24 മണിക്കൂറിനിടെ 94,372 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് രോഗവ്യാപനത്തിന് അറുതിയില്ല

രാജ്യത്ത് വീണ്ടും ഒരു ലക്ഷത്തിനടുത്ത് കൊവിഡ് പ്രതിദിന വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 47,54,356 ആയി ഉയർന്നു. 1114 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 78,585 ആയി നിലവിൽ 9,73,175 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 37,02,595 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 77.87 ശതമാനമായി ഉയർന്നു. ഇന്നലെ 1,07,702 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു…

Read More

കെ സുധാകരന്റെ വാഹനത്തിന് പോലീസ് സുരക്ഷ; ഡിസിസി ഓഫീസിൽ ഒരു ബസ് പോലീസ് സംഘം

  ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ കർശന സുരക്ഷയൊരുക്കി പോലീസ്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാഹനത്തിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. കണ്ണൂർ ഡിസിസി ഓഫീസിന് സമീപം ഒരു ബസ് പോലീസ് സംഘം സ്ഥിതി ചെയ്യുന്നുണ്ട്. ഡിസിസി ഓഫീസിൽ നടക്കുന്ന പരിപാടിയിൽ സുധാകരൻ പങ്കെടുക്കുന്നുണ്ട് ജില്ലയിലെ സിപിഎം ശക്തികേന്ദ്രങ്ങളിലെ കോൺഗ്രസ് ഓഫീസുകൾക്കും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മലപ്പുറത്ത് സുധാകരൻ പങ്കെടുത്ത മേഖലാ കൺവെൻഷനിലേക്ക് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി…

Read More

സ്വർണവില ഉയർന്നു; ചൊവ്വാഴ്ച പവന് 240 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. ചൊവ്വാഴ്ച പവന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,160 രൂപയിലെത്തി. 4770 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. സെപ്റ്റംബർ ആറിന് പവന്റെ വില 37,360 രൂപയിലേക്ക് താഴ്ന്നിരുന്നു. പിന്നീട് തുടർച്ചായ ദിവസങ്ങളിൽ സ്വർണവില ഉയരുന്നതാണ് കണ്ടുവരുന്നത്.

Read More

നിയമസഭ തിരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം ആരംഭിച്ചു

കൽപ്പറ്റ:നിയമസഭ തിരഞ്ഞെടുപ്പ്‌ ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം ആരംഭിച്ചു. കല്‍പ്പറ്റ നിയോജമണ്ഡലത്തിലെ പരിശീലനം സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളില്‍ നടന്നു. 537 പ്രിസൈഡിങ് ഓഫീസര്‍മാര്‍, പോളിങ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് പരിശീലനം നേടിയത്. കല്‍പ്പറ്റ നിയോജമണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കി. തിരഞ്ഞെടുപ്പ് നടപടി ക്രമം, ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ ഉപയോഗം എന്നിവയിലാണ് ആദ്യഘട്ടം ക്ലാസ് നല്‍കിയത്. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലേത് 16,17 തീയതികളില്‍ സുല്‍ത്താന്‍ ബത്തേരി മാര്‍ ബാസിലിയേസ് കോളേജ് ഓഫ് എജ്യൂക്കേഷനിലും,…

Read More

Dunkin Donuts job vacancies In Dubai

Dunkin Donuts Careers You should go for making you career in UAE  For Dunkin Donuts Careers UAE. Our few eateries and establishments are looking gifted, persevering, agreeable people groups who flourish speedier to join our organization and need to transform doughnuts into dollars. As we enlist experienced foundation candidates for the full time and the low maintenance work…

Read More

സംസ്ഥാനത്ത് ഇന്ന് 18,853 പേർക്ക് കൊവിഡ്, 153 മരണം; 26,569 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 18,853 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂർ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂർ 856, കോട്ടയം 707, പത്തനംതിട്ട 585, കാസർഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

