സ്വവർഗ വിവാഹം ഹിന്ദുവിവാഹ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ

ഹിന്ദു വിവാഹ നിയമപ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. 1956ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിൽ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇത്തരം വിവാഹങ്ങൾ അനുവദിച്ചാൽ നിലവിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാകുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. നിയമവും മൂല്യങ്ങളും സാമൂഹ്യാവസ്ഥയും വിവാഹം എന്നത് വിശുദ്ധകർമമായാണ് കണക്കാക്കുന്നത്. ഒരേ ലിംഗത്തിൽപ്പെട്ട ദമ്പതിമാരെ അംഗീകരിക്കാൻ സമൂഹത്തിന് സാധിക്കില്ല ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹത്തിൽ ഏർപ്പെടുന്നവർ…

Read More

വാളയാർ കേസ് സിബിഐ ഏറ്റെടുത്തു; പാലക്കാട് പോക്‌സോ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു

വാളയാർ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പാലക്കാട് പോക്‌സോ കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് പ്രതികൾക്കെതിരെയാണ് എഫ് ഐ ആർ സിബിഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. പോക്‌സോ, എസ് സി/എസ് ടി നിയമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2017 ജനുവരി 13നും മാർച്ച് 4നുമാണ് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളായ വി മധു, എം മധു, പ്രദീപ് എന്നിവരെ…

Read More

മലപ്പുറം ജില്ലയില്‍ 58 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയില്‍ 58 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 21 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

Read More

എല്ലാ ഉത്തരവാദിത്വവും സർക്കാരിന്റേത്; രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

  സ്‌കൂളുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ സ്‌കൂളിൽ വിടുന്നതിന് രക്ഷിതാക്കൾക്ക് യാതൊരു ആശങ്കയും വേണ്ട. എല്ലാ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കുകയാണെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു സ്‌കൂൾ തുറന്നാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും ആദ്യ രണ്ടാഴ്ചയിലെ അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ചും മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂളുകളിൽ ആകെ കുട്ടികളുടെ എണ്ണം 25 ശതമാനമായി ക്രമീകരിക്കണം. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ വീതമായിരിക്കണം ഇരിക്കേണ്ടത്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാതെ രണ്ട് മീറ്റർ അകലം…

Read More

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇന്ന് വിരമിക്കും

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇന്ന് വിരമിക്കും. 2019 നവംബർ 18നാണ് അദ്ദേഹം രഞ്ജൻ ഗോഗോയിക്ക് ശേഷം ഇന്ത്യയുടെ 47ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. അവസാന ദിവസമായ ഇന്ന് കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസാണ് അദ്ദേഹം പരിഗണിക്കുക. ഇതിന് ശേഷം 5 മണിക്ക് ഓൺലൈൻ യാത്രയയപ്പ് യോഗം നടക്കും. 48ാമത് ചീഫ് ജസ്റ്റിസായി തെരഞ്ഞെടുക്കപ്പെട്ട എൻ വി രമണ നാളെ ചുമതലയേൽക്കും.

Read More

ദേശീയ രാഷ്ട്രീയത്തിലേക്കില്ല, സംസ്ഥാനത്ത് തന്നെ പ്രവർത്തിക്കും: നിലപാട് അറിയിച്ച് ചെന്നിത്തല

  ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തോട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് തന്നെ പ്രവർത്തിക്കാനാണ് താത്പര്യമെന്നും ചെന്നിത്തല പറഞ്ഞു. തെറ്റായ വിവരങ്ങൾ കേന്ദ്രനേതൃത്വത്തെ ധരിപ്പിക്കാൻ ശ്രമം നടക്കുകയാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ മികച്ച രീതിയിലാണ് താൻ പ്രവർത്തിച്ചത്. ഗ്രൂപ്പുകളുടെ വീഴ്ചയല്ല നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം. സംഘടനാപരമായ പിഴവുകൾ തിരുത്താനുള്ള നടപടികളെ പൂർണമായും പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക് എത്താനിരിക്കെയാണ് ചെന്നിത്തല നിലപാട് അറിയിച്ചത്. ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത്…

Read More

പ്രഭാത വാർത്തകൾ

  🔳റഷ്യ നാളെ യുക്രൈന്‍ ആക്രമിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ വിവരം എവിടെനിന്നു ലഭിച്ചെന്ന് പ്രസിഡന്റ് വ്യക്തമാക്കുന്നില്ല. ഉക്രൈനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിത്തുടങ്ങി. മൂന്നു മാസമായി അതിര്‍ത്തിയില്‍ റഷ്യയുടെ ലക്ഷത്തിലേറെ സൈനിക സന്നാഹമുണ്ട്. യുക്രൈനിനെ ആക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ഫോണില്‍ വിളിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശപൗരന്മാരെ യുക്രൈനില്‍നിന്ന് പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. നൂറു കണക്കിന് മലയാളികള്‍ അടക്കം കാല്‍ ലക്ഷത്തോളം…

Read More

ഉത്തരവ് പാലിക്കുന്നതിൽ സർക്കാരിന് വീഴ്ച; മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിനെതിരെ ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം ആശങ്കയുണ്ടാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ആൾക്കൂട്ടം ഒഴിവാക്കണമെന്ന കോടതി ഉത്തരവ് പാലിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും കോടതി ചൂണ്ടിക്കാണിച്ചു. കോവിഡ് കാലത്തുള്ള ഇത്രയും വലിയ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് നിരീക്ഷിച്ച കോടതി ആൾക്കൂട്ടം ഒഴിവാക്കണമെന്നും വ്യക്തമാക്കി.  

Read More

അമ്പലവയൽ ആശങ്കയിൽ; ഇന്ന് 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ 156 ആന്റിജന്‍ ടെസ്റ്റില്‍ 18 പേര്‍ക്കും,ബത്തേരിയില്‍ നടത്തിയ ആര്‍ട്ടിപിസിആര്‍ ടെസ്റ്റില്‍ ആറുപേര്‍ക്കുമാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്.ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് പഞ്ചായത്തില്‍ ഇതാദ്യമാണ്.രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കവും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

Read More

കോഴിക്കോട് ജില്ലയില്‍ 486 പേര്‍ക്ക് കോവിഡ്;രോഗമുക്തി 880

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 486 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 471 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7841 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 880 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. *വിദേശത്ത് നിന്ന് എത്തിയവര്‍ – 1* ചാത്തമംഗലം – 1 • ഇതര…

Read More