‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ ശ്വേതയ്ക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നു, ശ്വേതയ്ക്കൊപ്പം’: നടൻ റഹ്മാൻ

ശ്വേത മേനോന് പിന്തുണയുമായി നടൻ റഹ്മാൻ.‘അമ്മ’ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതുകൊണ്ടാണ് ശ്വേതയ്ക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതെന്നും റഹ്മാൻ പറഞ്ഞു. സിനിമ മേഖലയിൽ ഇത്തരം വൃത്തികെട്ട കളികളുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ശ്വേതയോട് കാണിക്കുന്ന അനീതിയിൽ എനിക്ക് ദേഷ്യം തോന്നുന്നുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ടായി എനിക്ക് അവരെ അറിയാം. ഇക്കാലമത്രയും ഒരു യഥാർഥ സുഹൃത്തായിരുന്നു. സിനിമ മേഖലയിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, ആത്മാർഥതയുള്ള ആളുകളിൽ ഒരാളാണ് ശ്വേത. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ…

Read More

കോവിഡ് വാക്‌സിന്‍ വിതരണം: രജിസ്റ്റര്‍ ചെയ്യാൻ മൊബൈൽ ആപ്പ്

ഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി കേന്ദ്ര സർക്കാർ. കുത്തിവെയ്പിനായി ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന സംവിധാനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. മൊബൈല്‍ ആപ്പ് ഉള്‍പ്പെടെ കോവിഡ് വാക്‌സിന്‍ വിതരണം സുഗമമായി നിര്‍വഹിക്കുന്നതിന് ആവശ്യമായ സംവിധാനത്തിനാണ് സർക്കാർ രൂപം നല്‍കിയത്. കോ-വിന്‍ എന്ന പേരിലുള്ള ആപ്പിനാണ് രൂപം നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. വാക്‌സിന്‍ വേണ്ടവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഇതിലുണ്ട്. കൂടാതെ വാക്‌സിന്‍ ഡേറ്റ രേഖപ്പെടുത്തുന്നതിനുള്ള…

Read More

നവരാത്രി ആഘോഷം; മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്. വീടുകള്‍ക്കുള്ളിലോ, രണ്ടോ മൂന്നോ കുടുംബങ്ങളോ മാത്രം ചേര്‍ന്ന് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ബൊമ്മക്കൊലുവും വിദ്യാരംഭവും നടത്തണം.   ഒറ്റ തവണ മാത്രമേ നാവില്‍ ആദ്യക്ഷരം കുറിക്കാന്‍ ഉപയോഗിക്കുന്ന സ്വര്‍ണം ഉള്‍പ്പെടെ ഉള്ളവ ഉപയോഗിക്കാവു. വിദ്യാരംഭ ചടങ്ങുകള്‍ക്ക് ക്ഷേത്രങ്ങളില്‍ അടക്കം എത്തുന്നവരുടെ ഫോണ്‍ നമ്പര്‍, വിശദാംശങ്ങള്‍ അടക്കം ശേഖരിക്കണം. ആഘോഷങ്ങളില്‍ നിന്ന് ഗര്‍ഭിണികളും 65 വയസിന് മുകളില്‍ ഉള്ളവരും 10വയസിന് താഴെ ഉള്ള…

Read More

വയനാട്ടിലെ ലീഡ് നില

കൽപ്പറ്റ എൽ ഡി എഫ് സ്ഥാനാർഥി ശ്രയാംസ് കുമാർ ലീഡ് തിരിച്ചു പിടിച്ചു സുൽത്താൻ ബത്തേരി യു ഡി എഫ് സ്ഥാനാർഥി ഐ സി ബാലകൃഷ്ണൻ 125 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു മാനന്തവാടി എൽ ഡി എഫ് സ്ഥാനാർഥി ഒ ആർ കേളു ലീഡ് ചെയ്യുന്നു  

Read More

‘ജാതിയും മതവും നോക്കി അല്ല ലീഗ് സ്ഥാനാർത്ഥിയെ നിർത്തിയത്, ജനവികാരം പരിഗണിച്ച് ആയിരിക്കും മുഖ്യമന്ത്രി ചർച്ച’; പി കെ കുഞ്ഞാലിക്കുട്ടി

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച, ജനവികാരം കണക്കിലെടുക്കണമെന്ന് നേതൃയോഗത്തിൽ മുസ്ലിം ലീഗ് നേതാക്കൾ. ഇപ്പോൾ ഉള്ള ചർച്ചകൾ അനാവശ്യമാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് ഒരു കീഴ്വഴക്കം ഉണ്ട് അത് പാലിക്കണം. UDF ന് അനുകൂല ട്രെൻഡ് ആണെങ്കിൽ അധിക സീറ്റ് ലീഗിന് ലഭിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഓവർ കോൺഫിഡൻസ് ലീഗിന് ഇല്ല കോൺഫിഡൻസ് ഉണ്ട്. ജാതിയും മതവും നോക്കി അല്ല ലീഗ് സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ചർച്ച, ഇപ്പോൾ നടക്കുന്ന ചർച്ചകൾ കാര്യമാക്കുന്നില്ല. ലീഗിൻ്റെ നിലപാട് UDF…

