പൂഞ്ഞാറിൽ തന്നെ മത്സരിക്കും, 35,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കും: പി സി ജോർജ്

നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ തന്നെ മത്സരിക്കുമെന്ന് പി സി ജോർജ്. ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ യുഡിഎഫിന് സാധിച്ചാൽ നേരിയ ഭൂരിപക്ഷത്തിന് യുഡിഎപിന് അധികാരത്തിൽ തിരിച്ചെത്താം. പൂഞ്ഞാറിൽ തന്നെ മത്സരിക്കും. 35,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്യും. പാലായിൽ മത്സരിച്ചാലും ജയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. താൻ മുന്നണിയിൽ ചേരുന്നതിനെ യുഡിഎഫിലെ ഏതെങ്കിലും ഘടകകക്ഷികൾ എതിർക്കുമെന്ന് കരുതുന്നില്ലെന്നും പി സി ജോർജ് പറഞ്ഞു ഷോൺ ജോർജിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേരളാ കോൺഗ്രസ് അടക്കം ഒരു പാർട്ടിയിലും ചേരില്ല….

Read More

കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം

കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മാലിന്യ കൂമ്പാരത്തിൽ തീ പടർന്നത്. 12 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കാറ്റും ചൂടും മൂലം തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രമകരമായി തുടരുകയാണെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. മണ്ണുമാന്തി ഉപയോഗിച്ച് തീ പിടിച്ച ഭാഗം വേർതിരിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. കാറ്റ് ദിശ മാറി മാറി വീശുന്നത് തീ അണക്കാൻ പ്രയാസം ഉണ്ടാക്കുന്നതായും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

ഒരു യുഗം അവസാനിച്ചു; ധോണിയുടെ വിരമിക്കൽ വാർത്തയോട് സൗരവ് ഗാംഗുലി

മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തോട് പ്രതികരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഒരു യുഗം അവസാനിച്ചിരിക്കുന്നു എന്നായിരുന്നു സൗരവിന്റെ പ്രതികരണം. ഇന്ത്യക്കും ലോക ക്രിക്കറ്റിനും വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ ശേഷമാണ് ധോണി വിരമിക്കുന്നത്. എല്ലാ നല്ല കാര്യങ്ങൾക്കും പര്യവസാനമുണ്ട്. ധോണിയുടെ കാര്യത്തിലും ഇത് സംഭവിച്ചു. മുന്നോട്ടുള്ള ജീവിത യാത്രയിൽ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഗാംഗുലി പറഞ്ഞു ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ധോണി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇന്ന് 7….

Read More

കെ റെയിൽ പദ്ധതിക്കെതിരെ കലക്ടറേറ്റുകൾക്ക് മുന്നിൽ 18ന് യുഡിഎഫിന്റെ ജനകീയ മാർച്ച്

  കെ റെയിൽ പദ്ധതിക്കെതിരെ (സിൽവർ ലൈൻ) യു.ഡി.എഫ് പ്രതിഷേധം ഡിസംബർ 18ന്. സെക്രട്ടേറിയറ്റിന് മുന്നിലും സിൽവർ ലൈൻ കടന്നുപോകുന്ന പത്ത് ജില്ലാ കലക്ടറേറ്റുകൾക്ക് മുന്നിലും ജനകീയ മാർച്ച് സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജനകീയ മാർച്ചും ധർണയും നടത്തുന്നത്. ജനകീയ മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിന് മുന്നിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നിർവഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ ധർണ കെ.പി.സി.സി പ്രസിഡന്റ് കെ…

Read More

കെപിസിസി ഭാരവാഹി പട്ടിക കൈമാറി; പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

കെപിസിസി (KPCC) ഭാരവാഹികളുടെ പട്ടിക കൈമാറി. കെപിസിസി ഭാരവാഹികളുടെ 51 അംഗ പട്ടികയാണ് ഹൈക്കമാൻഡിന് ഇന്നലെ കൈമാറിയത്. പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും എന്നാണ് സൂചന. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ പട്ടികയാണ് നൽകിയത്. കെപിസിസി സെക്രട്ടറിമാരുടെ ലിസ്റ്റ് പിന്നീട് കൈമാറും. സമുദായ സമവാക്യം, ദളിത് വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തിയാണ് പട്ടിക നൽകിയത്. മുൻ ഡിസിസി പ്രസിഡന്റുമാർ ഭാരവാഹികൾ ആകില്ല. മാനദണ്ഡങ്ങളിൽ ഇളവ് നൽകേണ്ടതില്ലെന്നും തീരുമാനമുണ്ട്. രാജീവന്‍ മാസ്റ്റര്‍, എം പി വിന്‍സന്‍റ്…

