കമ്മ്യൂണിസവുമായി സഹകരിക്കരുതെന്ന് പറഞ്ഞിട്ടില്ല; പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ പ്രചരിപ്പിക്കരുതെന്ന് ജിഫ്രി തങ്ങൾ

കമ്മ്യൂണിസവുമായി സഹകരിക്കുന്നതിൽ മുസ്ലിം സമൂഹം ജാഗ്രത പുലർത്തണമെന്ന പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ ചേർത്ത് പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ഇത്തരം പ്രമേയം അവതരിപ്പിച്ചത്. ഇത്തരം വാർത്തകളിൽ തന്റെ ഫോട്ടോ ചേർത്ത് ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടവർ മാറി നിൽക്കണമെന്നും തങ്ങൾ പറഞ്ഞു.

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം:  ശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ നാളെയോടെ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് വെള്ളിയാഴ്ച ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന തിരമാലകളുകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ 25 വരെ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. മലയോര പ്രദേശങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, മണ്ണിടിച്ചിൽ സാധ്യതയുള്ള…

Read More

മക്കളുടെ ചികിത്സയ്ക്ക് ’ഹൃദയം’ വിൽക്കാൻ തെരുവിലിറങ്ങി വീട്ടമ്മ; ആരോ​ഗ്യമന്ത്രി ഇടപ്പെട്ടു, ചികിത്സാ ചിലവ് സർക്കാർ വഹിക്കും

മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ അവയവങ്ങൾ വിൽക്കുന്നതിന് തയാറാണെന്ന് കാണിച്ച് അഞ്ചുമക്കളുമായി തെരുവിൽ സമരത്തിനിറങ്ങിയ അമ്മയ്ക്ക് പിന്തുണയുമായി സർക്കാർ രം​ഗത്ത്. മലപ്പുറം സ്വദേശിനി ശാന്തയാണ് മക്കളുമായി സമരത്തിലിറങ്ങിയത്. ശാന്തിയുടെ മക്കളുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. വീടിന്റെ വാടക ഏറ്റെടുക്കാൻ ലയൺസ് ക്ലബ്ബ് തയാറാണെന്ന് അറിയിച്ചു. വാടക ലയൺസ് ക്ലബ്ബ് ഏറ്റെടുക്കുമെന്ന ഉറപ്പിൽ വാടക വീട്ടിലേക്ക് മാറാൻ ശാന്തി സമ്മതിച്ചതോടെ പ്രശ്നത്തിന് പരിഹരമായി കൊച്ചി കണ്ടെയ്നർ റോഡിലാണ് ശാന്തി എന്ന വീട്ടമ്മയും…

Read More

രണ്ടാം LDF സർക്കാരിന് പ്രവർത്തന മികവില്ല’; CPI തൃശൂർ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർ‍ശനം

സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിലെ പൊതു ചർച്ചയിൽ സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കും എതിരെ രൂക്ഷ വിമർശനം. രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രവർത്തന മികവില്ല. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയരുന്ന തുടർച്ചയായ ആരോപണം തിരഞ്ഞെടുപ്പിൽ അടക്കം പാർട്ടിക്ക് തിരിച്ചടി ഉണ്ടാക്കുന്നു. ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെയും പൊതു ചർച്ചയിൽ അതിരൂക്ഷവിമർശനമുണ്ടായി. സിപിഐ വകുപ്പുകൾക്ക് ധന മന്ത്രി പണം നൽകുന്നില്ലെന്നായിരുന്നു ബാലഗോപാലിനെതിരെ ഉയർന്ന വിമർശനം. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ കേന്ദ്ര ധന പ്രതിസന്ധിയെ കുറിച്ച് പറയുകയും സിപിഐഎം വകുപ്പുകൾക്ക് വാരിക്കോരി കൊടുക്കുകയും…

