Headlines

മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ; പട്ടയ വിഷയം ഉന്നയിച്ച് മന്ത്രിക്ക് കത്ത്

മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. റവന്യൂ അസംബ്ലിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകി. പാലക്കാട് സുന്ദരം ഉന്നതിയിലെ പട്ടയ വിതരണം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്. പാലക്കാട്ടെത്തി പരിപടികളിൽ സജീവമാകാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആലോചന.എന്നാൽ പരിപാടികളിൽ പങ്കെടുക്കാൻ രാഹുലിനെ അനുവദിക്കില്ല എന്നാണ് ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും നിലപാട്. രാഹുൽ പൊതുപരിപാടികളിൽ സജീവമാകുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിനും എതിർപ്പുണ്ട്. അതേസമയം വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയില്‍ എത്തിയേക്കില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഭരണപക്ഷം തിരിഞ്ഞാല്‍…

Read More

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി: സുപ്രിംകോടതിയില്‍ ഹര്‍ജിയുമായി കേരള സിലബസ് വിദ്യാര്‍ത്ഥികള്‍

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി കേരള സിലബസ് വിദ്യാര്‍ത്ഥികള്‍. പുനക്രമീകരിച്ച റാങ്കു പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ഹാജരാകും. സുപ്രിംകോടതിയിലെ ഹര്‍ജി പ്രവേശന നടപടികളെ സങ്കീര്‍ണ്ണം ആക്കില്ല എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതികരിച്ചു. ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് കേരള സിലബസ്…

Read More

കൊല്ലത്ത് അങ്കണവാടിയിലെ ഫാൻ പൊട്ടിവീണു; മൂന്ന് വയസുകാരന്റെ തലയ്ക്ക് പരുക്കേറ്റു

കൊല്ലം തിരുമുല്ലവാരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടിവീണ് മൂന്ന് വയസുകാരന് പരുക്ക്. തലയ്ക്ക് പരുക്കേറ്റ ആദിദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. വാടക കെട്ടിടത്തിലായിരുന്നു താല്‍ക്കാലിക അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. കാലപ്പഴക്കം ചെന്ന ഫാനാണ് കുട്ടികള്‍ ഇരിക്കുന്ന സമയം പൊട്ടിവീണത്. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ആദിദേവിനെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Read More

‘ഷാഫി പറമ്പിലിന്റെ മറവിൽ ഒരാൾ ഇപ്പോൾ പ്രത്യക്ഷപ്പെട്ടു, അയാളെ വൈറ്റ് വാഷ് ചെയ്യലാണ് ഇപ്പോഴത്തെ രീതി’; എം ശിവപ്രസാദ്

പേരാമ്പ്ര സംഭവത്തിൽ പ്രതികരണവുമായി SFI സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്. ഷാഫി പറമ്പിലിന്റെ മറവിൽ ഒരാൾ ഇപ്പോൾ പ്രത്യക്ഷപ്പെട്ടു. അയാളെ വൈറ്റ് വാഷ് ചെയ്യലാണ് ഇപ്പോഴത്തെ രീതി. രാഷ്ട്രീയ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഗൂഢാലോചനയാണ് നടന്നത്. വയനാടിന് വേണ്ടി യൂത്ത് കോൺഗ്രസ് പിരിച്ച ഫണ്ട് എവിടെയെന്നാണ് ചോദിക്കേണ്ടതെന്നും ശിവ പ്രസാദ് വ്യക്തമാക്കി. അഞ്ചു സർവകലാശാലകൾ ഉൾപ്പെടെ തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐയുടെ മഹാതരംഗമായിരുന്നു. 75 കോളേജുകളിൽ 65 കോളേജിലും എസ്എഫ്ഐക്കാണ് വിജയം. ആലപ്പുഴ ജില്ലയിൽ മുഴുവൻ ക്യാമ്പസുകളിലും എസ്എഫ്ഐ വിജയം…

Read More

ഡേക്ടർമാർ കത്രിക വയറ്റിൽ മറന്നു വെച്ചു;ശസ്ത്രക്രിയക്ക് വിധേയനായ രോഗി കത്രികയുണ്ടെന്ന് അറിഞ്ഞത് 25 ദിവസത്തിന് ശേഷം, സംഭവം തൃശൂർ മുളങ്കുന്നത്തുകാവിൽ

