാട് പൊഴുതന മുത്താരുകുന്ന് സ്വദേശി തെങ്ങും തൊടി ഹംസ(55)ആണ് മരിച്ചത്. അൽഖർജ് കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു 27 വർഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരു വർഷം മുമ്പാണ് നാട്ടിൽ പോയി തിരികെ വന്നത്. കിംഗ് ഖാലിദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഖബറടക്കാനുള്ള നിയമ നടപടിക്രമങ്ങളുമായി അൽഖർജ് കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്.

Read More

പാപ്പിയമ്മ പൂവ് ചോദിച്ചു; പൂക്കാലം നല്‍കി ബോബി

കോട്ടയം: പൊളിഞ്ഞു വീഴാറായ തന്റെ കുടിലിന് ഒരു കതകു പിടിപ്പിച്ചു തരുമോ എന്ന് ചോദിച്ച പാപ്പിയമ്മയ്ക്ക് ഒരു വീടുതന്നെ വച്ചുനല്‍കാനൊരുങ്ങി ഡോ. ബോബി ചെമ്മണൂര്‍. ഫാഷന്‍ ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയുടെ ഫോട്ടോഷൂട്ടിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ 98 വയസ്സുകാരിയായ പാപ്പിയമ്മയ്ക്ക് ഡോ. ബോബി ചെമ്മണൂരും ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് പുതിയ വീടുവച്ചു നല്‍കുന്നത്. പാപ്പിയമ്മയുടെ വീടിനു ഒരു കതക് പിടിപ്പിച്ച് നല്‍കാമോയെന്ന് മഹാദേവന്‍ തമ്പി ബോബി ഫാന്‍സ് ആപ്പിലൂടെ അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതിനുപിന്നാലെ പാപ്പിയമ്മയെ കാണാന്‍…

Read More

രാജസ്ഥാനിൽ കിസാൻ മഹാപഞ്ചായത്തുമായി രാഹുൽ ഗാന്ധി; ട്രാക്ടർ റാലിയും നടത്തും

കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് നേരിട്ട് സമര രംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി വരുന്ന ശനിയാഴ്ച രാജസ്ഥാനിലെ അജ്മീറിൽ രാഹുൽ ഗാന്ധി ട്രാക്ടർ റാലി നടത്തും. 12, 13 തീയതികളിൽ രാജസ്ഥാനിൽ മഹാപഞ്ചായത്തും കോൺഗ്രസ് സംഘടിപ്പി്കകും നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്രം ആവർത്തിക്കുന്നതിനിടെയാണ് കോൺഗ്രസ് സമരം ശക്തമാക്കുന്നത്. കാർഷിക നിയമങ്ങൾ പാസാക്കിയതിന് പിന്നാലെ രാഹുൽ ഗാന്ധി പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ട്രാക്ടർ റാലി നടത്തിയിരുന്നു. ഇതിന് ശേഷം സമരത്തിൽ അദ്ദേഹം നേരിട്ട് ഇടപെട്ടിരുന്നില്ല. എന്നാൽ കർഷക പ്രക്ഷോഭം കേന്ദ്രത്തിന് മുന്നിൽ വലിയ…

Read More

മൂന്ന് വനിതകളടക്കം സുപ്രീം കോടതിയിൽ ഒമ്പത് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

സുപ്രീം കോടതി ജഡ്ജിമാരായി ഒമ്പത് പേർ ഇന്ന് ചുമതലയേറ്റു. മൂന്ന് വനിതകളടക്കമാണ് ഒമ്പത് പേർ സുപ്രീം കകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ ആറാമതായാണ് മലയാളിയായ ജസ്റ്റിസ് സി ടി രവികുമാറിന്റെ സത്യപ്രതിജ്ഞ നടന്നത് ആറാം നമ്പർ കോടതിയിൽ ജസ്റ്റിസ് എസ്‌ക കെ കൗളിനൊപ്പമാണ് ജസ്റ്റിസ് സി ടി രവികുമാർ ആദ്യ ദിനം കോടതി നടപടികളിൽ പങ്കെടുത്തത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ശ്രീനിവാസ് ഓഖ, വിക്രംനാഥ്, ജെ കെ മഹേശ്വരി, ഹിമ കോലി, എം എം…

Read More

തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കം വൈകും

തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കം വൈകും. സാങ്കേതിക പരിശോധനകൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. കാലാവസ്ഥ പ്രതികൂലമായതും മടക്കം വൈകാൻ കാരണമാണ്. യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന എഫ്-35 വിമാനം പ്രതികൂല കാലാവസ്ഥയിലും ഇന്ധനം കുറഞ്ഞതോടെയുമാണ് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയത്. ഇന്നലെ ആഭ്യന്തരവകുപ്പിന്റെ ക്ലിയറൻസ് ലഭിച്ചശേഷം ബ്രിട്ടീഷ് നാവികസേനയുടെ വിമാനത്തിൽ ഇന്ധനം നിറച്ചു. വിമാനത്തിൽ ചില സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനാൽ തുടർ പരിശോധനകൾ നടത്തുകയാണ്. സാങ്കേതിക ക്ലിയറൻസ് ലഭിച്ച ശേഷം, കടലിൽ കാലാവസ്ഥ അനുകൂലമായാൽ…

Read More

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന പൂജകള്‍ക്കുശേഷമാണ് തറക്കല്ലിട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 64,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം 971 കോടി ചിലവിലാണ് പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്ന ഹരജികളില്‍ തീര്‍പ്പാകും വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രിംകോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍, ശിലാസ്ഥാപനച്ചടങ്ങിനും കടലാസു ജോലികള്‍ക്കും തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്രമന്ത്രിമാരും മറ്റ് പാര്‍ലമെന്റ്…

Read More