പിഴുതെറിഞ്ഞ ഇടങ്ങളില്‍ വീണ്ടും കല്ലിടും; വശങ്ങളില്‍ ബഫര്‍ സോണ്‍ ഉണ്ടെന്നും കെ റെയില്‍ എംഡി വി അജിത്ത് കുമാർ

  സില്‍വര്‍ലൈന്‍ പദ്ധതിക്കായി കല്ലിടലുമായി മുന്നോട്ടു പോകുമെന്ന് കെ റെയില്‍ എംഡി .വി അജിത് കുമാര്‍. ആവശ്യമെങ്കില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തും. സാമൂഹിക ആഘാത പഠനത്തിനായാണ് കല്ലിടുന്നതെന്നും അല്ലാതെ ഭൂമി ഏറ്റെടുക്കാനല്ലെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ചാലേ ഭൂമി ഏറ്റെടുക്കൂ. കെ റെയിലിന്റെ പത്ത് മീറ്ററില്‍ ബഫര്‍ സോണ്‍ ആണ്. ഈ ബഫര്‍ സോണിന്റെ അഞ്ച് മീറ്ററില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. അടുത്ത അഞ്ച് മീറ്ററില്‍ അനുമതിയോടെ നിര്‍മാണങ്ങളാകാം നഷ്ടപരിഹാരം…

Read More

1955 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; ഇനി ചികിത്സയിലുള്ളത് 31,493 പേർ: മൂന്ന് ഹോട്ട് സ്പോട്ടുകൾ കൂടി

  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1955 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 174, കൊല്ലം 117, പത്തനംതിട്ട 70, ആലപ്പുഴ 139, കോട്ടയം 230, ഇടുക്കി 31, എറണാകുളം 125, തൃശൂര്‍ 175, പാലക്കാട് 69, മലപ്പുറം 260, കോഴിക്കോട് 273, വയനാട് 48, കണ്ണൂര്‍ 169, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 31,493 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,08,078 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി…

Read More

കൊടകര കുഴൽപ്പണക്കേസ്: ധർമരാജൻ ആർ എസ് എസ് പ്രവർത്തകനെന്ന് പോലീസ്

  കൊടകര കുഴൽപ്പണ കവർച്ചക്കേസിലെ പരാതിക്കാരൻ ധർമരാജൻ ആർ എസ് എസ് പ്രവർത്തകനാണെന്ന് പോലീസ്. നഷ്ടപ്പെട്ടു എന്ന് പരാതിപ്പെട്ടതിൽ കൂടുതൽ പണം കണ്ടെത്തിയതായും തൃശ്ശൂർ എസ് പി ജി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ രാഷ്ട്രീയബന്ധം അന്വേഷിക്കുമെന്നും എസ് പി പറഞ്ഞു. അതേസമയം പണം നൽകിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക് ആണെന്ന് ധർമരാജൻ പോലീസിൽ മൊഴി നൽകി. സുനിൽ നായിക്കിനെ പോലീസ് ചോദ്യം ചെയ്തു. ധർമരാജനുമായി വർഷങ്ങളായുള്ള ബിസിനസ് ബന്ധമുണ്ടെന്നാണ് ഇയാൾ പറഞ്ഞത്…

Read More

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനുമില്ല: ഇമ്രാൻ ഖാൻ

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനും ഇല്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക് ക്യാബിനറ്റിലെ പ്രധാന അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇമ്രാൻ ഖാൻ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ നിന്നും കോട്ടണും, പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ പാകിസ്താൻ നടപടികൾ തുടങ്ങിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ പ്രതികരണം. നേരത്തെ മാർച്ച് 23ന് ഇമ്രാൻ ഖാൻ അധ്യക്ഷനായ ക്യാബിനറ്റ് ഇക്കോണമിക് ഫോറം തന്നെയാണ് ഇന്ത്യയിൽ നിന്നും കോട്ടണും, പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ നിർദേശം നൽകിയത്. ഇത്…

Read More