വയനാട്ടിൽ 147 പേര്‍ക്ക് കൂടി കോവിഡ്; 140 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (29.11.20) 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 140 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10655 ആയി. 8881 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 69 മരണം. നിലവില്‍ 1345 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 699 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മീനങ്ങാടി സ്വദേശികളായ…

Read More

പുതിയ ജിഎസ്ടി നിരക്കുകള്‍ക്ക് അംഗീകാരം; 12%, 18% സ്ലാബുകള്‍ ഒഴിവാക്കും

ജി.എസ്.ടി നവീകരണത്തിനുള്ള കേന്ദ്രത്തിന്റെ പരിഷ്‌കരണ ശിപാര്‍ശ മന്ത്രിതല സമിതി അംഗീകരിച്ചു. ഭേദഗതി വരുന്നതോടെ 5%, 18% സ്ലാബുകളാകും നികുതിഘടനയില്‍ ഉണ്ടാകുക. 12%, 28% സ്ലാബുകള്‍ ഒഴിവാക്കും. ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അധ്യക്ഷനായ ആറംഗ സമിതിയാണ് ശിപാര്‍ശക്ക് അംഗീകാരം നല്‍കിയത്. കേരള ധനമന്ത്രി കെ.എന്‍ ബാലഗോപാലും ഈ സമിതിയില്‍ അംഗമാണ് പുതിയ മാറ്റത്തോടെ 12 ശതമാനം നികുതി ഈടാക്കിയിരുന്ന 99 ശതമാനം ഇനങ്ങളുടെയും വില അഞ്ചു ശതമാനം നികുതിയിലേക്ക് മാറും. 28 ശതമാനം സ്ലാബില്‍ ഉള്‍പ്പെട്ടിരുന്ന 90…

Read More

നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. തന്നോട് ഇതുവരെ രേഖാമൂലമോ വാക്കാലോ ഒരു പരാതി ആരും പറഞ്ഞിട്ടില്ല. രാഹുലിന് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ കൊണ്ട് പാര്‍ട്ടിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ പ്രയാസങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ രാജി വെക്കുന്നു എന്ന് മാധ്യമങ്ങളുടെ മുന്നില്‍ പ്രഖ്യാപിച്ചിട്ടുണ്ട് – സണ്ണി ജോസഫ് പറഞ്ഞു. രാജി രാഹുല്‍ സ്വയം എടുത്ത തീരുമാനമാണെന്നും പരാതി ഉണ്ടായാല്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം രാജി…

Read More

‘LDF- UDF സഖ്യത്തിന് എല്ലാ പിന്തുണയും, പാലക്കാട് BJP അധികാരത്തിൽ വരാതിരിക്കാൻ എന്ത് വിട്ട് വീഴ്ചക്കും തയ്യാർ’; മുസ്ലിം ലീഗ്

പാലക്കാട് നഗരസഭയിൽ സഖ്യത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് പാലക്കാട് ലീഗ് ജില്ലാ പ്രസിഡന്റ്. ബി ജെ പി അധികാരത്തിൽ വരാതിരിക്കാൻ എന്ത് വിട്ട് വീഴ്ചക്കും തയ്യാർ. കോൺഗ്രസും സിപിഐഎമ്മും തീരുമാനമെടുക്കണം. ഒരു മേശയ്ക്ക് ചുറ്റുമിരിക്കണമെങ്കിൽ ഇരിക്കാൻ തയാറാണെന്നും മരയ്ക്കാർ മാരായമംഗലം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പ് ജയ പ്രതീക്ഷയുള്ള സീറ്റ് വേണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗ് വലിയ മുന്നേറ്റമുണ്ടാക്കി.നിലവിലെ മണ്ണാർക്കാടിന് പുറമെ ജയസാധ്യതയുള്ള സീറ്റ് ആവശ്യവും ലീഗ് മുന്നോട്ട് വച്ചു. മണ്ണാർക്കാട്, കോങ്ങാട് മണ്ഡലങ്ങളിലാണ്…

Read More

സ്പിന്നർമാർ പണി തുടങ്ങി; ഇംഗ്ലണ്ടിന് തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടം

അഹമ്മദാബാദിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഇംഗ്ലണ്ടിന് തകർച്ചയോടെ തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് 8 ഓവർ പൂർത്തിയാകും മുമ്പേ രണ്ട് സ്പിന്നർമാരെയും നഷ്ടപ്പെട്ടു. കരുതലോടെയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് ആരംഭിച്ചത്. സാക് ക്രൗലിയും ഡോം സിബ്ലിയും ചേർന്ന് ഇഷാന്തിനെയും സിറാജിനെയും കരുതലോടെ നേരിട്ടു. എന്നാൽ ആറാം ഓവറിൽ അക്‌സർ പട്ടേൽ എത്തിയതോടെ കഥ മാറി. 2 റൺസെടുത്ത സിബ്ലിയെ അക്‌സർ ക്ലീൻ ബൗൾഡ് ചെയ്തു എട്ടാം ഓവറിൽ അക്‌സർ ക്രൗലിയെയും വീഴ്ത്തി. 9 റൺസാണ്…

