കേരള എം.പിമാര്‍ക്ക് ലക്ഷദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ചു

  ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടി കോണ്‍ഗ്രസ് എം.പിമാര്‍ നല്‍കിയ അപേക്ഷ ലക്ഷദ്വീപ് കലക്ടര്‍ നിരസിച്ചു. എം.പിമാരായ ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍ എന്നിവര്‍ക്കാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത്. എം.പിമാരുടെ സന്ദര്‍ശനം ബോധപൂര്‍വ്വം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നാണ് കലക്ടറുടെ നിലപാട്. എം.പിമാരുടെ സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്. എം.പിമാര്‍ ലക്ഷദ്വീപ് സന്ദര്‍ശിച്ചാല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകും. ലക്ഷദ്വീപിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ എം.പിമാരുടെ സന്ദര്‍ശനം ഇടയാക്കുമെന്നുമാണ് കലക്ടറുടെ വിശദീകരണം.

Read More

പോലീസ് വേഷത്തിൽ കിടില്ലനായി ദുൽഖർ; സല്യൂട്ട് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. സല്യൂട്ട് എന്നാണ് ചിത്രത്തിന്റെ പേര്. ദുൽഖർ ചിത്രത്തിൽ പോലീസ് വേഷത്തിലാണ് എത്തുന്നത് ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ. വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പൻ, വിജയകുമാർ തുടങ്ങിയവരും വേഷമിടുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീതസംവിധാനം. അസ്ലം പുരയിൽ ഛായഗ്രഹണവും ശ്രീകർ പ്രസാദ്…

Read More

ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികക്കെതിരെ കേസെടുത്ത് പൊലീസ്

ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശത്തിൽ അധ്യാപികക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. പെരുമ്പിലാവ് കല്ലുംപുറം സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപിക ഖദീജയ്ക്കെതിരെയാണ് കേസ്. മതസ്പർദ്ധ വളർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഡിവൈഎഫ്‌ഐ നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഡിവൈഎഫ്‌ഐ അടക്കം സ്‌കൂളിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം എത്തിയതിന് പിന്നാലെ സ്‌കൂളിനെതിരെയും അധ്യാപികക്കെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. ശബ്ദ സന്ദേശം അധ്യാപികയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും സ്‌കൂളിന്റെ നിലപാടല്ലെന്നുമാണ് സ്‌കൂൾ…

Read More

ലഖിംപൂർ കർഷക കൂട്ടക്കൊല; യു.പി സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

ലഖിംപൂര്‍ ഖേരി കര്‍ശക കൂട്ടക്കൊല കേസില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കേസിലെ പ്രതി ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സാക്ഷിക്ക് നേരെയുണ്ടായ ആക്രമണം ശ്രദ്ധയില്‍പ്പെട്ട ബെഞ്ച് കേസിലെ സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാരിനോട്…

Read More

പരമ്പര സ്വന്തമാക്കാൻ രോഹിതും സംഘവും; ന്യൂസിലാൻഡിനെതിരായ രണ്ടാം ടി20 ഇന്ന്

  ഇന്ത്യ- ന്യൂസിലാൻഡ് രണ്ടാം ടി20 മത്സരം ഇന്ന് റാഞ്ചിയിൽ നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. പരമ്പര സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് ഇന്ത്യൻ ടീം ഇന്നിറങ്ങുക. ജയ്പൂരിൽ നടന്ന ആദ്യ മത്സരം വിജയിച്ച ഇന്ത്യക്ക് ഇന്ന് കൂടി വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം. വിജയം തുടരാമെന്ന പ്രതീക്ഷയാണ് ഇന്ത്യൻ ക്യാമ്പിനുള്ളത്. ബാറ്റ്‌സ്മാൻമാരുടെ ഫോമാണ് പ്രതീക്ഷയെങ്കിലും ബൗളർമാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. കാര്യമായ മാറ്റത്തിന് ഇന്ത്യ ഇന്ന് തയ്യാറായേക്കില്ല. അതേസമയം പരമ്പരയിൽ തിരികെ എത്താനാണ് ന്യൂസിലാൻഡിന്റെ ശ്രമം. ജയിംസ് നീഷത്തെയും ഇഷ്…

Read More

തുടർച്ചയായി മൂന്നാം ദിനവും ഇന്ധന വില വര്‍ധിപ്പിച്ചു

  കൊച്ചി: എണ്ണ കമ്പനികള്‍ രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 102.45 രൂപയും ഡീസലിന് 95.54 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരത്ത് പെട്രോളിന് 104.42 രൂപയും ഡീസലിന് 97.45 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 102.66 രൂപയും 95.75 രൂപയുമാണ്. ക്രൂഡ് ഓയിലിന്റെ വിലയില്‍ വര്‍ധനവ് ഉണ്ടായതാണ് ഇന്ധനവില…