Read More

അരുവിക്കരയിൽ 72 വയസ്സുള്ള അമ്മയെ മദ്യലഹരിയിൽ മകൻ മർദിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം അരുവിക്കരയിൽ 72 വയസ്സുള്ള അമ്മയെ മദ്യലഹരിയിൽ മകൻ മർദിച്ചു കൊലപ്പെടുത്ത. അരുവിക്കര കച്ചാണിയിൽ താമസിക്കുന്ന നന്ദിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നന്ദിനിയുടെ മകൻ ഷിബു(48)വിനെ പോലീസ് അറസ്റ്റ് ചെയ്തു ഡിസംബർ 24ന് രാത്രി പതിനൊന്നരയോടെയാണ് സംഭവം. അമ്മ മരിച്ചതായി ഷിബുവാണ് പോലീസിൽ അറിയിച്ചത്. പരിശോധിച്ചപ്പോൾ മുഖത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മർദനമാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് ഷിബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് ഷിബു നേരത്തെ പട്ടാളത്തിലായിരുന്നു. ദിവസവും മദ്യപിച്ച് വരുന്നത് ചോദ്യം ചെയ്തതാണ് മർദിക്കാൻ കാരണമായതെന്ന് ഇയാൾ…

Read More

ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തി കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4531 പേർക്ക്. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. 2737 പേർ രോഗമുക്തരായതായും മുഖ്യമന്ത്രി അറിയിച്ചു. 3730 പേർക്കും സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. 351 പേരുടെ രോഗ ഉറവിടം അറിയില്ല. 71 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 820 പേർക്കാണ് രോഗം അതിൽ 721 പേർക്കും സമ്പർക്കമാണ് . മലപ്പുറം 351, കാസർകോട് 319, എറണാകുളം 333 തൃശൂർ 296, കണ്ണൂർ 260, പാലക്കാട് 241, കൊല്ലം…

Read More

കണ്ണൂർ മാക്കൂട്ടം ചുരത്തിൽ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഡ്രൈവർ മരിച്ചു

കണ്ണൂർ മാക്കൂട്ടം ചുരം പാതയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. ബംഗ്ലുരുവിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇരുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട ഡ്രൈവറെയും യാത്രക്കാരെയും വീരാജ്‌പേട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡ്രൈവർ വൈകാതെ മരിച്ചു. കർണാടക സ്വദേശി സ്വാമിയാണ് മരിച്ചത്.  

Read More

Waldorf Astoria DIFC Hotel Jobs In Dubai UAE 2022

Waldorf Astoria Careers On the off chance that your vocation objectives remember working for Waldorf Astoria Careers for Dubai and UAE then we are here to help you through that venture. We have innumerable openings for work that range from essential to halfway and master level, so you can clearly locate your correct fit, in…

Read More

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് ബാറ്റിംഗ്; ഉത്തപ്പയും സക്‌സേനയും ടീമിൽ

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിൽ ടോസ് നേടിയ ഗുജറാത്ത് കേരളത്തെ ബാറ്റിംഗിന് അയച്ചു. സഞ്ജു സാംസണാണ് കേരളത്തിന്റെ നായകൻ. സഞ്ജു തന്നെയാണ് വിക്കറ്റ് കീപ്പറും. റോബിൻ ഉത്തപ്പ, ജലജ് സക്‌സേന എന്നിവരും ടീമിലുണ്ട്. ടൂർണമെന്റിൽ കേരളത്തിന്റെ ആദ്യ മത്സരമാണിത്. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ വർഷം ടീമിലുണ്ടായിരുന്ന എസ് ശ്രീശാന്ത് ഇത്തവണ ടീമിൽ നിന്ന് പുറത്തായി. ടിനു യോഹന്നാനാണ് പരിശീലകൻ. ബീഹാർ, റെയിൽവേസ്, അസം, മധ്യപ്രദേശ് എന്നിവർക്കെതിരെയും കേരളത്തിന് മത്സരമുണ്ട് പ്ലേയിംഗ് ഇലവൻ: റോജിത്ത്…

Read More