അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യ 145ന് പുറത്ത്; രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ടിന് സ്‌കോർ ബോർഡ് തുറക്കും മുമ്പേ രണ്ട് വിക്കറ്റ് വീണു

അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 145 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ 33 റൺസിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 99ന് 3 വിക്കറ്റെന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് 46 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു രോഹിത് ശർമ 66 റൺസിനും രഹാനെ 7 റൺസിനും പുറത്തായി. റിഷഭ് പന്ത് ഒരു റൺസിന് വീണപ്പോൾ വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ പൂജ്യത്തിന് വീണു അശ്വിൻ 17 റൺസെടുത്തു. ഇഷാന്ത് ശർമ 10 റൺസുമായി…

Read More

‘അനാവശ്യ പ്രചരണം നടത്തരുത്, എന്നെ ആരും തടവിലാക്കിയിട്ടില്ല’; നിമിഷപ്രിയയുടെ അമ്മ

മകളെ യെമനിൽ വിട്ട് തിരികെ നാട്ടിലേക്ക് വരില്ലെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. തന്നെ ആരും തടവിലാക്കിയിട്ടില്ല. എല്ലാ സൗകര്യങ്ങളും ആക്ഷൻ കൗൺസിൽ പ്രതിനിധി സാമുവൽ ജെറോം ചെയ്തു നൽകുന്നുണ്ട്. അനാവശ്യ പ്രചരണം നടത്തരുതെന്നും പ്രേമകുമാരി പറഞ്ഞു. ‘2024 ഏപ്രിൽ 20 നാണ് യെമനിലെ സനയിൽ ആദ്യമായി എത്തുന്നത്. ഒരിക്കലും ഇവിടെ എത്താൻ പറ്റുമെന്ന് കരുതിയതല്ല. എന്നാൽ കോടതിയുടെ സഹായത്തോടെ സാമുവൽ ജെറോം സാറിനൊപ്പം ഈ രാജ്യത്ത് എത്തുന്നത്. നിമിഷയെ കണ്ട് തിരികെ പോകാനാണ് വന്നത് എന്നാൽ മകളുടെ…

Read More

സിക വൈറസ് ഗര്‍ഭിണികളെ ബാധിച്ചാല്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ച മുരടിക്കുന്ന ജന്മവൈകല്യം ഉണ്ടാകും: മുഖ്യമന്ത്രി

  സിക കേരളത്തിലെത്തിയത് അപ്രതീക്ഷിതമായല്ലെന്നും കേരളത്തില്‍ ഈഡിസ് ഈജിപ്‌തൈ കൊതുകുകളുടെ സാന്ദ്രത കൂടുതലാണെന്നും ഇത് ഗുരുതരമായ രോഗമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ഗര്‍ഭിണികളെ ബാധിച്ചാല്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ച മുരടിക്കുന്ന ജന്മവൈകല്യം ഉണ്ടാകും. അപൂര്‍വമായി സുഷുമ്‌ന നാഡിയെയും ബാധിക്കും. സിക്ക വൈറസ് ബാധിച്ച ഗര്‍ഭിണിയുടെ കുഞ്ഞിന് കേരളത്തില്‍ ആരോഗ്യപ്രശ്‌നം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ കൊതുക് അധിക ദൂരം പറക്കില്ല. വീടുകളുടെ പരിസരത്ത് ഉണ്ടാകും. വീട്ടിലും ചുറ്റുപാടും കെട്ടിക്കിടക്കുന്ന വെള്ളം ശുചിയാക്കണം. കൊതുക് പെറ്റുകിടക്കുന്ന…

Read More

എട്ടുമണിക്കൂറോളം ആകാശത്ത്; എയര്‍ ഇന്ത്യ ഡൽഹി -സാൻഫ്രാൻസിസ്കോ വിമാനം തിരിച്ചിറക്കി

  230 യാത്രക്കാരുമായി സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂറിലധികം ആകാശത്ത് പറന്ന ശേഷം ഡൽഹിയിലേക്ക് തന്നെ തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.   മേയ് 27-ന് ഡൽഹിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട AI173 വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിലേക്ക് തന്നെ മടങ്ങിയെത്തിയത്. ചൈനീസ് വ്യോമാതിർത്തിയിലൂടെ മൂന്ന് മണിക്കൂറിലധികം പറന്ന ശേഷമാണ് വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടതെന്നാണ്…