തൃശൂർ:മുളങ്കുന്നത്തുകാവ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നു വച്ചു. മുളങ്കുന്നത്തുകാവ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നു വച്ചു. കത്രികയുമായി 25 ദിവസം ജീവിച്ച രോഗി ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി. തൃശൂർ മെഡിക്കൽ കോളജ് ആശുപ്രതിയിൽ മേയ് മാസം മുഴ മാറ്റൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ഒട്ടോ ഡ്രൈവർ കണിമംഗലം മാളിയേക്കൽ ജോസഫ് പോളിന്റെ (55) വയറിനകത്താണു കത്രിക അകപ്പെട്ടത്. 20 ദിവസം രോഗി വാർഡിൽ കഴിഞ്ഞിട്ടും കൈപ്പിഴ ഡോക്ടർമാർ തിരിച്ചറിഞ്ഞില്ല. ഡിസ്ചാർജ് ചെയ്തതിന്…

Read More

ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്; പാർട്ടികൾ വിശദീകരിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷൻ

  ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ കാരണങ്ങൾ രാഷ്ട്രീയ പാർട്ടികൾ നിർബന്ധമായും വിശദീകരിക്കേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പറഞ്ഞു, സ്ഥാനാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ പാർട്ടികൾ പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്ന് തിരഞ്ഞെടുപ്പ് ബോഡി വ്യക്തമാക്കി. “തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളായി തിരഞ്ഞെടുക്കപ്പെട്ട ക്രിമിനൽ കേസുകളിൽ തീർപ്പുകൽപ്പിക്കാത്ത വ്യക്തികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾ അവരുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടത് നിർബന്ധമാണ്. സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള കാരണവും അവർ നൽകേണ്ടതുണ്ട്,” മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര പറഞ്ഞു. തങ്ങളുടെ സ്ഥാനാർത്ഥികളെ അറിയാൻ പൗരന്മാർക്ക് അവകാശമുണ്ടെന്ന് ഉന്നത…

Read More

മമ്മൂട്ടിയൊ ആസിഫ് അലിയൊ?; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഉടൻ, പ്രതീക്ഷയോടെ മലയാള സിനിമാ ലോകം

  72–ാമത്‌ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട് 5:30ന്. ഡൽഹിയിലാണ് പ്രഖ്യാപനം. മലയാളി സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ. ഇക്കുറി മലയാളത്തിൽ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധ കാണ്ഡം എന്നിവയാണ് ജൂറിയിൽ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ.2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്. മലയാളത്തിൽ നിന്ന് കൂടുതൽ ചിത്രങ്ങൾക്ക് അവാർഡ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഏവരും.ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും കിഷ്കിന്ധാകാണ്ഡത്തിലൂടെ ആസിഫ് അലിയും മികച്ച നടനുള്ള പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് വിവരം.     ഭ്രമയുഗത്തിലൂടെ മികച്ച…

Read More

ലഹരിയിൽ ഓണാഘോഷം; തിരുവനന്തപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം, അറസ്റ്റ്

തിരുവനന്തപുരത്ത് ഓണാഘോഷ പരിപാടിക്കിടെ ലഹരി ഉപയോഗിച്ച് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഘർഷം ഉണ്ടായത്. എട്ട് പ്ലസ് ടു വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഘർഷ വിവരം സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ ലഹരി ഉപയോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ മജിസ്ട്രേറ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും മുമ്പാകെ പോലീസ് SBR (സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട്) നൽകി.

Read More

സഭയില്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങി; പ്രതിപക്ഷത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍

14ാം നിയമസഭയുടെ 22ാം സമ്മേളനത്തിന്‌ തുടക്കമായി. ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തെ ഗവർണർ രൂക്ഷമായി വിമർശിച്ചു. ഭരണഘടനാ പരമായ തന്റെ ഉത്തരവാദിത്വം നിർവ്വഹിക്കാൻ അനുവദിക്കണമെന്ന്‌ ഗവർണർ പ്രതിപക്ഷത്തോട്‌ ആവശ്യപ്പെട്ടു. രാവിലെ 9ന്‌ സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം സഭ തടസ്സപ്പെടുത്താൻ ശ്രമം തുടങ്ങിയെങ്കിലും നയപ്രഖ്യാപന പ്രസംഗം തുടർന്നു.കോവിഡ്‌ മഹാമാരിയുടെ ലോക്‌ ഡൗൺ കാലത്ത്‌ ആരേയും പട്ടിണിക്കിടാത്ത സർക്കാരാണിതെന്ന്‌ ഗവർണർ പറഞ്ഞു. ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണിത്‌.മുന്നോട്ടുള്ള…

Read More

പളളിക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

വെളിയംകോട്: പൊന്നാനി വെളിയംകോട് ഉമ്മര്‍ഖാസി ജാറം പള്ളിക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വെളിയംകോട് സ്വദേശി ഹനീഫയാണ് മരിച്ചത്. 42 വയസ്സാണ്. പോലിസ് തുടര്‍നടപടി സ്വീകരിച്ച് മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Read More