പാർലമെന്റ് പ്രക്ഷുബ്ധം: പ്രതിപക്ഷബഹളത്തിൽ പാർലമെന്റ് നിർത്തിവെച്ചു

    പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയ്ക്കും, കോൺഗ്രസ് നേതാക്കൾക്കുമെതിരായ പൊലീസ് നടപടിയിൽ പാർലമെന്റ് പ്രക്ഷുബ്ധം. പ്രതിപക്ഷബഹളത്തിൽ ലോക്സഭയും രാജ്യസഭയും പന്ത്രണ്ട് മണി വരെ നിർത്തിവച്ചു. ചോദ്യാത്തരവേളയ്ക്ക് ശേഷം ചർച്ചയാകാമെന്ന് ലോക്സ്പീക്കർ പറഞ്ഞെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറായില്ല.     പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞാണ് കോൺഗ്രസ് അംഗങ്ങൾ സഭയിലെത്തിയത്. പാർലമെന്റിന് പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. അതേസമയം തിങ്കളാഴ്ച രാജ്യതലസ്ഥാനത്തെ സിജെപി സമരത്തിന് നേരയുള്ള പൊലീസ് നടപടി സംബന്ധിച്ച…

Read More

വയനാട്ടിൽ ‍സമ്പർക്ക വ്യാപനത്തില്‍ ജാഗ്രത വേണം കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ്

  സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. തലപ്പുഴ പാരിസണ്‍ ടീ ഫാക്ടറി ജൂണ്‍ 3 വരെ ജോലി ചെയ്ത വ്യക്തി പോസിറ്റീവാണ്. സമ്പര്‍ക്കത്തിലുളളവര്‍ നിരീക്ഷണത്തില്‍ കഴിയണം. എടവക ലക്ഷം വീട് കോളനി, ചുണ്ടേല്‍ ഹാരിസണ്‍സ് മലയാളം എസ്റ്റേറ്റ്, നൂല്‍പ്പുഴ കായപ്പുര കോളനി, വെങ്ങപ്പള്ളി ചാമുണ്ടം കോളനി, കാട്ടിക്കുളം പുളിമൂട്കുന്നു കോളനി, ബത്തേരി മന്നോര്‍ക്കുന്നു കോളനി, വീരന്‍കൊല്ലി കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട്…

Read More

നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും; സിഎജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും

സിഎജിക്കെതിരെ ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. കിഫ്ബിക്കെതിരായ റിപ്പോർട്ട് വഴി സിഎജി സംസ്ഥാന സർക്കാരിന് മേൽ അനാവശ്യമായി കടന്നുകയറുന്നുവെന്ന വിമർശനം ഉന്നയിക്കും. ചട്ടം 118 പ്രകാരമായിരിക്കും പ്രമേയം അവതരിപ്പിക്കുക അതേസമയം പതിനാലാം നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിക്കും. ധന വിനിയോഗ ബില്ലും ശ്രീ നാരായണ ഓപൺ സർവകലാശാല ബിലും ഇന്ന് പാസാക്കും. ഇനി സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ് സംഭവബഹുലമായ സഭാ സമ്മേളനമാണ് കഴിഞ്ഞു പോകുന്നത്. ബജറ്റും, സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയവും സിഎജി…

Read More

പിടി തരാതെ കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169…

Read More

സമസ്‌ത നേതാവ് നാസർ ഫൈസി കൂടത്തായി രാജിവച്ചു

സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നാസർ ഫൈസി കൂടത്തായി രാജിവച്ചു. ഖുത്വബാഇൻ്റെ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ വിമർശനം ഉയർന്നതിനെ തുടർന്നാണ് രാജി. രാജിക്കത്ത് പ്രസിഡൻ്റിന് കൈമാറി. സമസ്ത നേതാക്കളേയും പാണക്കാട് സ്വാദിഖലി തങ്ങളേയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ഭാരവാഹികൾക്കെതിരെ നടപടി എടുക്കണമെന്ന് പ്രസിഡൻ്റിന് നൽകിയ കത്തിൽ നാസർ ഫൈസി ആവശ്യപ്പെട്ടു. സമസ്തയുടെ സുപ്രധാന പോഷക സംഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഖുതബ.സമസ്തയുടെ യുവജന സംഘടന നേതാവ് കൂടിയാണ്…

