മൊറട്ടോറിയം: ഇളവിനായി 973 കോടിയുടെ സഹായം അനുവദിച്ച് കേന്ദ്രം

  തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പലിശ ഇളവ് നല്‍കിയപ്പോള്‍ ബാങ്കുകള്‍ ഈടാക്കിയ തുക തിരിച്ചുനല്‍കാനായി 973 കോടി രൂപയുടെ സഹായം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2020 മാര്‍ച്ച് മാസം മുതല്‍ ഓഗസ്റ്റ് അവസാനം വരെയുള്ള മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കിയത് തിരികെ നല്‍കുന്നതിനാണ് ഈ തുക. 2 കോടി രൂപ വരെയുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. പലിശയിളവിനായി ബജറ്റില്‍ നിന്നും നീക്കിവെച്ച…

Read More

കുഴൽപ്പണ കവർച്ചക്ക് ശേഷം ധർമരാജൻ വിളിച്ചത് ഏഴ് ബിജെപി നേതാക്കളെ

  കൊടകര കുഴൽപ്പണ കേസിൽ ബിജെപിയുടെ കുരുക്ക് കൂടുതൽ മുറുകുന്നു. കുഴൽപ്പണം കൊണ്ടുവന്ന ധർമരാജൻ കവർച്ചക്ക് ശേഷം ആദ്യം വിളിച്ചത് ഏഴ് ബിജെപി നേതാക്കളെയാണ്. ആദ്യ ഏഴ് കോളിൽ സുരേന്ദ്രന്റെ മകന്റെ നമ്പറും ഉൾപ്പെടുന്നു. സംസ്ഥാനത്തെ തന്നെ ഉന്നത നേതാക്കളെയാണ് പണം കവർച്ച പോയെന്ന് പറയാൻ ധർമരാജൻ വിളിച്ചത്. ഇതിൽ സുരേന്ദ്രന്റെ മകനുമായുള്ള സംഭാഷണം 24 സെക്കൻഡ് നേരം നീണ്ടുനിന്നു. അതേസമയം സുരേന്ദ്രനാണോ മകന്റെ ഫോണിൽ സംസാരിച്ചത് എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Read More

‘ഖത്തര്‍ ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടിട്ടില്ല; ഓപ്പറേഷന്‍ പരാജയം’; ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥിരീകരണം

ഖത്തര്‍ ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. ഓപ്പറേഷന്‍ പരാജയപ്പെട്ടുവെന്ന് വിലയിരുത്തല്‍. എന്നാല്‍ ഒന്നോ രണ്ടോ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇസ്രയേല്‍ വ്യക്തമാക്കുന്നുണ്ട്. ബോംബ് വീഴുന്നതിനു മുമ്പായി ഹമാസ് നേതാക്കള്‍ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങിയിരിക്കാന്‍ സാധ്യതയെന്നാണ് നിഗമനം. സ്ഫോടനത്തിനുപയോഗിച്ച സ്ഫോടകവസ്തുക്കള്‍ കുറഞ്ഞുപോയോ എന്ന് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പലസ്തീന്‍ രാജ്യം സാധ്യമാകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. എന്നാല്‍, ഹമാസിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യാന്‍ എന്നും സന്നദ്ധരാണ്. അതാണ്…

Read More

കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രിമാരുടെ യോഗം ഇന്ന്; കേരളം എയിംസ് ആവശ്യപ്പെടും

കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും തമ്മിലുള്ള യോഗം ഇന്ന്. വൈകിട്ട് മൂന്നുമണിക്ക് ധനകാര്യമന്ത്രാലയത്തിൽ വച്ചാണ് യോഗം. കേരളത്തിന്റെ ധനമന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ പങ്കെടുക്കും. കാലാകാലങ്ങളായി സംസ്ഥാനം ആവശ്യപ്പെടുന്ന ഐയിംസ് അടക്കം ഉള്ളത് യോഗത്തിൽ ഉന്നയിക്കും.ഒപ്പം 2026 ബജറ്റിൽ സംസ്ഥാനത്തിന് വേണ്ട പരിഗണന നൽകണം എന്നും അറിയിക്കും.സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ തേടും. ഈ മാസം 28നാണ് പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ഫെബ്രുവരി…

Read More

മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് കരാർ നൽകിയെന്നും വൻ അഴിമതിയെന്നും ചെന്നിത്തല

