ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ച സായ് ശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
വധഗൂഢാലോചന കേസിൽ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ സഹായിച്ച സൈബർ ഹാക്കർ സായ് ശങ്കർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് തന്നെ ചോദ്യം ചെയ്യുന്നതെന്ന് സായ് ശങ്കർ പറഞ്ഞു. കേസിൽ പോലീസ് പീഡനം ആരോപിച്ച് ഇയാൾ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റിയിരുന്നു ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യഹർജിയുമായി സായ് ശങ്കർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ ഫോൺ വിവരങ്ങൾ നശിപ്പിച്ചതിന് എത്ര തുക പ്രതിഫലം കിട്ടിയെന്ന് കണ്ടെത്താൻ ഹാക്കറുടെ…