Read More

ടി പിയുടെ ചിത്രമടങ്ങിയ ബാഡ്ജ്: പരാതി രാഷ്ട്രീയപ്രേരിതമെന്ന് കെ കെ രമ

  സത്യപ്രതിജ്ഞാ ദിനത്തിൽ ടിപി ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചതിനെതിരെയുള്ള പരാതി രാഷ്ട്രീയപ്രേരിതമെന്ന് വടകര എംഎൽഎ കെ കെ രമ. എ കെ ജി സെന്ററിൽ നിന്നുള്ള നിർദേശപ്രകാരം നൽകിയ പരാതി ആയിരിക്കാമെന്ന് രമ പരിഹസിച്ചു. ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചായിരുന്നു രമയുടെ സത്യപ്രതിജ്ഞ. ജനതാദൾ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടി പി പ്രേംകുമാറാണ് സ്പീക്കർക്ക് പരാതി നൽകിയത്. രമയുടെ നടപടി സഭയിലെ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നായിരുന്നു പരാതി.

Read More

ഓപറേഷൻ ഗംഗ: 2600 പേർ കൂടി ഇന്ന് തിരികെയെത്തും; ഖാർകീവിലെ മുഴുവനാളുകളെയും ഒഴിപ്പിച്ചു

  യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന നടപടി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച രാത്രി അടിയന്തര യോഗം ചേർന്നു. രക്ഷാദൗത്യത്തിന്റെ പുരോഗതി യോഗം വിലയിരുത്തി. വെടിനിർത്തലിനായുള്ള സമ്മർദം തുടർന്ന് പരമാവധി ആളുകളെ രക്ഷപ്പെടുത്താനാണ് നീക്കം ഇന്ന് 2600 പേരെ കൂടി ഇന്ത്യയിലെത്തിക്കും. 13 വിമാനങ്ങൾ ഇന്ന് രക്ഷാ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതുവരെ 63 വിമാനങ്ങളിലായി 13,330 പേരെയാണ് തിരികെ എത്തിച്ചത്. ഡൽഹിയിലെത്തുന്ന മലയാളി വിദ്യാർഥികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ പ്രത്യേക വിമാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്…

Read More

പരുക്കിന്റെ വില്ലത്തരം തുടരുന്നു; ജഡേജക്കും വിഹാരിക്കും പുറമെ ബുംറയും നാലാം ടെസ്റ്റിൽ നിന്ന് പുറത്ത്

ഇന്ത്യൻ ടീമിനെ വിടാതെ പിടികൂടി പരുക്ക്. നാലാം ടെസ്റ്റിൽ നിന്ന് രവീന്ദ്ര ജഡേജയെയും ഹനുമ വിഹാരിയെയും നഷ്ടപ്പെട്ടതിന് പിന്നാലെ ബുംറക്ക് കൂടി പരുക്കേറ്റത് ഇന്ത്യയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിയിടുന്നത്. വയറിന് പേശിവലിവ് അനുഭവപ്പെട്ടതോടെ ബുംറ നാലാം ടെസ്റ്റിൽ കളിച്ചേക്കില്ലെന്ന് ഉറപ്പായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കൂടി കണക്കിലെടുത്ത് ബുംറക്ക് വിശ്രമം അനുവദിക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. മൂന്നാം ടെസ്റ്റിനിടെ പരുക്കേറ്റതിനെ തുടർന്ന് ജഡേജയെയും വിഹാരിയെയും നാലാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓസീസ് പര്യടനത്തിന് എത്തിയ ടീമംഗങ്ങളിൽ നിന്ന് മുഹമ്മദ്…

Read More

MSC എൽസ 3 കപ്പൽ അപകടം; സെക്യൂരിറ്റി ഡെപ്പോസിറ്റായി കമ്പനി 1227.62 കോടി കെട്ടിവെക്കണം, ഹൈക്കോടതി നിർദേശം

എം.എസ്.സി എല്‍സ 3 കപ്പൽ അപകടത്തിൽ ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. സെക്യൂരിറ്റി ഡെപ്പോസിറ്റായി കപ്പല്‍ കമ്പനി 1227.62 കോടി രൂപ കെട്ടിവയ്ക്കാൻ നിർദേശം. എം.എസ്.സി അക്വിറ്റേറ്റ കപ്പലിൻ്റെ അറസ്റ്റ് പിന്‍വലിക്കുന്നതില്‍ തുക കെട്ടിവച്ച ശേഷം തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു. കപ്പൽ അപകടവുമായി ബന്ധപ്പെട്ട് 9531 കോടി രൂപ കെട്ടിവെക്കണമെന്നായിരുന്നു നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്. ഇത്രയും വലിയ തുക കെട്ടിവെക്കാൻ ആവില്ലെന്ന് എം.എസ്.സി കമ്പനി കോടതിയെ അറിയിച്ചു. എത്ര തുക കെട്ടിവെക്കാനാകുമെന്ന് കോടതി…

Read More