സംസ്ഥാനം വീണ്ടും ലോക്ഡൗണിലേക്ക്? തീരുമാനം 27ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍

സംസ്ഥാനത്ത് സമ്പൂര്‍ണലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം തിങ്കളാഴ്ച ചേരും. ഉടന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. അതേസമയം തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. വരും ദിവസങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് കൂടി പരിഗണിച്ചായിരിക്കും ലോക്ഡൗണ്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. നാളെ കോവിഡുമായി ബന്ധപ്പെട്ട് സര്‍വകക്ഷിയോഗം നടക്കാനുണ്ട്. വിദഗ്ധരുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഇതിനെല്ലാം ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. അതേസമയം സംസ്ഥാനത്ത് ഇനി വരാന്‍ പോകുന്നത് കൂടുതല്‍ ശക്തമായ…

Read More

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിലെ ക്രെഡിറ്റ് തർക്കത്തിൽ ഇടപെട്ട് ദീപാ ദാസ് മുന്‍ഷി; നേതാക്കളുമായി സംസാരിച്ചു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെയുള്ള ക്രെഡിറ്റ് തർക്കത്തിൽ ഇടപെട്ട് ഹൈക്കമാന്‍ഡ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വിഷയത്തില്‍ ഇടപെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്,രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തി. രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് മുന്നോടിയായാണ് ചർച്ച നടത്തിയത്. ഇന്നലെ വൈകിട്ട് കെപിസിസി ആസ്ഥാനത്തായിരുന്നു ചർച്ച. ജയത്തിന്റെ തിളക്കം കെടുത്തുന്ന അനാവശ്യം തർക്കമെന്നാണ് നേതാക്കളുടെ അഭിപ്രായം. ക്രെഡിറ്റും ഡെബിറ്റും വേണ്ട ടീം സ്പിരിറ്റ് മതിയെന്നും…

Read More

മുഹമ്മദ് അസ്ഹറുദ്ദീനെ കോഹ്ലി നയിക്കും; താരലേലത്തിൽ ആർ സി ബി സ്വന്തമാക്കി

ഐപിഎൽ താര ലേലത്തിൽ മലയാളി ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന പേരായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്റേത്. അസ്ഹറുദ്ദീനെ വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് ആർ സി ബി സ്വന്തമാക്കിയത് മറ്റ് മലയാളി താരങ്ങളായ സച്ചിൻ ബേബിയെയും വിഷ്ണു വിനോദിനെയും ആർ സി ബി സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് പേരെയും അടിസ്ഥാന വിലക്കാണ് ആർ സി ബി സ്വന്തമാക്കിയത്. മുഹമ്മദ് അസ്ഹറുദ്ദീന് വേണ്ടി മറ്റ് ടീമുകളൊന്നും രംഗത്തു വന്നിരുന്നില്ല. മുഷ്താഖ് അലി…

Read More

കേരളം ഒരു അവാർഡിനും അപേക്ഷ നൽകിയിട്ടില്ല: മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞതുകൊണ്ടാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ചതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഒരു ബഹുമതിക്ക് പിന്നാലെ പോയിട്ടില്ലെന്നും മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞതുകൊണ്ടാണ് കേരളം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.   ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി പരിശ്രമിച്ചതിന്റെ ഫലമായാണ് അംഗീകാരങ്ങള്‍ തേടിയെത്തിയത്. ഒരു അവാര്‍ഡിനും അപേക്ഷ നല്‍കിയിട്ടില്ല. അഭിമാനിക്കുന്നതിനു പകരം ചിലര്‍ അസ്വസ്ഥരാകുന്നത് ആശ്ചര്യമുണ്ടാക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനാവശ്യമായ അരാജക സമരങ്ങളാണ് കോവിഡ് വ്യാപനം വര്‍ധിപ്പിച്ചതെന്ന്…

Read More

ഫെയ്‌സ്ബുക്കിലൂടെ സഹായമഭ്യര്‍ത്ഥിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ സഹായവുമായി ആരോഗ്യമന്ത്രി

ഫെയ്സ്ബുക്കിലൂടെ മന്ത്രിയോട് സഹായമഭ്യര്‍ഥിച്ച് മണിക്കൂറുകള്‍ക്കുളളില്‍ സഹായവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൃദയ സംബന്ധമായി രോഗം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് മാസം പ്രായമുള്ള ഹൈസിന്‍ ഷാനാണ് മന്ത്രിയുടെ സഹായഹസ്തമെത്തിയത്. കണ്ണൂര്‍ പുതിയ തെരു സ്വദേശികളായ ഷാനവാസിന്റേയും ഷംസീറയുടേയും മകനാണ് ഹൈസിന്‍ ഷാന്‍. ഇരുവരും കോവിഡ് പോസിറ്റീവ് ആയി കണ്ണൂരില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണ്. ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ധമനികള്‍ക്ക് തകരാറ് സംഭവിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു ഹൈസിന്‍….

