‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആളാണെന്ന് ട്വന്റി-ട്വന്റി അധ്യക്ഷൻ സാബു എം ജേക്കബ്. വിദേശത്ത് പോകുമ്പോൾ ലക്ഷങ്ങൾ മുടക്കിയുള്ള ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. ഒരു രാത്രി മാത്രം താമസിക്കാനായി 3-4 ലക്ഷം രൂപ വില വരുന്ന മുറികളാണ് അദ്ദേഹം തിരഞ്ഞെടുക്കാറുള്ളത്. പാരീസിൽ അദ്ദേഹം ബുക്ക് ചെയ്ത മുറിയുടെ വില 7 ലക്ഷമാണ്. അതെ ഹോട്ടലിൽ തന്നെ താമസിച്ച തനിക്ക് അത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇത് തുറന്നുപറഞ്ഞപ്പോൾ അദ്ദേഹം ആ ഹോട്ടലിൽ നിന്ന് മാറുകയായിരുന്നു….

Read More

പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തിൽ; ബിജെപി യോഗത്തിലും പങ്കെടുത്തേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎൽ പ്ലാന്റ് ഉദ്ഘാടനത്തിനായാണ് മോദി കൊച്ചിയിൽ എത്തുന്നത്. അതേസമയം കൊച്ചിയിൽ ബിജെപി യോഗത്തിലും അദ്ദേഹം പങ്കെടുത്തേക്കും. ചെന്നൈയിൽ നിന്നാകും അദ്ദേഹം കൊച്ചിയിലേക്ക് എത്തുക. ഔദ്യോഗിക പരിപാടികൾക്ക് ശേഷം ബിജെപിയുടെ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുത്തേക്കും. 14ന് ബിജെപിയുടെ കോർ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മോദി നേരിട്ട് വിലയിരുത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ മോദി പ്രചാരണത്തിനായി തിരുവനന്തപുരത്ത് എത്തുമെന്നും സൂചനയുണ്ട്.

Read More

തിരുവനന്തപുരത്ത് ഗുഡ്സ് പിക്കപ്പ് വാഹനം അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു; രണ്ടു പേർക്ക് പരുക്ക്

തിരുവനന്തപുരം കിളിമാനൂരിൽ പിക്കപ്പ് വാഹനം അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. നിലമേൽ സ്വദേശി ഷിബിനാണ് മരിച്ചത്. നിയന്ത്രണംവിട്ട വാഹനം റോഡരികിൽ സ്ഥാപിച്ചിരുന്ന സൂചനാ ബോർഡിലിടിച്ച് മുൻവശം തകരുകയായിരുന്നു. തട്ടത്തുമല ഭാഗത്തു നിന്ന് കിളിമാനൂർ ഭാഗത്തേക്ക് വരികയായിരുന്നു ഗുഡ്സ് പിക്കപ്പ് വാഹനത്തിൽ ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർ ഉണ്ടായിരുന്നു. മറ്റൊരു യുവാവും പെൺകുട്ടിയുമാണ് ഡ്രൈവറോടൊപ്പം സഞ്ചരിച്ചിരുന്നത്. നിലമേൽ സ്വദേശികളായ ആസിഫ് (25) ജിഷു (28) എന്നിവർക്ക് പരുക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിനുള്ളിൽ പരുക്കേറ്റ് കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ…

Read More

സുൽത്താൻ ബത്തേരിയിൽ വ്യാപാര സ്ഥാപനങ്ങളുടെ ലൈറ്റ് അണച്ച് പ്രതിഷേധിച്ചു

സുൽത്താൻ ബത്തേരി:മലബാർ വന്യജീവി കേന്ദ്രമാക്കി മാറ്റാനുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവിശ്യപെട്ട് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് സുൽത്താൻ ബത്തേരി യൂണിറ്റ് 10 മിനിറ്റ് വ്യാപാര സ്ഥാപനങ്ങളുടെ ലൈറ്റ് അണച്ച് കൊണ്ട് പ്രതിഷേധിച്ചു യൂണിറ്റ് ഭാരവാഹികൾ നേതൃതം നൽകി

Read More

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കേസോ പരാതിയോ ഇല്ലെന്ന വാദം പൊളിയുന്നു’; ലൈംഗിക ആരോപണങ്ങളിൽ കേസെടുത്ത് വനിതാ കമ്മീഷൻ

ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ. സ്വമേധയാ ആണ് വനിതാ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. ഡിജിപിയോട് റിപ്പോർട്ട് വേണമെന്ന് കമ്മീഷൻ ആവിശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ലൈംഗികാരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതിരോധം തകരുന്നു. വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതോടെയാണ് പ്രതിരോധം പൊളിയുന്നത്. കേസോ പരാതിയോ ഇല്ലെന്ന പ്രതിരോധമാണ് പൊളിയുന്നത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. ഇത്തരം പരാതികൾ നേരിടുന്ന ആളെ വെച്ച് മുന്നോട്ടുപോകാൻ…

