Headlines

സ്വര്‍ണവില കൂപ്പുകുത്തി; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് 70 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9375 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില്‍പ്പന പുരോഗമിക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണത്തിന് ഈ വിധത്തില്‍ വിലയിടിയുന്നത്. വെള്ളിയാഴ്ച വമ്പന്‍ കുതിപ്പോടെ റെക്കോര്‍ഡിട്ടതിന് ശേഷമാണ് ഇടിവുണ്ടായിരിക്കുന്നത്. പവന് 75760 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ വില. ഇന്ത്യക്കുമേല്‍ ട്രംപ്…

Read More

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട: 567 ഗ്രാം സ്വർണം പിടികൂടി

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 20 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. കാസർകോട് മുള്ള്യാർ സ്വദേശി അബ്ദുൾ ജബീറിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. അബുദാബിയിൽ നിന്നെത്തിയ ഇയാളുടെ പക്കൽ നിന്നും 567 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. ഇതിന് വിപണിയിൽ 20 ലക്ഷത്തോളം രൂപ ചിലവു വരും. കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്. നന്ദകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

Read More

പുല്‍പ്പള്ളി ചീയമ്പത്തു നിന്നും പിടികൂടി തിരുവനന്തപുരം നെയ്യാര്‍ കടുവ സങ്കേതത്തിലെത്തിച്ച കടുവ കൂട്ടില്‍ നിന്നും രക്ഷപ്പെട്ടു

പുല്‍പ്പള്ളി ചീയമ്പത്തു നിന്നും പിടികൂടി തിരുവനന്തപുരം നെയ്യാര്‍ കടുവ സങ്കേതത്തിലെത്തിച്ച കടുവ കൂട്ടില്‍ നിന്നും രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ടാണ് കടുവയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ചീയമ്പം പ്രദേശത്ത് വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഭക്ഷിച്ച് ഭീതി വിതച്ച കടുവ ഞായറാഴ്ചയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്.

Read More

ഓസ്‌ട്രേലിയയിലെ ഭീകരാക്രമണം: മരണം 16 ആയി, 40 പേർക്ക് പരുക്ക്

ഓസ്‌ട്രേലിയയിലെ ഭീകരാക്രമണത്തിൽ മരണം 16 ആയി. 40 പേർക്ക് പരുക്ക്. അഞ്ച് പേരുടെ നില ഗുരുതരമാണ്. സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷങ്ങൾക്കിടെ ആണ് ആക്രമണം ഉണ്ടായത്. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഹനുക്ക എന്ന ജൂതരുടെ ആഘോഷത്തിലേക്ക് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തോക്കുധാരികളായ രണ്ടുപേര്‍ ചേര്‍ന്ന് 50 തവണ വെടിയുതിര്‍ത്തു. നടന്നത് ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 2.17നാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ വാർത്ത നടുക്കുന്നതാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനിസ് പ്രതികരിച്ചു. നടന്നത് ഭീകരാക്രമണമാണെന്ന്…

Read More

കലൂര്‍ സ്റ്റേഡിയം നവീകരണം; ‘സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെ’; കായികമന്ത്രി

കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. കൃത്യമായ സര്‍ക്കാര്‍ ഉത്തരവ് ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ജിസിഡിഎ ഇന്നലെ പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ജിസിഡിഎ ചെയര്‍മാന്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അതില്‍ അവ്യക്തമായിട്ടുള്ളത് ഒന്നുമില്ല – മന്ത്രി വ്യക്തമാക്കി. അര്‍ജന്റീന ടീമിന്റെ ബന്ധപ്പെട്ട ടെക്‌നിക്കല്‍ ഓഫീസര്‍ വന്നു. പരിശോധന നടത്തി. സംസ്ഥാന സര്‍ക്കാരും പരിശോധിച്ചു. സ്റ്റേഡിയത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പോരായ്മയുണ്ട്….