Read More

ഞായറാഴ്ചകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണം; സ്കൂളുകള്‍‌ പൂര്‍ണമായി അടക്കും

  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. ഞായറാഴ്ചകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 23, 30 തിയതികളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. നാളെമുതൽ സ്‌കൂളുകൾ പൂർണമായി അടക്കും. ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സമ്പൂർണ അടച്ചുപൂട്ടലുണ്ടാകില്ലെന്നാണ് സൂചന. സ്‌കൂളുകൾ പൂർണമായി അടക്കും. നാളെമുതൽ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും. രോഗതീവ്രത കൂടുന്ന പശ്ചാത്തലത്തിലാണ് സ്‌കൂളുകൾ പൂർണമായി അടക്കുന്നത്. കോളേജുകൾ അടക്കാനും സാധ്യതയുണ്ട്.

Read More

കോഴിക്കോട് ജില്ലയിൽ ഇന്ന് 82 പേർക്ക് കൂടി കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 82 കോവിഡ് പോസിറ്റീവ് കേസും രണ്ട് മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 510 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 117 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, 136 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 216 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലും, 31 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സി യിലും 2 പേര്‍ മലപ്പുറത്തും, 5 പേര്‍…

Read More

സെൻട്രൽ വിസ്റ്റ പ്രോജക്ട് വർക്ക് നിർത്തിവെക്കാനുള്ള അപേക്ഷ തള്ളി; ഒരു ലക്ഷം രൂപ പിഴവിധിച്ച് കോടതി

  ന്യൂഡൽഹി: കോവിഡ് മൂലം രാജ്യത്ത് പ്രതിസന്ധിയുണ്ടെന്നും അതിനാൽ സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി. ഇത് കൂടാതെ ഇത് പൊതു ജനത്തിന് വളരെയേറെ ആവശ്യമുള്ള ഒന്നാണെന്നും കോടതി ചൂണ്ടിക്കാട്ടുകയും പരാതിക്കാരന് ഒരുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ദേശീയ പ്രാധാന്യമുള്ള അവശ്യ പദ്ധതിയാണ് സെൻട്രൽ വിസ്തയെന്ന് ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ‘പദ്ധതിയിൽ പൊതുജനങ്ങൾക്ക്…

Read More

മലപ്പുറം ചാലിയാർ പഞ്ചായത്തിൽ ഭരണം യുഡിഎഫിന്; പ്രസിഡന്റായി എൽഡിഎഫ് സ്ഥാനാർത്ഥി

മലപ്പുറം ചാലിയാർ പഞ്ചായത്തിൽ ഭരണം യുഡിഎഫിനാണെങ്കിലും ഇവിടെ പ്രസിഡന്റാകുക എൽഡിഎഫ് സ്ഥാനാർത്ഥിയായിരിക്കും. പ്രസിഡന്റ് സ്ഥാനം പട്ടിക വർ​ഗ വിഭാ​ഗത്തിന് സംവരണം ചെയ്തതിനാലാണ് ഇത്തരത്തിലൊരു കൗതുകകരമായ നടപടി ഉണ്ടാകുക. ഇവിടെ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി പരാജയപ്പെട്ടു. ഇതോടെ എൽഡിഎഫ് സ്ഥാനാർത്ഥി പ്രസിഡന്റാകാനുള്ള സാധ്യത തെളിയുകയായിരുന്നു. ഏറനാണ് മണ്ഡലത്തിലാണ് ചാലിയാർ പഞ്ചായത്ത്. ഇവിടെ പ്രസിഡന്റ് സ്ഥാനം ഇത്തവണ പട്ടിക വർ​ഗ വിഭാ​ഗത്തിന് നൽകുകയായിരുന്നു. പഞ്ചായത്ത് രൂപീകരിച്ച് 41 വർഷത്തിന് ശേഷമാണ് ജില്ലയിൽ ഏറ്റവുമധികം ആദിവാസികൾ താമസിക്കുന്ന ചാലിയാർ പഞ്ചായത്തിലെ അമരത്തേത്ത്…

Read More

പമ്പാ ത്രിവേണി മണൽക്കടത്ത് കേസിൽ കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല

പമ്പാ ത്രിവേണി മണൽക്കടത്ത് കേസിൽ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് അന്വേഷണമെന്ന ആവശ്യം സർക്കാർ തള്ളിയതിന് പിന്നാലെയാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത് ദിനംപ്രതി ഉന്നയിക്കുന്ന ആരോപണങ്ങളെ പോലെ തന്നെ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് പമ്പ ത്രിവേണി മണൽ കടത്ത് എന്നും ചെന്നിത്തല ആരോപിച്ചു. മണൽനീക്കത്തെ വനംവകുപ്പ് മന്ത്രി എതിർത്തത് ഇതിന് തെളിവാണ്. സർക്കാർ വിജിലൻസിനെ പൂർണമായി വന്ധ്യംകരിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും…

Read More