ദുർഗാപൂജയ്ക്കായി കൊൽക്കത്തയിൽ സ്വർണ മാസ്‌ക് ധരിച്ച ദുർഗാദേവിയുടെ വിഗ്രഹം

  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊൽക്കത്തയിൽ ദുർഗാപൂജയ്ക്കായി ഒരുങ്ങുന്നത് സ്വർണ മാസ്‌ക് ധരിച്ച ദുർഗാദേവിയുടെ വിഗ്രഹം. ഇരുപത് ഗ്രാം സ്വർണമുപയോഗിച്ചാണ് മാസ്‌ക് നിർമിച്ചിരിക്കുന്നത്. സ്വർണ മാസ്‌ക് കൂടാതെ രോഗപ്രതിരോധം ഉറപ്പാക്കുന്നതിനുള്ള ഉപകരണങ്ങളും വസ്തുക്കളും ദേവി വിഗ്രഹത്തിന്റെ കൈകളിലേന്തും. സാധാരണയായി വിഗ്രഹത്തിൽ കാണാറുള്ള ആയുധങ്ങൾക്ക് പകരം സാനിറ്റൈസറും തെർമൽ സ്‌കാനറുമൊക്കെയായിരിക്കും കൈകളിൽ അതേസമയം ദേവിയെ സ്വർണമാസ്‌ക് അണിയിക്കുന്നതിനാൽ സ്വർണമാസ്‌ക് ധരിച്ച് രോഗത്തെ ചെറുക്കാമെന്ന് കരുതരുതെന്ന് തൃണമൂൽ എംഎൽഎ അദിതി മുൻഷി പറഞ്ഞു. പെൺമക്കളെ സ്വർണത്തിൽ പൊതിയാനാണ് എല്ലാ മാതാപിതാക്കളും…

Read More

വയനാട്ടിൽ സ്വകാര്യ ലോഡ്ജിൽ പണം വെച്ചുള്ള ചീട്ടുകളിസംഘത്തെ പിടികൂടി

വെള്ളമുണ്ട; കണ്ടൈന്‍മെന്റ് സോണിലുള്ള തൊണ്ടര്‍നാട് വെച്ച് പണം വെച്ച് ചീട്ടുകളിച്ച സംഘത്തെ പോലീസ് പിടികൂടി.കോറോം പെട്രോള്‍പമ്പിന് സമീപത്തുള്ള ലോഡ്ജില്‍ മുറിയെടുത്ത് ചീട്ടുകളിച്ച നിരവില്‍പ്പുഴ ജമാല്‍,സമീര്‍,കുഞ്ഞോം സ്വദേശി ഉവൈസ്,കുറ്റ്യാടി സ്വദേശി രമേശ്ബാബു,തൊട്ടില്‍പാലം സ്വദേശി നൗഫല്‍ എന്നിവരെയാണ് തൊണ്ടര്‍നാട് പോലീസ് എസ്‌ഐ എ.യു. ജയപ്രകാശ്,എഎസ്‌ഐ വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.ഇവരുടെ പക്കല്‍ നിന്നും 9640 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.പ്രതികള്‍ക്കെതിരെ എപ്പിഡമിക്‌സ് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

Read More

കളമശ്ശേരിയിൽ പി രാജീവിനെതിരെ വീണ്ടും പോസ്റ്ററുകൾ

കളമശ്ശേരിയിൽ പി രാജീവിനെതിരെ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇന്ന് രാവിലെ കളമശ്ശേരി മുൻസിപ്പൽ ഓഫീസിന് സമീപത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം പോസ്റ്ററുകൾക്ക് പിന്നിൽ പാർട്ടി പ്രവർത്തകരോ അനുഭാവികളോ അല്ലെന്ന് സിപിഎം പറയുന്നു സക്കീർ ഹുസൈനുമായി പി രാജീവിനുള്ള ബന്ധം ചൂണ്ടിക്കാണിച്ചാണ് പോസ്റ്ററുകൾ. അഴിമതി വീരനായ സക്കീറിന്റെ ഗോഡ്ഫാദർ പി രാജീവിനെ കളമശ്ശേരിയിൽ വേണ്ടെന്നാണ് പോസ്റ്ററിൽ പറയുന്നത്. കഴിഞ്ഞ ദിവസവും മണ്ഡലത്തിൽ രാജീവിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ചന്ദ്രൻ പിള്ളക്ക് പകരം പി രാജീവിനെ വേണ്ടെന്നായിരുന്നു പോസ്റ്ററുകളിൽ. ഇന്ന് ചേരുന്ന…

Read More

‘യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും’; രമേശ് ചെന്നിത്തല

യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകുമെന്ന് രമേശ് ചെന്നിത്തല. ഭരണമാറ്റത്തിന് ജനം അത്യാവേശത്തോടെ വോട്ട് ചെയ്തു. എത്ര സീറ്റ് ലഭിക്കുമെന്നതിന്റെ കണക്കുകൾ പരിശോധിക്കുന്നു. നൂറിൽ അധികം സീറ്റ് ആണ് ലക്ഷ്യം. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. ലീഗ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. അർഹത ഉണ്ടെന്നാണ് പറഞ്ഞതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാം യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി. എതിരാളികളെ തേജോവധം ചെയ്യാതെ അന്തസ്സായി പ്രചരണം നടത്തി. യുഡിഎഫ് ഒരു മനസോടെ പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും…

