പ്രഭാത വാർത്തകൾ

  ◼️വന്‍ വിലക്കയറ്റം. അരി, പലവ്യഞ്ജനങ്ങള്‍, ഇറച്ചിക്കോഴി തുടങ്ങിയ ഇനങ്ങള്‍ക്കാണു ഭീമമായ വിലവര്‍ധന. മട്ട അരിക്ക് മൂന്നു മാസത്തിനിടെ എട്ടു രൂപയാണ് കൂടിയത്. മൊത്തവ്യാപാര വില 48 രൂപയാണ്. ചില്ലറ വില 50 രൂപവരെയാണ്. ജയ അരിക്ക് ദിവസങ്ങളുടെ ഇടവേളയില്‍ മൂന്നു രൂപ മുതല്‍ നാലു രൂപ വരെ കൂടി. 38 രൂപയാണ് മൊത്തവില. 43 രൂപയാണു ചില്ലറ വില്‍പനവില. ഒരാഴ്ച കൊണ്ട് പാമോലിന് 30 രൂപ കൂടി 160 രൂപയായി. ഇറച്ചിക്കോഴി വില 165 രൂപയായി….

Read More

കൊവിഡ്; ചികിത്സാ നിരക്കിലും മാതൃകയായി കേരളം

കൊവിഡ് ചികിത്സാ നിരക്കിലും കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക. സ്വകാര്യ മേലയിൽ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നത് കേരളത്തിലാണ്. ഇപ്പോഴും കൊവിഡിന് സൗജന്യ ചികിത്സ നൽകുന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്. കൊവിഡ് പ്രതിരോധത്തിൽ കേരളം ഇന്ത്യയ്ക്ക് എന്നല്ല ലോകത്തിലെ തന്നെ മാതൃകയാകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. ഇപ്പോൾ കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾക്ക് ഏകീകൃത നിരക്കും ആരോഗ്യവകുപ്പ് നിശ്ചയിച്ച് നൽകിയിട്ടുണ്ട് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കാണ് കേരളത്തിൽ. ജനറൽ വാർഡിൽ കേരളത്തിൽ പ്രതിദിനം…

Read More

Burj Khalifa Careers 2022

JOIN WHATSAPP GROUP : CLICK HERE Burj Khalifa Careers 2022 : Its very pleasure to inform you that Burj Khalifa is hiring staff now, company has published their vacancies on the Burj Khalifa website’s careers page, When we noticed that We were very happy to share with job seekers, and you can get every detail regarding this…

Read More

സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി DGPയുടെ ക്ഷണം, SAP കമാൻഡന്റ് ഓഫീസും പേരൂർക്കട പൊലീസ് സ്റ്റേഷനും സന്ദർശിച്ച് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾ

2025ലെ സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കുവനുള്ള ഡിജിപിയുടെ ക്ഷണം സ്വീകരിച്ച് പി എം ശ്രീ കേന്ദ്രിയ വിദ്യാലയ SAP തിരുവനന്തപുരം സ്കൂളിലെ വിദ്യാർഥികൾ അധ്യാപകരോടൊപ്പം SAP കമാൻഡന്റ് ഓഫീസും പേരൂർക്കട പൊലീസ് സ്റ്റേഷനും സന്ദർശിച്ചു. ഇന്ന് രാവിലെയായിരുന്നു സന്ദർശനം. പ്രൈമറിയിൽ നിന്നും സെക്കന്ററിയിൽ നിന്നുമായി 22 കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. SAP ക്യാമ്പിൽ എത്തിയ വിദ്യാർത്ഥികളെ അസിസ്റ്റന്റ് കമാണ്ടന്റ് മാരായ സത്യശീലൻ, ബിജു കെ എസ് സബ് ഇൻസ്‌പെക്ടർ മാരായ ആർ സുരേഷ്, പ്രവീൺ രാജ്…

Read More

പാലക്കാട് ജില്ലയിൽ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് മറിച്ചെന്ന് മന്ത്രി എ കെ ബാലൻ

  പാലക്കാട് ജില്ലയിലാകെ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് മറിച്ചെന്ന് മന്ത്രി എ കെ ബാലൻ. ഒറ്റപ്പാലം, നെന്മാറ, തൃത്താല മണ്ഡലങ്ങളിൽ കോൺഗ്രസും ബിജെപിയും അഡ്ജസ്റ്റ്‌മെന്റ് നടത്തിയിരുന്നു. അതിന്റെ ഉദാഹരണമാണ് മലമ്പുഴയും പാലക്കാടും. ഒരു വിഭാഗം കോൺഗ്രസുകാർ ഷാഫി പറമ്പലിനെതിരെയാണ്. ഇവർ ശ്രീധരന് അനുകുലമായ നിലപാട് എടുക്കും അതേസമയം ജില്ലയിൽ എൽ ഡി എഫിന്റെ ഒമ്പത് സീറ്റും നിലനിർത്തും. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വിഹിതം വർധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ജയിക്കുമെന്ന പ്രതീക്ഷയോടെയാണ് ശ്രീധരൻ 88ാമത്തെ വയസ്സിൽ പാലക്കാട്…

Read More

കരിപ്പൂർ രക്ഷാപ്രവർത്തനം: സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ അനുഭവമെന്ന് മുഖ്യമന്ത്രി

