വയനാട്ടിൽ കുളത്തിൽ വീണ ആറുവയസ്സുകാരൻ മരിച്ചു

വയനാട്ടിൽ കുളത്തിൽ വീണ ആറുവയസ്സുകാരൻ മരിച്ചു. മുട്ടില്‍ എടപ്പെട്ടി അമ്പലകുന്ന് കോളനിയിലെ രാജേഷിന്റെ മകന്‍ വിഘ്‌നേഷ് (6) ആണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ മീന്‍ പിടിക്കാനായി പോയപ്പോഴാണ് അപകടമെന്ന് സൂചന. കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഏകദേശം 30 അടി ആഴമുള്ള കുളത്തില്‍ നിന്നാണ് കല്‍പ്പറ്റ ഫയര്‍ & റെസ്‌ക്യു സര്‍വീസ് ജീവനക്കാര്‍ മൃതദേഹം കണ്ടെടുത്തത്. സ്‌റ്റേഷന്‍ ഓഫീസര്‍ കെ.എം.ജോമിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.      

Read More

സംസ്ഥാനത്ത് ഇന്ന് 2524 പേർക്ക് കൊവിഡ്, 3 മരണം; 5499 പേർക്ക് രോഗമുക്തി

  കേരളത്തിൽ 2524 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂർ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂർ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസർഗോഡ് 24 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,03,592…

Read More

കൽദായ സഭയുടെ മുൻ ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം മെത്രാപ്പൊലീത്ത അന്തരിച്ചു

കൽദായ സുറിയാനി സഭയുടെ മുൻ ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം മെത്രാപ്പൊലീത്ത അന്തരിച്ചു. 85 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ സൺ ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് അന്ത്യം. കൽദായ സുറിയാനി സഭയുടെ ഇപ്പോഴത്തെ മാർ തിരുമേനി മാർ അപ്രേം മെത്രാപ്പോലീത്തയാണ്. ഇദ്ദേഹമാണ് ഭാരതത്തിലെ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ. സീനിയർ നെഫ്രോളജിസ്റ്റ് ഡോ. ടി.ടി. പോളിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് തിരുമേനിയുടെ ചികിത്സക്ക് നേതൃത്വം നൽകിയിരുന്നത്. തിരുമേനിയുടെ ശാരീരിക അവസ്ഥ ദുർബലമാണെന്നും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ട്…

Read More

റഷ്യയ്‌ക്കെതിരായ ഉപരോധം ശക്തമാക്കാൻ തയ്യാറെന്ന് ബോറിസ് ജോൺസൺ

  രാജ്യത്തെ സംരക്ഷിക്കാനുള്ള യുക്രൈൻ ജനതയുടെ ആഗ്രഹത്തെ വ്‌ളാഡിമിർ പുടിൻ കുറച്ചുകാണുന്നതായി ബോറിസ് ജോൺസൺ. പടിഞ്ഞാറിന്റെ ഐക്യവും ദൃഢനിശ്ചയവും പുടിൻ കുറച്ചുകാണുന്നു. ഉപരോധത്തിലൂടെ റഷ്യയിൽ സാമ്പത്തിക സമ്മർദ്ദം ഉണ്ടാകും . റഷ്യൻ അധിനിവേശത്തിനിടയിൽ രാജ്യത്തെയും ലോകത്തെയും അണിനിരത്തിയ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ ധീരതയെയും ബോറിസ് പ്രശംസിച്ചു. യുകെയും മറ്റുള്ളവരും പ്രവചിച്ച ദുരന്തം വ്‌ളാഡിമിർ പുടിന്റെ അധിനിവേശത്തോടെ സംഭവിച്ചു. സംഭവിക്കുന്നത് പ്രതീക്ഷിച്ചതിലും മോശമാണ്. യൂറോപ്യൻ ഭൂഖണ്ഡത്തിൽ സംഭവിക്കുന്ന ദുരന്തമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്.“കുട്ടികളെ കൊല്ലാൻ ടവർ ബ്ലോക്കുകളിലേക്ക് മിസൈലുകൾ…

Read More

തകർത്തടിച്ച് സഞ്ജുവും ഉത്തപ്പയും; മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളത്തിന് ജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബീഹാറിനെതിരെ കേരളത്തിന് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് കേരളം ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബീഹാർ 132 റൺസിന്റെ വിജയലക്ഷ്യമാണ് കേരളത്തിന് മുന്നിൽവെച്ചത്. മറുപടി ബാറ്റിംഗിൽ 14.1 ഓവറിൽ കേരളം ഇത് മറികടന്നു റോബിൻ ഉത്തപ്പയുടെയും സഞ്ജു സാംസണിന്റെയും തകർപ്പൻ ബാറ്റിംഗാണ് കേരളത്തിന് ജയം അനായാസമാക്കിയത്. റോബിൻ ഉത്തപ്പ 57 റൺസെടുത്തു. സഞ്ജു 20 പന്തിൽ 45 റൺസുമായി പുറത്താകാതെ നിന്നു ഓപണിംഗ് വിക്കറ്റിൽ ഉത്തപ്പയും അസ്ഹറുദ്ദീനും ചേർന്ന് അടിച്ചുകൂട്ടിയത് 64…