Read More

കെ റെയില്‍ പദ്ധതി ആവശ്യമില്ലെന്നാണ് കേന്ദ്ര നിലപാട്: വി മുരളീധരന്‍

  ന്യൂഡല്‍ഹി: കേരളത്തില്‍ നിലവില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ആവശ്യമില്ലെന്നാണ് കേന്ദ്ര നിലപാടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. കേന്ദ്ര റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് വി മുരളീധരന്റെ പ്രതികരണം. കെ- റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് താന്‍ റെയില്‍വേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും കേന്ദ്ര റെയില്‍ വകുപ്പ് മന്ത്രിയുമായും തന്നെ നേരിട്ട് കൂടിക്കാഴ്ച നടത്തി സംസാരിച്ചു. കേരളത്തില്‍ അത്തരത്തില്‍ ഒരു പുതിയ റെയില്‍ പാത വേണ്ടെന്ന നിലപാടിലാണ് റെയില്‍ വകുപ്പെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ…

Read More

പുതുതായി 3 ഹോട്ട് സ്‌പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് പുതിയ 3 ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ പുലിയൂർ (കണ്ടെൻമെന്റ് സോൺ വാർഡ് 11), ഇടുക്കി ജില്ലയിലെ കട്ടപ്പന (സബ് വാർഡ് 9, 13), പാലക്കാട് ജില്ലയിലെ കല്ലങ്കോട് (1, 11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 440 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

വയനാട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം ഇന്ന്

വയനാട് പടിഞ്ഞാറെത്തറയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട അഞ്ച് മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ തണ്ടർ ബോൾട്ട് തുടരുകയാണ് വേൽമുരുകന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇന്നലെ രാത്രി തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. മൃതദേഹം ആവശ്യപ്പെട്ട് ബന്ധുക്കളാരും എത്തിയിട്ടില്ല. ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾക്ക് പരുക്കേറ്റതായും വിവരമുണ്ട് അതേസമയം കൊല്ലപ്പെട്ട വേൽ മുരുകൻ പിടികിട്ടാപ്പുള്ളിയെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു. 2015 മുതൽ വേൽ മുരുകനടക്കം 13 മാവോയിസ്റ്റുകളെ തമിഴ്‌നാട് പോലീസ് തെരയുന്നതായും രേഖകളുണ്ട്….

Read More

മുട്ടില്‍ മരംമുറി വാര്‍ത്താ വിലക്ക്: റിപ്പോര്‍ട്ടര്‍ ടിവിക്ക് ബെംഗളൂരു കോടതിയുടെ രൂക്ഷവിമര്‍ശനം: ‘ഉത്തരവിലെ വസ്തുതകള്‍ മറച്ചുവച്ചത് ദുരുദ്ദേശപരം’

മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വിലക്കണമെന്ന ഹര്‍ജി പിന്‍വലിച്ച റിപ്പോര്‍ട്ടര്‍ ടിവിക്ക് ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ നിന്ന് കേള്‍ക്കേണ്ടി വന്നത് അതിരൂക്ഷ വിമര്‍ശനങ്ങള്‍. കോടതിയുടെ ഉത്തരവിലെ വസ്തുകള്‍ മറച്ചുവച്ചതും മനപൂര്‍വം വളച്ചൊടിച്ചതും ദുരുദ്ദേശപരമാണെന്നാണ് കോടതിയുടെ നിരീക്ഷണം. മതിയായ കാരണങ്ങളില്ലാതെ ഹര്‍ജി പിന്‍വലിച്ചതും കോടതിയുടെ സമയം പാഴാക്കിയതും കോടതി ഉത്തരവിനെ വളച്ചൊടിച്ച് തെറ്റായി ഉപയോഗിച്ചതിനും ഉള്‍പ്പെടെയാണ് കോടതി റിപ്പോര്‍ട്ടര്‍ ടിവിയെ രൂക്ഷമായി വിമര്‍ശിച്ചത്. റിപ്പോര്‍ട്ടര്‍ ടിവിക്ക് 10,000 രൂപ കോടതി പിഴ ചുമത്തുകയും…

Read More

ഡിറ്റ്‌വ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്: നാളെ പുലർച്ചെ തീരം തൊടും; ശ്രീലങ്കയിൽ മരണം 130 കടന്നു

ശ്രീലങ്കയിൽ കനത്ത നാശംവിതച്ച ഡിറ്റ്‌വ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്. നാളെ പുലർച്ചെ ഡിറ്റ് വാ തീരം തൊടും. ചെന്നൈയിൽ നിന്നുള്ള 54 വിമാന സർവീസുകൾ റദ്ദാക്കി. അഞ്ച് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലും റെഡ് അലേർട്ടാണ്. ചുഴലിക്കാറ്റിൽ ശ്രീലങ്കയിൽ മരണം 130 കടന്നു. ശ്രീലങ്കയിൽ ദുരന്തം ഉണ്ടായ സാഹചര്യത്തിൽ കനത്ത ജാഗ്രതാ നിർദേശവും മുന്നൊരുക്കങ്ങളുമാണ് തമിഴ്നാട്ടിൽ. ഇന്ന് അഞ്ച് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ 13 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മണിക്കൂറിൽ എട്ട്…

Read More