Headlines

യാത്രക്കാരുടെ സുരക്ഷ; രാജ്യത്തെ ട്രെയിനുകളിൽ CCTV ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം

രാജ്യത്തെ ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം. 74000 കോച്ചുകളിലും 15,000 എഞ്ചിനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകി. യാത്രക്കാരുടെ സുരക്ഷാ മുൻനിർത്തിയാണ് ഈ തീരുമാനം. തുടർച്ചയായി ഉണ്ടാകുന്ന റെയിൽവേ അപകടങ്ങളുടെയും ട്രെയിനുകൾക്ക് ഉള്ളിലും, നേരെയും ഉണ്ടാകുന്ന അക്രമ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനം. കഴിഞ്ഞദിവസം ചേർന്ന ഉന്നത തല യോഗത്തിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഉള്ള തീരുമാനത്തിന് അംഗീകാരം നൽകി….

Read More

നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതയുടെ ഹർജി ജസ്റ്റിസ്‌ കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും

  കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ , അതിജീവിതയുടെ ഹർജി ജസ്റ്റിസ്‌ കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ ചോർന്നതിൽ അടക്കം പുനരന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹർജി നൽകിയത്. ഹർജി നാളെ പരിഗണിക്കും. കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറിയിരുന്നു. മെമ്മറി കാർഡുമായി ബന്ധപ്പെട്ട പരാതി മുമ്പ് താൻ ജുഡീഷ്യൽ രജിസ്ട്രാറായിരിക്കെ സ്വകരിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം.     മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചെന്ന വിഷയത്തിൽ…

Read More

വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവാവിനെതിരെ ക്വട്ടേഷന്‍: കൊല്ലം സ്വദേശിയായ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

  വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെ മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കൊല്ലം സ്വദേശിയായ യുവതി അറസ്റ്റില്‍. യുവതിയെയും ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണയെന്ന യുവാവിനേയും സുഹൃത്ത് വിഷ്ണുവിനേയും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നാണ് കേസ്. ഗൗതം കൃഷ്ണയക്കെതിരെ ക്വട്ടേഷന്‍ നല്‍കിയ ലിന്‍സി ലോറന്‍സ് എന്ന ചിഞ്ചു റാണി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. പാരിപ്പള്ളിയിലെ ഒരു മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായ ഗൗതം കൃഷ്ണയോട് ലിന്‍സി…

Read More

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ‌; VIP ഡ്യൂട്ടിക്ക് വിളിച്ച വാഹനങ്ങൾക്ക് പ്രതിഫലം നൽകിയില്ല; ഓഫീസുകൾ കയറിയിറങ്ങി ഡ്രൈവർമാർ

ഗവർണർമാരുടെ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തഭൂമി സന്ദർശനവേളയിൽ, വാടകയ്ക്കെടുത്ത വാഹനങ്ങൾക്ക് സർക്കാർ പ്രതിഫലം നൽകുന്നില്ലെന്ന് പരാതി. ഒരു വർഷമായി ഡ്രൈവർമാർ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. എന്നാൽ തുക അനുവദിക്കേണ്ടത് ആഭ്യന്തര വകുപ്പിൽ നിന്നാണെന്നാണ് ജില്ലാ കളക്ടറുടെ വിശദീകരണം. നാല് ഇന്നോവ കാറുകൾ വാടകക്ക് വിളിച്ചതിൽ ആർക്കും വാടക നൽകിയില്ല. ദുരിതകാലത്ത് ദുരന്തമേഖലകളിൽ പ്രയാസപ്പെട്ടെത്തിയ ഡ്രൈവർമാരാണ് പ്രതിസന്ധിയിലായത്. മോട്ടോർ വാഹന വകുപ്പിൽ നിന്ന് വിളിച്ചായിരുന്നു ഇവരോട് വാഹനം വാടകയ്ക്ക് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വാഹനങ്ങൾക്ക് ഇതുവരെ വാടക നൽകിയിട്ടില്ല. ആഭ്യന്തര വകുപ്പിലേക്ക്…