Read More

സംസ്ഥാനത്ത് 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാലവര്‍ഷം ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ പാലക്കാട് ഒഴികെ 13 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളാ തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത രണ്ടു ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Read More

പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയിൽ കാസർകോട്ടെ ആശുപത്രി നിർമാണം അവസാന ഘട്ടത്തിൽ

പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയിൽ കാസർകോട്ടെ ആശുപത്രി നിർമാണം അവസാന ഘട്ടത്തിൽ.അടുത്ത മാസം പകുതിയോടെ നിർമാണം പൂർത്തിയാവും. കാസർകോട് ഒരുങ്ങുന്നത് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ ആശുപത്രിയാണ്. ടാറ്റാ സ്റ്റീൽ പ്ലാന്റുകളിൽ നിർമാണം പൂർത്തിയാക്കിയ ശേഷം കണ്ടെയ്‌നറുകളിലാണ് യൂണിറ്റുകൾ എത്തിച്ചത്. ഇങ്ങനെ എത്തിച്ച 128 യൂണിറ്റുകൾ മൂന്ന് ബ്ലോക്കുകളിലായി സ്ഥാപിച്ചു. ഒരു യൂണിറ്റിൽ 5 കിടക്കകൾ വീതം ഒരുക്കാം. എസി ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുണ്ട് എല്ലാ യൂണിറ്റുകളിലും. ആശുപത്രിയിൽ 450 പേർക്ക് ക്വാറന്റൈൻ…

Read More

മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം; സര്‍ക്കാരിനെതിരേ കേസുമായി കുടുംബം

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരേ കേസുമായി കുടുംബം രംഗത്ത്. നഷ്ടപരിഹാരമാവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയിലാണു രോഗിയുടെ കുടുംബം കേസ് ഫയല്‍ ചെയ്തത്. ചികില്‍സ നല്‍കാന്‍ ഉത്തവാദപ്പെട്ടവര്‍ അത് നല്‍കിയില്ല. രോഗിയുടെ ആരോഗ്യസ്ഥിതി മോശമായിട്ടും മികച്ച ചികില്‍സയും പരിചരണവും നിഷേധിച്ചു, കുടുംബത്തിന് അത്താണിയാവേണ്ട ഒരാളെ കിടപ്പുരോഗിയാക്കി തുടങ്ങിയ കാര്യങ്ങളാണ് ഹരജിയില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊവിഡ് നോഡല്‍ ഓഫിസറായിരുന്ന ഡോ.അരുണ, ആശുപത്രി സൂപ്രണ്ട് ഡോ.എം എസ് ഷര്‍മദ്…

Read More

വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനായ പരേതനായ ആര്യപ്പിള്ളിൽ മത്തായിയുടെ ഭാര്യ അന്ന (97) നിര്യാതയായി

മാനന്തവാടി : വയനാട്ടിലെ ആദ്യ കാല കുടിയേറ്റ കർഷകനായ പരേതനായ  ആര്യപ്പിള്ളിൽ മത്തായിയുടെ ഭാര്യ മോടോ മറ്റത്തിൽ കുടുംബാംഗമായ  അന്ന (97) നിര്യാതയായി.   സംസ്ക്കാരം മാനന്തവാടി  സെന്റ് പീറ്റർ &  പോൾ ടൗൺ പള്ളിയിൽ 08-12-2020 രാവിലെ 10 മണിക്ക് . മക്കൾ: ആന്റണി , മാനുവൽ (പരേതൻ  ), ആൻസില (റിട്ട. ഗവ. സ്റ്റാഫ് നഴ്സ് അഗളി ) ഡോ..  ജോസ് (റിട്ട. പ്രൊഫസർ കാർഷിക സർവകലാശാല മണ്ണുത്തി) ഫ്രാൻസിസ് പെരുവക . മരുമക്കൾ : …

Read More

എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ; അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി

  സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ സർവീസിലേക്ക് തിരിച്ചെടുക്കാൻ ശുപാർശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് ശുപാർശ. ഡോളർ കേസിൽ കസ്റ്റംസ് വിശദാംശങ്ങൾ നൽകിയിട്ടില്ലെന്നും സമിതി വിശദീകരിക്കുന്നു. ശുപാർശയിൽ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. സ്വപ്‌ന സുരേഷിനെ സർക്കാർ ഓഫീസിൽ നിയമിച്ചതിനെ സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നതും സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധവുമാണ് സസ്‌പെഷന് കാരണമായത്. 2020 ജൂലൈ 16നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. 2023 ജനുവരി മാസം വരെ ശിവശങ്കറിന് സർവീസ്…

Read More