Read More

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കുമോ? പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ നിർണായക ചർച്ച ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിയ്ക്കാണ് കൂടിക്കാഴ്ച നടക്കുക. മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നത് ഉൾപ്പെടെയുള്ള കേരളത്തിൻറെ വിവിധ ആവശ്യങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും. കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , ആരോഗ്യമന്ത്രി ജെ പി നദ്ദ , ധനമന്ത്രി നിർമലാ സീതാരാമൻ, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടുദിവസത്തെ നിർണായ കൂടിക്കാഴ്ചകൾക്കായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി…

Read More

കാസർകോട് വൻ മദ്യവേട്ട; 1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവുമായി ഒരാൾ പിടിയിൽ

കാസർകോട്ടെ നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 1,890 ലിറ്റർ സ്പിരിറ്റും 1,323 ലിറ്റർ ഗോവൻ മദ്യവുമാണ് പിടിച്ചെടുത്തത്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെടുത്തത്. ഗോവയിൽ നിന്ന് തൃശൂരിലേക്ക് പെയിന്റുമായി പോവുകയായിരുന്ന ലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റും മദ്യവും. സംഭവത്തിൽ ലോറി ഡ്രൈവർ മഞ്ചേരി സ്വദേശി സൈനുദ്ദീനെ കസ്റ്റഡിയിൽ എടുത്തു.

Read More

ഉത്രയുടെ കുടുംബം അപ്പീലുമായി ഹൈക്കോടതിയിലേക്ക്‌

  കൊല്ലം :ഉത്ര വധക്കേസ് വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ കുടുംബം. മൂർഖനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ കുറ്റത്തിന് 17 വർഷം തടവും ഇരട്ട ജീവപര്യന്തവും പിഴയുമാണ് ഭർത്താവായ സൂരജിന് ശിക്ഷ വിധിച്ചിരുന്നത്. കഴിഞ്ഞ പതിമൂന്നിനായിരുന്നു കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. സൂരജ് ചെയ്ത കൊടുംക്രൂരതയ്ക്ക് വേണ്ട ശിക്ഷ ലഭിച്ചിട്ടില്ലെന്നാണ് ഉത്രയുടെ കുടുംബത്തിന്റെ പ്രതികരണം. ഹൈക്കോടതിയെ സമീപിക്കുന്നതിന് സർക്കാരിന്റെ സഹായവും കുടുംബം പ്രതീക്ഷിക്കുന്നുണ്ട്.    

Read More

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു സംഘടനയുടേയും ഭാഗമാകാനില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു സംഘടനയുടെ ഭാഗമാകില്ലെന്ന് ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ വ്യക്തമാക്കി. വേട്ടക്കാരനും അയാളെ പിന്തുണയ്ക്കുന്നവരുമുള്ള സംഘടനയില്‍ കുറ്റബോധമില്ലാതെ ഇരിക്കാനാകില്ലെന്നും അതിനാലാണ് രാജിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നീതിയ്ക്കും അനീതിയ്ക്കുമൊപ്പം ഒരുമിച്ച് ആര്‍ക്കും നില്‍ക്കാനാകില്ല. അതിജീവിതയ്ക്കും വേട്ടക്കാരനും ഒപ്പമെന്നാണ് ഇപ്പോഴും സിനിമാ സംഘടനകള്‍ പറയുന്നത്. വിചാരണക്കോടതിയ്ക്ക് മുകളിലും കോടതികള്‍ ഉണ്ടെന്നിരിക്കെ അയാളുടെ…

Read More

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി

  ചെന്നൈ: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ പ്രമേയം പാസാക്കി. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. ശബ്ദ വോട്ടോടെയാണ് പ്രമേയം പാസാക്കിയത്. തമിഴ്‌നാടിന് മുമ്പേ ഏഴ് സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കിയരുന്നു. പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഡല്‍ഹി, കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് നേരത്തേ നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. അധികാരത്തിലെത്തും മുമ്പ് തന്നെ ഡി എം കെ കാര്‍ഷിക നിയമങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും അന്ന് കേന്ദ്ര സര്‍ക്കാറിനോട്…

Read More

വയനാട്ടിൽ 97 പേര്‍ക്ക് കൂടി കോവിഡ്; 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 53 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (20.09.20) 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 3 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2616 ആയി. 1953 പേര്‍ രോഗമുക്തരായി. നിലവില്‍ 648 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍: എടവക പഞ്ചായത്ത് സ്വദേശികൾ 23 പേര്‍, വെള്ളമുണ്ട…

Read More