Read More

ആരുനേടും ഇന്നത്തെ കോടി? സ്ത്രീ ശക്തി SS 513 ലോട്ടറി ഫലം ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 513 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് ഒരു കോടി രൂപയണ് ഒന്നാം സമ്മാനമായി ലഭിക്കുക. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. 50 രൂപയാണ് ടിക്കറ്റിന്റെ വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ…

Read More

കൊവിഡ് 19: ആശങ്കയകലാതെ തലസ്ഥാനവും മലപ്പുറവും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ ആശങ്കയകലാതെ തിരുവനന്തപുരം ജില്ലയും മലപ്പുറവും. തിരുവനന്തപുരത്ത് ഇന്നും രോഗികളുടെ എണ്ണം 500 കടന്നു. 566 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് 310 പേര്‍ക്കും കോഴിക്കോട് 286 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. കൊല്ലത്ത് 265 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍കോട് 150, പത്തനംതിട്ട 88,…

Read More

ഓപ്പറേഷന്‍ തൂഫാന്‍; പെരുമ്പാവൂരില്‍ ആഭ്യന്തരമന്ത്രി നേരിട്ടെത്തും; സന്ദര്‍ശം ജൂണ്‍ 15ന്

  ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ നേരിട്ടെത്തും. ബോധവത്കരണത്തിന്റെ ഭാഗമായാണ് എത്തുന്നത്. ജൂണ്‍ 15നായിരിക്കും സന്ദര്‍ശനം.     ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍കോ ഹണ്ട് ഊര്‍ജിതമായി തുടരുകയാണ്. ഇന്ന് നടന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ വിവിധ ജില്ലകളില്‍ നിന്നായി അഞ്ചര കിലോ കഞ്ചാവ് പിടികൂടി. കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് കൈമാറുന്ന അതിഥി തൊഴിലാളിയാണ് പിടിയിലായത്. മൂന്ന് കിലോ കഞ്ചാവുമായി അന്‍വര്‍ ഹുസൈനെയാണ് ഡാന്‍സഫ് പിടികൂടിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നിര്‍ണായക…

Read More

വടക്കന്‍ ഗസ്സയിലെ വീടുകളിലേക്ക് മടങ്ങിയ 9 പലസ്തീനികളെ ഇസ്രയേല്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്; വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ലംഘനം?

വെടിനിര്‍ത്തിലിനെ തുടര്‍ന്ന് വടക്കന്‍ ഗസ്സയിലേക്ക് മടങ്ങിപ്പോകുന്ന ഒന്‍പതോളം പലസ്തീനികളെ ഇസ്രയേലി സൈന്യം വധിച്ചതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യത്തെ ലംഘനമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഒന്‍പതോളം പേര്‍ മരിച്ചത് ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തിലാണെന്ന് അല്‍ അഹ്ലി അറബ് ആശുപത്രി അധികൃതരെ ഉദ്ധരിച്ചുകൊണ്ട് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിനെതിരെ ആക്രമണ ഭീഷണി മുഴക്കിയപ്പോഴാണ് സൈന്യം പ്രത്യാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. വടക്കന്‍ ഗസ്സയിലെ വീടുകളിലേക്ക് മടങ്ങുന്ന സാധാരണക്കാരെയാണ് സൈന്യം വധിച്ചതെന്നാണ്…

Read More

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തിയൊന്ന് ആക്കുന്നത് കേന്ദ്രം പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. ടി എന്‍ പ്രതാപന്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രിയുടെ പ്രതികരണം. സ്ത്രീകളുടെ വിവാഹപ്രായം, മാതൃത്വം, അവരുടെ ആരോഗ്യം, ഗര്‍ഭകാലത്തെ ശിശുവിന്റെ ആരോഗ്യം, പോഷകശേഷി, മാതൃമരണം, ശിശുമരണം തുടങ്ങി ഒന്‍പത് ഘടങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. അതേസമയം രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്ന ശൈശവ വിവാഹം തടയാനും ഇല്ലാതാക്കാനും കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍…

Read More

കസ്റ്റംസ് ആക്ട് ലംഘനം: സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു

സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസ് എടുത്തതായി റിപ്പോർട്ടുകൾ. കസ്റ്റംസ് നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത സാധനങ്ങൾ കൈപ്പറ്റിയതിനാണ് കേസെടുത്തതെന്ന് വാർത്താ ഏജൻസിയായ പിടിഐയും ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു എഫ് സി ആർ എ, പിഎംഎൽഎ, കസ്റ്റംസ് ആക്ട് എന്നിവ ലംഘിച്ചതിനാണ് കേസ്. നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത ഖുറാനും ഈന്തപ്പഴയും സർക്കാർ കൈപ്പറ്റിയെന്ന് കണ്ടെത്തിയതോടെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2016 മുതൽ യുഎഇ കോൺസുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം കേരളത്തിലെത്തിയതായാണ് വിവരം. കോൺസുൽ…

Read More