Read More

വയനാട്ടിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ ഇവയാണ്

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ വാർഡ് 9 (അരമ്പറ്റക്കുന്ന്) ലെ ആലക്കാമറ്റം കോളനി (മൈക്രോ കണ്ടെയ്ൻമെന്റ് സോൺ). നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് ഒന്നിലെ എടക്കൽ തോട് മുതൽ ഫാം റോഡ് മിറർ ഹൗസ് വരെയുള്ള പ്രദേശങ്ങൾ. വാർഡ് രണ്ടിലെ വലിയമൂല മുതൽ മാനിവയൽ ജംഗ്ഷൻ വരെയുള്ള പ്രദേശങ്ങൾ. വാർഡ് 23ലെ കൊച്ചങ്കോട് മുതൽ ബാലവാടികവല വരെയുള്ള പ്രദേശങ്ങൾ. വാർഡ് 15 ലെ അഞ്ചാംമൈൽ മുതൽ വനിതാ ഐടിഐ വരെയുള്ള പ്രദേശങ്ങൾ. വാർഡ് 19 ലെ വനിതാ ഐടിഐ…

Read More

വീണാ ജോർജ് രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രി’; പിന്തുണയുമായി മന്ത്രി ആർ ബിന്ദു

വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ ബിന്ദു. വീണാ ജോർജ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രിയാണ്. വീണാ ജോർജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം നടക്കുന്നു. മന്ത്രിമാർക്കെതിരായ വിമർശനം അപലപനയം.മരിച്ച ബിന്ദുവിന്റെ ബന്ധുക്കളെ കാണേണ്ട സമയത്ത് കാണും. എല്ലാ വിഷയങ്ങളിലും കൃത്യമായി ഇടപെടുന്ന സർക്കാരാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി. കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത് നടപടിയിൽ വി സി ചട്ടങ്ങൾ പഠിക്കണമെന്ന് മന്ത്രി വിമർശിച്ചു. രജിസ്ട്രാർ കോടതിയിൽ പോകട്ടെ അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല….

Read More

സംസ്ഥാനത്ത് ഇന്ന് 5296 പേർക്ക് കൊവിഡ്, 35 മരണം; 2404 പേർക്ക് രോഗമുക്തി

കേരളത്തിൽ 5296 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂർ 437, കൊല്ലം 302, കണ്ണൂർ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223, മലപ്പുറം 210, പാലക്കാട് 201, ഇടുക്കി 142, വയനാട് 118, കാസർഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,577 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ…

Read More

ഐപിഎൽ 15ാം സീസണ് മാർച്ച് 26ന് തുടക്കം; വേദിയും തീയതികളും പ്രഖ്യാപിച്ചു

  ഐപിഎൽ പതിനഞ്ചാം സീസൺ മത്സരങ്ങൾ മാർച്ച് 26ന് ആരംഭിക്കും. സ്റ്റാർ സ്‌പോർട്‌സിന്റെ അഭ്യർഥന മാനിച്ചാണ് പുതുക്കിയ തീയതി പ്രഖ്യാപിച്ചത്. നേരത്തെ മാർച്ച് 29ന് ലീഗ് ആരംഭിക്കാനായിരുന്നു ആലോചന. പുതുക്കി ഫിക്‌സർ പ്രകാരം മേയ് 29ന് ഫൈനൽ നടക്കും ഇത്തവണ രണ്ട് ടീമുകൾ കൂടി ലീഗിലേക്ക് എത്തുന്നതിനാൽ മത്സരങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. 74 മത്സരങ്ങളാണ് ഉണ്ടാകുക. ഇതിൽ 70 മത്സരങ്ങളും മുംബൈയിലും പൂനെയിലുമായി നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഫൈനൽ മേയ് 29ന് അഹമ്മദാബാദിൽ…

Read More

മലപ്പുറം ജില്ലയില്‍ 55 പേര്‍ക്ക് കൂടി കൊവിഡ്; 23 പേര്‍ക്ക് സമ്പര്‍ക്കംവഴി രോഗബാധ

മലപ്പുറം: ജില്ലയില്‍ 55 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. 23 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ പൊന്നാനിയില്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയവരാണ്. രണ്ടുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും 30 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജൂണ്‍ 28 ന് രോഗബാധിതനായ ശുകപുരം ആശുപത്രിയിലെ ഡോക്ടറുമായി ബന്ധമുണ്ടായ വട്ടംകുളം നടുവട്ടം സ്വദേശിനി (58), ജൂണ്‍ 30ന് രോഗബാധ സ്ഥിരീകരിച്ച താനാളൂര്‍ സ്വദേശിയുമായി…

Read More