ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ടീം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പൂള്‍ എയില്‍ അര്‍ജന്റീനയെ 3-1ന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ജയം. ഗ്രൂപ്പില്‍ രണ്ട് ജയത്തോടെയാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് കടന്നത്.ഇന്ത്യയ്ക്കായി വരുണ്‍ കുമാര്‍, വിവേക് സാഗര്‍ പ്രസാദ്, ഹര്‍മന്‍പ്രീത് സിങ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇന്ത്യയുടെ ഗ്രൂപ്പിലെ അവസാന മല്‍സരം ജപ്പാനെതിരേയാണ്.

Read More

പരുക്കേറ്റ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് ആറാഴ്ച്ചത്തെ വിശ്രമം

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിനിടെ പരുക്കേറ്റ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് ആറാഴ്ച്ചത്തെ വിശ്രമ നിർദേശിച്ച് ഡോക്ടർമാർ. ബാറ്റ് ചെയ്യുന്നതിനിടെ പാറ്റ് കമ്മിൻസിന്റെ ബൗൺസർ കൊണ്ട് ഷമിയുടെ കൈക്കുഴയിൽ പൊട്ടൽ ഉണ്ടാകുകയായിരുന്നു. ഇതോടെ ഫെബ്രുവരിയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റും ഷമിക്ക് നഷ്ടപ്പെടും. ആറാഴ്ച്ചത്തെ വിശ്രമമാണ് ഷമിക്ക് നിർദേശിച്ചിരിക്കുന്നതെന്നും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും ഷമിയുണ്ടാകില്ലെന്നും ബിസിസിഐ അറിയിച്ചു. കൈയിലെ ബാൻഡേജ് മാറ്റിയാൽ ഷമി ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തും. ഇവിടെ നിന്ന് ഫിറ്റ്‌നസ് പാസായാൽ മാത്രമേ…

Read More

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷം

  മലപ്പുറം :പുഞ്ചിരിക്കുന്ന മുഖം, പതിഞ്ഞ ശബ്ദം,രഷ്ട്രീയവും മതവും സാമൂഹ്യ സേവനവും ഒരാളിൽ സമ്മേളിച്ച അപൂർവ വ്യക്തിത്വം.പകരം വയ്ക്കാനാകാത്ത ചരിത്ര നിയോഗമായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. ജനമനസുകളിൽ വ്യക്തി മുദ്രപതിപ്പിച്ച ശിഹാബ് തങ്ങളുടെ വിയോഗം ഇന്നും നികത്താനാവാത്ത വിടവാണ്. ബാബരി മസ്ജിദിന്റെ ധ്വംസന നാളിൽ മലയാളക്കരയിലെ സമാധാനത്തിന്റെ ശബ്ദ വീചികൾക് ശിഹാബ് തങ്ങളുടെ സ്വരമായിരുന്നു. കൊടപ്പനക്കൽ തറവാടിന്റെ വരാന്തയിലെ വട്ടമേശയ്ക്ക് അരികിൽ മാലോകർക്ക് മുഴുവൻ സ്വാന്തനവുമായി എന്നും തങ്ങളുണ്ടായിരുന്നു. മലർക്കെ തുറന്നിട്ട ആ കവാടം ആദ്യമായി…

Read More

‘ബന്ധു നിയമനം ശരിയല്ല; സംസ്ഥാനത്ത് ദേവസ്വം ബോർഡുകളുടെ ഏകോപനം അനിവാര്യം’; മന്ത്രി കെ മുരളീധരൻ

  സംസ്ഥാനത്ത് ദേവസ്വം ബോർഡുകളുടെ ഏകോപനം അനിവാര്യമെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ. ഐക്യ കേരളമെങ്കിലും മൂന്ന് ദേവസ്വം ബോർഡുകളുണ്ട്. ഒരു ദേവസ്വം ബോർഡ് മതിയെന്ന് പറഞ്ഞാൽ വിവാദമാകുമെന്നും കെ മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.വരുമാനമുള്ള ക്ഷേത്രങ്ങളെല്ലാം തനി ദേവസ്വം ബോർഡുകളാണ്. ഗുരുവായൂർ ക്ഷേത്രം ഒരു ദേവസ്വമാണ്. വടക്കൻ കേരളത്തിലെ വരുമാനമുള്ള ക്ഷേത്രങ്ങൾ പലതും മലബാർ ദേവസ്വം ബോർഡിലല്ലെന്ന് മന്ത്രി പറഞ്ഞു.(Minister K Muraleedharan says coordination of Devaswom boards in Kerala is essential)    …