Read More

വയനാട്ടിൽ വ്യാജ എഞ്ചിനീയര്‍ പഞ്ചായത്തില്‍ ജോലി ചെയ്തത് നാല് വര്‍ഷം;പരാതി ഉയർന്നപ്പോൾ രാജിവെച്ചു

കൽപ്പറ്റ :വ്യാജ എന്‍ജിനീയറിംഗ് സർട്ടിഫിക്കറ്റ് കാണിച്ച് പഞ്ചായത്തിന്‍റെ തൊഴിലുറപ്പ് പദ്ധതിയില്‍ യുവാവ് എൻജിനീയറായി ജോലി ചെയ്തത് നാല് വർഷം. വയനാട് കണിയാമ്പറ്റ പഞ്ചായത്താണ് യോഗ്യത ഇല്ലാത്ത ആളെ നിയമിച്ചത്. പരാതികൾ ഉയർന്നതിനെ തുടർന്ന് രാജിവെച്ചെങ്കിലും യുവാവിനെതിരെ കേസ് നൽകാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല. 2015 മുതൽ 2019 വരെയാണ് കമ്പളക്കാട് സ്വദേശി ഹർഷൽ പി കെ കണിയാമ്പറ്റ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി എൻജീനിയറായി ജോലി നോക്കിയത്. ഭരണസമിതിയാണ് ഇയാളുടെ നിയമനം നടത്തിയത്. 4 വർഷം 17 കോടി വരുന്ന…

Read More

‘സജി ചെറിയാൻ ശ്രദ്ധിക്കാതെ ഓരോന്ന് പറയുന്നത് ഒഴിവാക്കണം’; വർഗീയ പരാമർശത്തിൽ CPIMന് അതൃപ്തി

മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തിൽ സിപിഐഎമ്മിന്‌ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. പ്രതിപക്ഷത്തിനെതിരായ സമുദായ നേതൃത്വങ്ങളുടെ വിമർശനത്തെ വഴിതിരിച്ചുവിടാൻ സജി ചെറിയാന്റെ പരാമർശം ഇടയാക്കി എന്നാണ് വിലയിരുത്തൽ. പ്രതികരണം നൽകാതെ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒഴിഞ്ഞു മാറിയതും അതൃപ്തിയെ തുടർന്നെന്ന് സൂചന.സജി ചെറിയാന്റെ പരാമർശം ദോഷകരം എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സജി ചെറിയാൻ ശ്രദ്ധിക്കാതെ ഓരോന്ന് പറയുന്നത് ഒഴിവാക്കണമെന്ന് നേതൃത്വം നിർദേശം നൽകി. കാസർഗോട്ടേയും മലപ്പുറത്തെയും ജനപ്രതിനിധികളുടെ പേര് പരിശോധിച്ചാൽ വർഗീയ ധ്രുവീകരണം…

Read More

ആംബുലൻസിന്റെ സൈറൺ മുഴക്കി ചീറിപ്പായൽ; ഇ ബുൾ ജെറ്റിന്റെ നിയമലംഘനങ്ങൾ കൂടുതൽ പുറത്ത്

  ഇ ബുൾ ജെറ്റെന്ന പേരിൽ കണ്ണൂരിലെ രണ്ട് യുവാക്കൾ റോഡിൽ നടത്തിക്കൂട്ടിയ തോന്ന്യാസങ്ങളും നിയമലംഘനങ്ങളും ഓരോന്നായി പുറത്തുവരുന്നു. അനധികൃതമായി വാഹനം മോഡിഫൈ ചെയ്തതിന് പിഴ ചുമത്തിയതിനെ തുടർന്ന് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ആളെക്കൂട്ടിയെത്തി ഇവർ കാട്ടിക്കൂട്ടിയ കരച്ചിൽ നാടകത്തിന്റെ വീഡിയോ ഇന്നലെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഈ രണ്ട് യുവാക്കളും കാണിച്ച നിയമലംഘനങ്ങൾ ഓരോന്നായി പുറത്തുവരുന്നത് റോഡിലൂടെ വേഗത്തിൽ പോകുന്നതിനായി ആംബുലൻസിന്റെ സൈറൺ വരെ ഇവർ ഉപയോഗിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വീഡിയോകളിൽ നിന്ന് വ്യക്തമാകുന്നത്….