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇഎംസിസിക്ക് സർക്കാർ അനുമതി നൽകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. 5000 കോടിയുടെ കരാറുണ്ടാക്കിയെന്നും ഇതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നു കേരളാ സർക്കാരും ഇഎംസിസി ഇന്റർനാഷണലും തമ്മിൽ കഴിഞ്ഞാഴ്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. കരാർ പ്രകാരം 400 ട്രോളറുകളും രണ്ട് മദർഷിപ്പുകളും മത്സ്യബന്ധനം നടത്തും. സ്പ്രിംക്ലർ, ഇ മൊബിലിറ്റി എന്നിവയേക്കാൾ ഗുരുതരമായ കൊള്ളയാണ് നടന്നത്. കരാർ ഒപ്പിടും മുമ്പ് എൽഡിഎഫിലോ മന്ത്രിസഭയിലോ ചർച്ച ചെയ്തിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ സംഘടനയെയും…

Read More

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: ചോദ്യമുനയിലേക്ക് വീണ; സമന്‍സ് അയച്ച് ഇ ഡി

  സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ചാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. വീണയ്ക്കും സിഎംആര്‍ംഎല്‍ ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ 9 പേര്‍ക്കാണ് ഇപ്പോള്‍ ഇഡി സമന്‍സ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. (ed summons veena t in cmrl-exalogic case)     ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സിഎംആര്‍എല്‍ തിരിച്ചടി നേരിടുകയും രേഖകള്‍ ഇ…

Read More

കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശിവശങ്കർ ശ്രമിക്കുന്നു; കള്ളം പ്രചരിപ്പിക്കുന്നുവെന്നും ഇ ഡി

ഇ ഡി കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നതിന് മുമ്പായി കോടതിയിൽ വീണ്ടും നിയമപോരാട്ടം. ശിവശങ്കർ ഇന്നലെ രേഖാമൂലം സമർപ്പിച്ച വാദത്തിനെതിരെ ഇ ഡി രംഗത്തുവന്നു. വാദം നടന്ന് മൂന്ന് ദിവസത്തിന് ശേഷം രേഖാമൂലം വാദം ഉന്നയിച്ചതിൽ ഗൂഢലക്ഷ്യമുണ്ടെന്ന് ഇഡി ആരോപിച്ചു കോടതിയെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനുമാണ് ശ്രമം. തുറന്ന കോടതിയിൽ ഉന്നയിക്കാത്ത വാദങ്ങളാണ് രേഖാമൂലം നൽകിയത്. ഇത് കോടതി നടപടികൾക്ക് എതിരാണ്. ഇതിലൂടെ ജനവികാരം ഉയർത്താനും ശിവശങ്കർ ശ്രമിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ സമ്മർദം ചെലുത്തിയിട്ടില്ല….

Read More

ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നുവീണു; 10 പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്

ഡൽഹിയിലെ നിസാമുദ്ദീനിൽ സ്ഥിതിചെയ്യുന്ന ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നുവീണു. സ്ഥലത്ത് പത്തോളം പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ശവകുടീരത്തിന്റെ താഴികക്കുടം വരുന്ന ഭാഗമാണ് തകർന്നു വീണത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എൻഡിആർഎഫ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. 11 പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി വൈദ്യചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഇന്ന് ഉച്ചകഴിഞ്ഞ് ഏകദേശം 3:51 നാണ് അപകടം ഉണ്ടാകുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമിച്ച സ്മാരകമാണ്…

Read More

വിമാനത്താവളമില്ലെങ്കില്‍ ഐ ടി വ്യവസായം ? ആറന്മുളയില്‍ പോരാടാന്‍ ഉറച്ച് മന്ത്രി പി പ്രസാദ്

ജനകീയസമരം കാരണം ഉപേക്ഷിച്ച വിമാനത്താവള പദ്ധതിപ്രദേശം വ്യവസായത്തിന് വിട്ടുകൊടുക്കാനുള്ള നീക്കത്തിന് തടസവാദവുമായി സി പി ഐ മന്ത്രി. കൃഷി മന്ത്രി പി പ്രസാദാണ് ആറന്മുളയില്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ഐടി അധിഷ്ഠിത കമ്പനിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഭരണത്തില്‍ പങ്കാളിയായിരിക്കുമ്പോഴും സര്‍ക്കാരിന്റെ ചില നിലപാടുകളെ എതിര്‍ത്ത് സി പി ഐ മന്ത്രിമാര്‍ രംഗത്തുവരാറുണ്ട്. അതേ പാതയിലാണ് കൃഷിമന്ത്രി പി പ്രസാദ്. പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തില്‍ സ്വകാര്യ മദ്യനിര്‍മാണകമ്പനിക്ക് ബ്രൂവറി സ്ഥാപിക്കാന്‍ അനുമതി കൊടുത്തപ്പോള്‍ ആദ്യം എതിര്‍പ്പുമായി രംഗത്തെത്തിയത് സി…

Read More

വയനാട് ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ്; 77 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (11.03.21) 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 77 പേര്‍ രോഗമുക്തി നേടി. 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടു പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27552 ആയി. 26490 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 867 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 813 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* കോട്ടത്തറ സ്വദേശികളായ 9…

Read More