കരിപ്പൂർ വിമാനദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ നാട്ടുകാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദ്രുതഗതിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാനായത് വലിയൊരു അളവുവരെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാൻ ഇടയാക്കി. കൊവിഡ് ഭീതിയും അപകടസാധ്യതയും അവഗണിച്ച് നാട്ടുകാർ മുന്നിട്ടിറങ്ങിയത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ അനുഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു   കുറിപ്പിന്റെ പൂർണരൂപം കരിപ്പൂർ വിമാന താവളത്തിൽ വിമാനം അപകടത്തിൽപെട്ടപ്പോൾ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ ആയത് വലിയൊരു അളവ് വരെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുവാൻ ഇടയാക്കിയിട്ടുണ്ട് പരിക്കേറ്റവരെ രക്ഷിക്കാൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അധികൃതരോടൊപ്പം കോവിഡ്…

Read More

ഭവാനിപൂരിൽ മമതക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയേക്കില്ല

  ബംഗാളിൽ നിർണായകമായ ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയേക്കില്ല. മമതക്കെതിരെ സ്ഥാനാർഥിയെ നിർത്തേണ്ടെന്നാണ് കോൺഗ്രസിലെ ധാരണ. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ മമതക്ക് ഭവാനിപൂരിൽ ജയിച്ചേ മതിയാകൂ. സെപ്റ്റംബർ 30നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭവാനിപൂർ, ജംഗിപൂർ, സംസർഗഞ്ച് എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഭവാനിപൂരിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ജംഗിപൂരിൽ ജാക്കിർ ഹുസൈനും സംസർഗഞ്ചിൽ അമിറുൽ ഇസ്ലാമുമാണ് കോൺഗ്രസിന്റെ സ്ഥാനാർഥികൾ. ദേശീയ രാഷ്ട്രീയത്തിൽ തൃണമൂൽ അടക്കമുള്ള പ്രതിപക്ഷ ഐക്യത്തിന് തടസ്സമാകേണ്ടതില്ലെന്ന വിലയിരുത്തലിൽ കൂടിയാണ് ഭവാനിപൂരിൽ…

Read More

അനാവശ്യ വിവാദം അവസാനിപ്പിക്കണം; ബ്രണ്ണൻ വിഷയം കത്തിക്കുന്നത് മരമുറി കേസ് മറയ്ക്കാൻ: വി ഡി സതീശൻ

മരംമുറി വിഷയത്തിൽ നിന്ന് ഫോക്കസ് മാറ്റാനാണ് സുധാകരന് മറുപടി പറയാൻ മാറ്റിവെച്ചതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കാനാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിക്കുന്നത്. സുധാകരന്റെ അഭിമുഖം പെരുപ്പിച്ച് വാർത്താ സമ്മേളനത്തിൽ മറുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടി ഉചിതമല്ലെന്നും വി ഡി സതീശൻ പറഞ്ഞു അഭിമുഖത്തിൽ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് സുധാകരൻ വ്യക്തമാക്കിയത്. പ്രസിദ്ധീകരിച്ച സമയത്ത് തന്നെ അഭിമുഖത്തെ കുറിച്ചുള്ള പരാതി എഡിറ്ററെ സുധാകരൻ അറിയിച്ചിരുന്നു. എന്നിട്ടും വിവാദം…

Read More

കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും താമസസ്ഥലത്ത് നിന്ന് ഇറക്കിവിട്ടു

തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും താമസസ്ഥലത്ത് നിന്ന് ഇറക്കിവിട്ട. പുറംപോക്കിൽ ഷെഡ് കെട്ടി താമസിച്ചിരുന്ന യുവതിയെയും മക്കളെയുമാണ് അയൽക്കാർ ഇറക്കിവിട്ടത്. ഡിസംബർ 17നായിരുന്നു സംഭവം നടന്നത്. പുറത്താക്കിയശേഷം ഇവർ താമസിച്ചിരുന്ന ഷെഡും അയൽക്കാർ പൊളിച്ചുകളയുകയും ചെയ്‌തു. കഴക്കൂട്ടം സൈനിക് നഗറിലാണ് അമ്മയ്‌ക്കും മക്കൾക്കും ഇത്തരം ദുരനുഭവമുണ്ടായത്. വീട്ടമ്മയായ സുറുമിയും അവരുടെ പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളും പുറമ്പോക്കിൽ ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. ഇവിടെ ആയുധങ്ങളുമായെത്തിയ അയൽക്കാർ ഇവരെ വീട്ടിൽ നിന്നും പുറത്താക്കി വീട് പൊളിച്ചുകളയുകയായിരുന്നു. അതേസമയം പൊലീസിൽ പരാതി…

Read More

കോഴിക്കോട് പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായി; നാലു പേര്‍ കസ്റ്റഡിയില്‍

  കോഴിക്കോട് പതിനേഴ് വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഈ മാസം മൂന്നാം തീയതിയാണ് സംഭവം. ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് പെൺകുട്ടിയെ സുഹൃത്ത് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ശീതള പാനീയത്തിൽ ഉറക്കഗുളിക കലർത്തി നൽകിയ ശേഷം നാലുപേർ ചേർന്ന് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവം പുറത്ത് പറയാതിരിക്കാൻ പ്രതികൾ പെൺകുട്ടിയെ ഭീക്ഷണിപ്പെടുത്തി. കുട്ടി സംഭവത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞതിന് പിന്നാലെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 4 പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

Read More