Read More

വന്ദേമാതരം ആദ്യം പാടി; തമിഴ് തായ് വാഴ്ത്ത് മൂന്നാമത്; പ്രതിഷേധവുമായി പാർട്ടികൾ

  തമിഴ്നാട്ടില്‍ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആദ്യം ആലപിച്ചതിൽ പ്രതിഷേധവുമായി പാർട്ടികൾ. തമിഴ് തായ് വാഴ്ത്തിനെ അവഗണിച്ചുവെന്നും വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചുവെന്നും ഡിഎംകെ. എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം എന്ന് സിപിഐ. ഇതിനിടെ വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ രാജി വച്ചു. നാളെ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും.തമിഴ്നാട്ടിൽ സര്ക്കാർ പരിപാടികളിൽ ആദ്യം തമിഴ് തായ്‌വാഴ്ത്തും ചടങ്ങ് അവസാനിക്കുമ്പോൾ ദേശീയ ഗാനവും ചൊല്ലുന്നതാണ് പതിവ്. എന്നാൽ സത്യ പ്രതിജ്ഞ ചടങ്ങിൽ അതല്ല കണ്ടത്.  …

Read More

അഭയകേന്ദ്രത്തിൽ നിന്നും കതിർമണ്ഡപത്തിലേക്ക് കാലെടുത്തു വെച്ച് ഷെൽട്ടർ ഹോമിലെ അന്തേവാസി

അഭയകേന്ദ്രത്തിൽ നിന്നും കതിർമണ്ഡപത്തിലേക്ക് കാലെടുത്തു വെച്ച് ഷെൽട്ടർ ഹോമിലെ അന്തേവാസി.മാനന്തവാടി ആറാട്ടുതറ ഡി.വി. ഷെൽട്ടർ ഹോമിലെ 20 കാരി ശ്രുതിയാണ് നാളെ കതിർമണ്ഡപത്തിലേക്ക് എത്തുന്നത്. രാവിലെ 11.30 ന് വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ വെച്ച് പയ്യന്നൂർ സ്വദേശി സജിത്ത് ശ്രുതിക്ക് മിന്നുചാർത്തും.വിവാഹ ചടങ്ങുകൾ വർണ്ണാഭമാക്കാനൊരുങ്ങി അന്തേവാസികളും നാട്ടുകാരും. മാതാപിതാക്കൾ നഷ്ടമായ ശ്രുതി ഒരു വർഷമായി ഡി.വി.ഷെൽട്ടർ ഹോമിലെ അന്തേവാസിയാണ്.അങ്ങനെയിരിക്കെയാണ് പയ്യന്നൂർ സ്വദേശിയും കരാറുകാരനുമായ സജിത്ത് വിവാഹാലോചനയുമായി എത്തുന്നത്.അങ്ങനെ ഷെൽട്ടർ ഹോം അധികൃതർ കൂടിയാലോചിച്ച് വിവാഹം നിശ്ചയിക്കുകയും നാളെ 11.30…

Read More

രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

ഗുരുതര ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പ്രതികളുടെ ശബ്ദരേഖയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരുള്ളതിനാലാണ് വീണ്ടും വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനായി ശനിയാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി. കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണ്. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റാകാൻ രാഹുൽ മാങ്കൂട്ടത്തിലും സംഘവും ചേർന്ന് വ്യാജ ഐഡി കാർഡുകളുണ്ടാക്കി സംഘടനാ തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന…

Read More

കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂര്‍ 368, കൊല്ലം 357, പാലക്കാട് 285, പത്തനംതിട്ട 277, ഇടുക്കി 236, മലപ്പുറം 208, ആലപ്പുഴ 180, കാസര്‍ഗോഡ് 118, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,576 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ…

Read More

എടാ, എടീ, നീ വിളി വേണ്ട; പൊലീസ് പൊതുജനങ്ങളോട് മാന്യമായി പെരുമാറണം: ഡിജിപി

പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥർ മാന്യമായും വിനയത്തോടെയും പെരുമാറണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നി വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് തുടരരുത്. ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. പൊലീസ് ഉദ്യോഗസ്ഥർ പൊതു ജനങ്ങളോട് പെരുമാറുന്ന രീതി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കും. നിർദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കും. നിർദേശത്തിനു വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി നടപടിയെടുക്കും. മാധ്യമങ്ങൾ വഴി ഇത്തരം…

Read More

പുതുവർഷ ആശംസകളോടെ’വരവ് ‘ന്റെ രണ്ടു പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി

ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്ന ‘വരവ്’ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി. പുതുവർഷ ആശംസകളോടെയുള്ള ഒരു പോസ്റ്ററിലുള്ളത് ജോജു ജോർജും മുരളി ഗോപിയുമാണ്.’ Game of Survival ‘ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ചിത്രം ആക്ഷൻ സർവൈവൽ മൂഡിൽ ഒരുങ്ങുന്ന ചിത്രമാണ്. പുതുതായി പുറത്തിറങ്ങിയ പോസ്റ്ററിലും ഇത് വ്യക്തമാണ്. എന്തൊക്കെയോ ദുരൂഹതകൾ ഒളിച്ചു വയ്ക്കുന്ന മുഖങ്ങൾ…. നരച്ച താടിലുക്കിലാണ് മുരളി ഗോപിയെ പോസ്റ്ററിലൂടെ കാണാൻ സാധിക്കുന്നത്. രണ്ടാമത്തെ പോസ്റ്ററിൽ അർജുൻ അശോകനും സാനിയ ഇയ്യപ്പനുമാണുള്ളത്. ഒരു…

Read More