Read More

‘രാജ്യത്തിന്‍റെ ജനാധിപത്യ പ്രക്രിയയെ മോദി അട്ടിമറിച്ചു, 22 ന് തൃശൂരിൽ ലോങ്ങ് മാർച്ച് നടത്തും’; രാഹുല്‍ മാങ്കൂട്ടത്തില്‍

ഭരണഘടന ആശയങ്ങളെല്ലാം ബിജെപി സർക്കാർ അട്ടിമറിക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. 22 ന് തൃശൂരിൽ യൂത്ത് കോൺഗ്രസ് ലോങ്ങ് മാർച്ച് നടത്തും. മോദിയുടെ വിജയം പോലും വ്യാജ വോട്ടിലൂടെ എന്ന വിവരം പുറത്തുവരുന്നു. അക്ഷരലിപികളായ കുറേ കുട്ടികളാണ് BJPയുടെ വോട്ടുകൾ. സുരേഷ് ഗോപിയാണ് തമ്മിൽ ഭേദം. തൃശ്ശൂർ എടുക്കുമെന്ന് നേരത്തെ പറഞ്ഞു. പക്ഷേ തൃശൂർ കട്ടാണ് എടുത്തതെന്നും രാഹുൽ ആരോപിച്ചു.രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ച്‌ വോട്ടുകച്ചവടത്തിന് കുടപിടിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷനെതിരെശക്തമായ പ്രതിഷേധവും രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവും പകര്‍ന്നാണ്…

Read More

പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി; വളർത്തുനായയെ ആക്രമിച്ചു

  പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. മേലേ ചെറാട് ഭാഗത്താണ് പുലിയെത്തിയത്. ഇവിടെ തെക്കേപരിയാരത്ത് രാധാകൃഷ്ണൻ എന്നയാളുടെ വളർത്തുനായയെ പുലി ആക്രമിച്ചു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് കഴിഞ്ഞാഴ്ച പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിനി ഉൾപ്പെടുന്ന പഞ്ചായത്താണ് അകത്തേത്തറ. പുലിക്കുഞ്ഞുങ്ങളെ വെച്ച് തള്ളപ്പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതേ പുലി തന്നെയാണ് ഇന്നലെ ആക്രമണം നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. വളർത്തുമൃഗങ്ങളെ വരെ ആക്രമിക്കുന്നതിനാൽ പ്രദേശവാസികൾ വലിയ ഭീതിയിലാണ് കഴിയുന്നത്.

Read More

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ ലോകത്തിന്റെ നെറുകിൽ; അയർലാൻഡിനെതിരെ പോർച്ചുഗലിന് ജയം

  അന്താരാഷ്ട്ര ഫുട്‌ബോളിൽ ചരിത്ര നേട്ടം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ഇനി സി ആർ 7ന് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി പോർച്ചുഗലിന് വേണ്ടി 111 ഗോളുകളാണ് താരം നേടിയത്. ഇറാന്റെ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡാണ് ക്രിസ്റ്റിയാനോ മറികടന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലാൻഡിനെതിരെയായിരുന്നു ക്രിസ്റ്റിയാനോയുടെ നേട്ടം. മത്സരത്തിൽ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ മികവിൽ പോർച്ചുഗൽ 2-1ന് അയർലാൻഡിനെ…

Read More

‘സർക്കാർ കൂടെയുണ്ടെന്ന് പറഞ്ഞിട്ടും നീതി കിട്ടിയില്ല’; ഹർഷിന വീണ്ടും സമരത്തിലേക്ക്

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിത ജീവിതം പേറുന്ന ഹർഷിന വീണ്ടും സമരത്തിലേക്ക്.തനിക്ക് നീതി നേടിത്തരാൻ സർക്കാരിന് സാധിച്ചില്ലെന്ന് ഹർഷീന ആരോപിച്ചു.ഈ മാസം 29ന് കളക്ട്രേറ്റിന് മുന്നിൽ ഏകദിന സത്യാഗ്രഹം നടത്തും. 2017ൽ മൂ​ന്നാ​മ​ത്തെ പ്ര​സ​വത്തിനായി നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷീനയുടെ വയറ്റിൽ ഡോക്ടർമാർ കത്രിക മറന്നുവെച്ചത്. തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയപ്പോൾ നടത്തിയ പരിശോധനയിൽ വയറ്റിൽ കത്രിക കണ്ടെത്തി. 1,736 ദിവസം കൊടിയ വേദനസഹിച്ചു ഹർഷീന. സംഭവത്തിൽ ശാസ്ത്രക്രിയ ​​ചെയ്ത രണ്ട് ഡോക്ടർമാരും…

Read More