Read More

മാർപാപ്പയുടെ ഇന്ത്യൻ സന്ദർശനം ഒരു വർഷത്തിനുള്ളിൽ; കേരളത്തിലും എത്തിയേക്കും

  പോപ് ഫ്രാൻസിസ് ഒരു വർഷത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിലേക്ക് വരാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചിരുന്നു. ഇന്ത്യ സന്ദർശത്തിനിടെ കേരളത്തിലും അദ്ദേഹമെത്തുമെന്ന് ഉറപ്പാണ്. കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലയ്ക്കാപ്പിള്ളിയാണ് മാർപാപ്പ കേരളത്തിലും എത്തുമെന്ന് അറിയിച്ചത്. ഇന്ത്യയിലേക്ക് വരാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നരേന്ദ്രമോദിയുമായി നടന്ന മാർപാപ്പയുടെ കൂടിക്കാഴ്ചയാണ് സന്ദർശനത്തിന് വഴിയൊരുക്കുന്നത്. മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചരിത്രപരമായ തീരുമാനമാണെന്ന് സീറോ മലബാർ സഭ…

Read More

‘ഞാൻ ഒരു തുടക്കക്കാരി; വലിയ സന്തോഷം, പിന്തുണച്ചവർക്ക് നന്ദി’; ഷംല ഹംസ

സംസ്ഥാന ചലച്ചത്ര പുരസ്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തതിൽ പ്രതികരണവുമായി ഷംല ഹംസ. വലിയ സന്തോഷമുണ്ടെന്നും പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും ഷംല ഹംസ പറഞ്ഞു. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയമാണ് ഷംല ഹംസയെ പുരസ്കാരത്തിനർഹയാക്കിയത്. തനിക്ക് ചെയ്യാൻ പറ്റും എന്ന് തോന്നിയ കഥാപാത്രം ആയിരുന്ന ഫെമിനിച്ചി ഫാത്തിമയിലേതെന്ന് ഷംല പറഞ്ഞു. മറ്റ് താരങ്ങളിൽ നിന്ന് നല്ല പിന്തുണ ലഭിച്ചുവെന്നും അവാർഡ് തന്റെ മാത്രം നേട്ടം അല്ലെന്നും ഷംല ഹംസ പറഞ്ഞു. മുഴുവൻ അംഗങ്ങളുടെയും പിന്തുണ ഉണ്ടായത്തിനാലാണ് അവാർഡ്…

Read More

ടെലിഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് ഇനി വീഡിയോ കോളും ചെയ്യാം

ടെലിഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് വീഡിയോ കോള്‍ ചെയ്യാന്‍ ഇനി വേറെ ഏതെങ്കിലും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട. ടെലിഗ്രാമിന്റെ പുതിയ 7.0.0 ബീറ്റാ വേര്‍ഷനിലാണ് വീഡിയോ കോള്‍ സൗകര്യമുള്ളത്. നേരത്തെ, സ്വകാര്യതയെ മാനിച്ച് വോയ്സ് കോള്‍ സൗകര്യം 2017ല്‍ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനോടെ ടെലിഗ്രാം അവതരിപ്പിച്ചിരുന്നു.     എന്നാല്‍, പ്ലേസ്റ്റോര്‍ വഴി നേരിട്ട് ആക്സസ് ചെയ്യാന്‍ കഴിയാത്തതിനാല്‍ പുതിയ ബീറ്റാ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. എന്നാല്‍, ടെലിഗ്രാമിന്റെ ആപ്പ് സെന്റര്‍ പേജില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. മറ്റൊരു സിഗ്നേച്ചര്‍ ഉപയോഗിച്ച് സ്റ്റാന്റ് എലോണ്‍…

Read More