ചരിത്ര നടപടി; ശക്തിയിലൂടെ സമാധാനം ഉണ്ടാകട്ടെ’; ഇറാനെ ആക്രമിച്ച അമേരിക്കയെ പ്രശംസിച്ച് ബെഞ്ചമിന്‍ നെതന്യാഹു
ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയ അമേരിക്കന്‍ നടപടിയില്‍ പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപിനോട് നെതന്യാഹു നന്ദി അറിയിച്ചു. വീഡിയോ സ്‌റ്റേറ്റ്‌മെന്റ് ആയാണ് പ്രതികരണം. അഭിനന്ദനങ്ങള്‍ പ്രസിഡന്റ് ട്രംപ്. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കാനുള്ള നിങ്ങളുടെ ധീകരമായ തീരുമാനം ചരിത്രത്തെ മാറ്റിമറിക്കും. ഓപ്പറേഷന്‍ റൈസിങ് ലയണില്‍ ഇസ്രയേല്‍ അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ ഇന്ന് രാത്രി നടത്തിയ നീക്കത്തിലൂടെ ഇതിനെല്ലാം അപ്പുറമുള്ള കാര്യമാണ് അമേരിക്ക ചെയ്തത്. ലോകത്തെ മറ്റൊരു രാജ്യത്തിനും ചെയ്യാന്‍ കഴിയാത്തത്…
