ഡി ലിറ്റ് വിവാദം; ഗവർണർക്ക് വിസി നൽകിയ കത്ത് പുറത്ത്

 

തിരുവനന്തപുരം: ഡി ലിറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഗവർണർക്ക് വിസി നൽകിയ കത്ത് പുറത്ത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ചെന്ന് അറിയിച്ച് കേരള സര്‍വകലാശാല വിസി ഡോ. വി.പി. മഹാദേവന്‍പിള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് എഴുതിയ കത്ത് ആണ് പുറത്തായത്. ഔദ്യോഗിക ലെറ്റര്‍ പാഡിലല്ലാതെ വെള്ളക്കടലാസിലാണ് കത്ത്.

ഇതോടെ രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചത് സിൻഡിക്കേറ്റ് അംഗങ്ങൾ തന്നെയെന്ന് വ്യക്തമായി. ഡിസംബർ 7 നാണ് വൈസ് ചാൻസലർ ചാൻസിലറായ ഗവർണർക്ക് കത്ത് നൽകിയത്. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ ചാൻസലർ ശുപാർശ ചെയ്തിരുന്നു എന്ന് തെളിയിക്കുന്നതാണ് കത്ത്.