Read More

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറത്ത് 18കാരിയുടെ മരണം നിപ മൂലമെന്ന് സ്ഥിരീകരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പാലക്കാട് നാട്ടുകൽ സ്വദേശിനിക്കും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകി. സംസ്ഥാനത്ത് സമ്പർക്ക പട്ടികയിൽ 345 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച മരിച്ച 18കാരിയുടെ സാമ്പിൾ പൊസിറ്റീവാണ്. പ്രാഥമിക പരിശോധന ഫലം പൊസിറ്റീവായതോടെ സാമ്പിൾ, പൂനെയിലേക്ക് അയക്കുകയായിരുന്നു. യുവതിയെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഉൾപ്പെടെ മൂന്ന് ജീവനക്കാർ വീട്ടിൽ നിരീക്ഷണത്തിലാണ്….

Read More

പുരുഷ സുഹൃത്തിനൊപ്പം കാറിൽ ഇരുന്ന യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; 3 പ്രതികളെ കാലിൽ വെടിവെച്ച് വീഴ്ത്തി പൊലീസ്, 2 പേർ സഹോദരങ്ങൾ

കോയമ്പത്തൂരിൽ കോളജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പ്രതികളെ കാലിൽ വെടിവെച്ച് വീഴ്ത്തി പൊലീസ്. ശിവഗംഗ സ്വദേശിക സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക്ക് എന്നിവരാണ് പിടിയിലായത്. സതീഷും കാർത്തിക്കും സഹോദരങ്ങളാണ്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ പ്രതികളെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൊലീസ് കോൺസ്റ്റബിളിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചതാണെന്നാണ് പൊലീസ് പറയുന്നത്. കൈയ്ക്ക് പരിക്കറ്റ കോൺസ്റ്റബിളും ആശുപത്രിയിൽ ചികിത്സയിലാണ്. സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം…

Read More

2200 കോടി രൂപ വായ്പാ തട്ടിപ്പ്; അനിൽ അംബാനിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്‌ത് CBI

വ്യവസായി അനില്‍ അംബാനിക്ക് കുരുക്ക് മുറുകുന്നു. ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിൽ വായ്പ തട്ടിപ്പിന് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കം നടപടികളുമായി ഇ ഡി മുന്നോട്ടുപോകുന്നതിനിടെ ആണ് പുതിയ കേസ്.അനിൽ അംബാനിക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. 2200 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി എന്നാണ് കേസ്. വായ്പ വക മാറ്റി ചെലവിടുകയും തിരിച്ചടവ് നടത്താതിരിക്കുകയും ചെയ്തു. സമാനകുറ്റം ചെയ്തതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ…

Read More

കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട്; ഏറ്റെടുക്കുന്ന ഭൂമിയിൽ അതിരടയാള കല്ലുകൾ ഉടൻ സ്ഥാപിക്കും

  കെ റെയിൽ പദ്ധതിയുടെ ഭാഗമായുള്ള റെയിൽവേ ഭൂമി ഏറ്റെടുക്കലുമായി സർക്കാർ മുന്നോട്ട്. അതിവേഗ റെയിൽവേ പാതക്ക് വേണ്ടി ഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയിൽ അതിരടയാള കല്ല് സ്ഥാപിക്കും. 185 ഹെക്ടർ റെയിൽവേ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുക. റെയിൽവേയുടെ ഭൂമിയിൽ അതിരടയാള കല്ല് സ്ഥാപിക്കും. ഇന്ന് റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം അതിരടയാളക്കല്ലുകൾ ഏറ്റെടുക്കുന്ന ഭൂമിയിൽ സ്ഥാപിക്കുന്നതിന് മുന്നോടിയായി റെയിൽവേ അധികൃതരും കെ റെയിൽ അധികൃതരും അലൈൻമെന്റിൽ സംയുക്ത പരിശോധന നടത്തും. ഇന്ന് നടന്ന ചർച്ചയിൽ…

Read More

മുൻ മന്ത്രി ജയലക്ഷ്മിക്ക് നേരെ സൈബർ ആക്രമണം: ജില്ലാ പോലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകി.

കൽപ്പറ്റ: മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയും മുൻ പട്ടികവർഗ്ഗ ക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രിയുമായ പി .കെ . ജയലക്ഷ്മിക്ക് നേരെ വീണ്ടും സൈബർ ആക്രമണം. വയനാട് ജില്ലാ പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് വരണാധികാരികൂടിയായ വയനാട് ജില്ലാ കലക്ടർക്കും ജയലക്ഷ്മി പരാതി നൽകി. വാട്സ് ഗ്രൂപ്പ് അഡ്മിൻ മാർ ,വാട്സ് അപ്പ് നമ്പറുകൾ ,ഫെയ്സ് ബുക്ക് ഗ്രൂപ്പുകൾ, പേജുകൾ, അക്കൗണ്ടുകൾ വഴി സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയാണ് ഡിജിറ്റൽ തെളിവുകൾ സഹിതം ജയലക്ഷ്മി പരാതി നൽകിയത്. വ്യക്തി ഹത്യ…

Read More