Read More

സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയേക്കും; സ്വർണക്കടത്ത് കേസിൽ നിർണായക നീക്കം

സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കാൻ നീക്കം. കേസിൽ മാപ്പുസാക്ഷിയാകാൻ സന്നദ്ധനാണെന്ന് കാണിച്ച് സന്ദീപ് നായർ കോടതിയിൽ കത്ത് നൽകി. ഇയാളുടെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി എൻഐഎ രേഖപ്പെടുത്തും. ഇതിനായുള്ള അനുമതി കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി നൽകിയിട്ടുണ്ട്.   സിആർപിസി 164 പ്രകാരം സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതുപരിശോധിച്ച ശേഷമാകും സന്ദീപിനെ മാപ്പ് സാക്ഷിയാക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കു. സ്വർണക്കടത്ത് മുഖ്യ ആസൂത്രകനായ കെ ടി റമീസുമായി അടുത്ത ബന്ധമുള്ളതും…

Read More

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് നടപടി. ഈ മാസം 31 നകം നാമനിര്‍ദ്ദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു എന്ന് മാത്രമാണ് ഇത് സംബന്ധിച്ച് ഇറക്കിയ വാര്‍ത്താകുറിപ്പിൽ പറയുന്നത്.

Read More

‘ദൈവത്തിനും ഒപ്പം നിന്നവർക്കും നന്ദി’; ദേശീയ അവാർഡ് തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി

  72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര തിളക്കത്തിൽ മലയാളം. മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി പുരസ്‌കാരത്തിന് അർഹയായി. ദൈവത്തിനും കൂടെ നിന്നവർക്കും നന്ദിയെന്ന് വിജയലക്ഷ്മി.പാട്ടുപാടാൻ സാധിച്ചതിൽ വലിയ സന്തോഷം. പുരസ്കാരം ഇന്ന് പ്രഖ്യാപിക്കുമെന്ന് അറിയില്ലായിരുന്നു. എല്ലാ ഈശ്വരന്റെ അനുഗ്രഹമാണ് വൈക്കം വിജയലക്ഷ്മി പറഞ്ഞു.     അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ അങ് വാനകോണിൽ എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. 34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്….

Read More

രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന് ലോകാരോഗ്യ സംഘടന

രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന(WHO). സിറോ സർവ്വെ ഫലം അനുസരിച്ച് ഓരോ സംസ്ഥാനവും തീരുമാനമെടുക്കണമെന്നാണ് ഡബ്യൂഎച്ച്ഒ ചീഫ് സയൻ്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ (Soumya Swaminathan ) നിർദ്ദേശിക്കുന്നത്. രാജ്യത്തെ പ്രതിവാര കൊവിഡ് കേസുകൾ (covid cases ) ആറുമാസത്തിലെ ഏറ്റവും കുറഞ്ഞ സംഖ്യയിലെത്തി നിൽക്കുമ്പോഴാണ് നിർദ്ദേശം വരുന്നത്. ഡല്‍ഹിയിൽ ഒമ്പതു മുതൽ പന്ത്രണ്ട് വരെ സ്കൂളുകൾ തുറന്നിട്ട് ഒരു മാസം പിന്നിടുന്നു. ഇതേ നയം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്. പല…

Read More

പത്തനംതിട്ടയിലെ കല്ലൂപ്പാറയിലും തുമ്പമണിലും പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ

പത്തനംതിട്ട ജില്ലയിലെ രണ്ടിടങ്ങളിൽ ഗുരുതര പ്രളയസാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷൻ. ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത മഴയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജലകമ്മീഷൻ വിലയിരുത്തിയത്. പത്തനംതിട്ട മണിമല, അച്ചൻകോവിൽ നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ട്. കല്ലൂപ്പാറ എന്ന സ്ഥലത്ത് അപകടനിലയ്ക്ക് മുകളിലാണ് മണിമലയാർ ഒഴുകുന്നത്. അച്ചൻകോവിലാറും തുമ്പമൺ എന്ന പ്രദേശത്ത് കൂടി അപകടനിലക്ക് മുകളിലൂടെ ഒഴുകുകയാണ്

Read More