Read More

ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി അനുമതി

ശബരിമല ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ എസ്ഐടിയ്ക്ക് വിജിലൻസ് കോടതി അനുമതി. കട്ടിളപ്പാളി കേസിലെ ജാമ്യപേക്ഷയിലാണ് കോടതി നടപടി. തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊല്ലം വിജിലൻസ് കോടതി ഈമാസം 19 ലേക്ക് മാറ്റി. കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് എസ്ഐടി മുന്നോട്ടുവെച്ചതോടെയാണ് ഈ തീരുമാനം കോടതി കൈകൊണ്ടത്. എസ്ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചതിന് ശേഷം മാത്രമായിരിക്കും തന്ത്രിയുടെ ജാമ്യഅപേക്ഷയിൽ കോടതി തീർപ്പ് കൽപ്പിക്കുക.കോടതിയുടെ കസ്റ്റഡിയിലാണ് നിലവിൽ തന്ത്രിയുള്ളത് അതുകൊണ്ടുതന്നെ…

Read More

അസമിൽ പശു മോഷണം ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ മർദിച്ചു കൊന്നു

  അസമിൽ പശു മോഷണം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്നു. അസം തിൻസുകിയ ജില്ലയിലാണ് സംഭവം. ശരത് മോറൻ എന്ന 28കാരനാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ ഒരു വ്യക്തിയുടെ വീട്ടുവളപ്പിൽ നിന്നും സംശയകരമായ സാഹചര്യത്തിൽ പിടിയിലായ യുവാവാണ് കൊല്ലപ്പെട്ടത് ഇന്നലെ രാത്രി ഒന്നരയോടെ പശു തൊഴുത്തിന് സമീപത്ത് രണ്ട് പേരെ കണ്ടതായി സ്ഥലമുടമ പറയുന്നു. പിന്നീട് ആൾക്കൂട്ടം സംഘടിച്ചെത്തുകയും യുവാവിനെ പിടികൂടുകയുമായിരുന്നു. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ അപ്പോഴേക്കും മരണം…

Read More

കുടുംബത്തിൻറെ ഫോട്ടോയടക്കം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് അപമാനിക്കുന്നു; പരാതിയുമായി ഗോപാലകൃഷ്ണന്റെ കുടുംബം

സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ പരാതിയുമായി പ്രതിയായ ഗോപാലകൃഷ്ണന്റെ കുടുംബം. പറവൂർ സ്റ്റേഷനിലാണ് കോൺഗ്രസിന്റെ പറവൂർ മണ്ഡലം സെക്രട്ടറി സി കെ ഗോപാലകൃഷ്ണന്റെ ഭാര്യ പരാതി നൽകിയത്. കുടുംബത്തിൻറെ ഫോട്ടോയടക്കം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് അപമാനിക്കുന്നുവെന്നും സഹോദരൻറെ കുടുംബത്തിൻറെ ഫോട്ടോ പോലും വ്യാജപ്രചരണത്തിന് ഉപയോഗിക്കുന്നുവെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു. അതിനിടെ സൈബർ ആക്രമണത്തിൽ അന്വേഷണ സംഘത്തിന് മുന്നിൽ കൂടുതൽ തെളിവുകൾ കെ ജെ ഷൈൻ സമർപ്പിച്ചു. വൈപ്പിൻ എം എൽ…

Read More

1945ന് ശേഷമുള്ള വലിയ യുദ്ധത്തിനാണ് റഷ്യ പദ്ധതിയിടുന്നത്; ആഞ്ഞടിച്ച് ബോറിസ് ജോണ്‍സണ്‍

  റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. 1945ന് ശേഷം യൂറോപ്പ് നേരിടാനിരിക്കുന്ന ഏറ്റവും വലിയ യുദ്ധത്തിനായാണ് റഷ്യ കരുക്കള്‍ നീക്കുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. യുക്രൈന്‍ അധിനിവേശത്തിനുള്ള ശ്രമങ്ങള്‍ റഷ്യ ആരംഭിച്ചുകഴിഞ്ഞതായാണ് മനസിലാക്കുന്നതെന്നും യുദ്ധം വന്നാല്‍ ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങള്‍ എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍ ജനതയ്ക്ക് മാത്രമല്ല റഷ്യന്‍ യുവാക്കള്‍ക്കും ജീവന്‍ നഷ്ടപ്പെടുമെന്ന വസ്തുത മനസിലാക്കണമെന്നാണ് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കിയത്. യുക്രൈനെ റഷ്യ ആക്രമിച്ചാല്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നും ബ്രിട്ടണ്‍…

Read More

വയനാട് ‍ജില്ലയിൽ 63 പേര്‍ക്ക് കൂടി കോവിഡ്; 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് 63 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 150 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12123 ആയി. 10279 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 76 മരണം. നിലവില്‍ 1768 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1083 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More