Headlines

‘ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ല’; ഖത്തർ പ്രധാനമന്ത്രി

ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ പരസ്പരബന്ധമാണ് ഖത്തർ ആഗ്രഹിക്കുന്നതെന്നും ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. ഖത്തറിലെ യു.എസ് സൈനിക താവളം ആക്രമിക്കേണ്ടി വന്നതിൽ ഇറാൻ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചതായി ഖത്തർ പ്രധാനമന്ത്രി അറിയിച്ചു. ആണവകേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ബങ്കർ ബസ്റ്റർ ബോംബാക്രമണത്തിനുള്ള മറുപടിയായിരുന്നു, ഇന്നലെ വൈകിട്ട് ഖത്തറിലെ അമേരിക്കൻ സേനാതാവളങ്ങളിലേക്കുള്ള ഇറാന്റെ മിസൈലാക്രമണം ഉണ്ടായത്. മിസൈലുകളിലേറെയും വെടിവച്ചിട്ടതായി ഖത്തർ…

Read More

നിലമ്പൂരിലെ UDF ജയം; ബെറ്റിൽ തോറ്റ CPI നേതാവ് മുസ്ലിം ലീഗിൽ ചേർന്നു

തിരഞ്ഞെടുപ്പിൽ ബെറ്റ് പാലിച്ച സംഭവത്തിലേക്കാണ് ഇനി. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ജയിച്ചതോടെ വാക്കുപാലിച്ച് സിപിഐ നേതാവ് മുസ്ലിം ലീഗിൽ ചേർന്നു. മലപ്പുറം തുവൂർ ടൗൺ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറാണ് പാർട്ടി വിട്ടത്. മുസ്ലിം ലീഗ് പ്രവർത്തകനായ ഷരീഫുമായി സ്വരാജ് ജയിക്കുമെന്നായിരുന്നു ബെറ്റ്. ഇന്ന് രാവിലെ ഗഫൂർ പാർട്ടി അംഗത്വം രാജിവെക്കുകയായിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉച്ചസ്ഥായിലെത്തി നിന്ന 14ന് രാവിലെയാണ് വാശിയേറിയ ബെറ്റ് നടന്നത്. ചായക്കടയിൽ നടന്ന ചർച്ച രാഷ്ട്രീയമായ തർക്കത്തിലേക്കു നീങ്ങുകയും തുടർന്ന് പന്തായം വെക്കുകയുമായിരുന്നു….

Read More

വെടിനിർത്തൽ പാലിക്കാതെ ഇറാൻ; ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

സമാധാനപ്രതീക്ഷകളെ ഇല്ലാതാക്കി വീണ്ടും ഇറാൻ – ഇസ്രയേൽ സംഘർഷ സാധ്യത. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ. ഇറാൻ ആക്രമണം നടത്തിയാൽ തിരിച്ചടിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് ഇസ്രയേൽ പ്രതിരോധമന്ത്രി. ടെഹ്റാനിലെ ഭരണസിരാകേന്ദ്രം ലക്ഷ്യംവെക്കാനും നിർദേശം നൽകി. നോർത്തേൺ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങൾക്ക് ഷെൽട്ടറുകളിൽ തുടരാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ വെടിനിർത്തൽ ലംഘിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും ആക്രമണം നടത്തിയാൽ തിരിച്ചടി ഉറപ്പാണെന്നും മുന്നറിയിപ്പ് നൽകി. അതേസമയം, ആണവ ചർച്ചകളിൽ നിന്ന് പിന്മാറിയ ഇറാനെ അനുനയിപ്പിക്കാൻ…

Read More

‘ഒറ്റക്കെട്ടായി മുന്നോട്ടുപോകും’; വിജയ മധുരം പങ്കിട്ട് സാദിഖലി ശിഹാബ് തങ്ങളും ആര്യാടൻ ഷൗക്കത്തും

നിലമ്പൂർ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് പിന്നാലെ പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത്. ഇരുവരും മധുരം കൈമാറി. വലിയ വിജയത്തിന്റെ ആഹ്ലാദം പങ്കിടുന്നതിന് വേണ്ടിയാണ് ഷൗക്കത്ത് എത്തിയത്. വളരെ സന്തോഷമുണ്ട്, ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ വിജയമാണിതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ജനങ്ങൾ കഴിഞ്ഞ കുറച്ച് നാളായി ഭയപ്പാടിൽ ആയിരുന്നു. ജനങ്ങൾ അവരുടെ അഭിപ്രായങ്ങൾ ഭയപ്പാടു കൂടാതെ രേഖപ്പെടുത്തി. ഭയപ്പാടിനെതിരെ കേരളത്തിന്റെ ജനവികാരം ആണ് നിലമ്പൂരിൽ കണ്ടത്. കേരളത്തിന്റെ രാഷ്ട്രീയത്തിൽ ഇത്…

Read More

ആറ്റിങ്ങലിൽ KSRTC ബസ് സ്കൂൾ ബസ്സിൽ ഇടിച്ച സംഭവം; ഡ്രൈവർക്കെതിരെ നടപടിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം ആറ്റിങ്ങൽ ആലംകോട് സ്കൂൾ ബസ്സിൽ കെഎസ്ആർടിസി ബസ് ഇടിച്ച സംഭവത്തിൽ നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസി ബസിലെ ഡ്രൈവർക്കെതിരെ നടപടിയെടുക്കും. വാഹനത്തിന് മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും സ്റ്റോപ്പ് കണ്ടിട്ടും ഡ്രൈവർ നിർത്താതെ പോയതാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ ഏറ്റു മണിയോടെയായിരുന്നു സംഭവം. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നിലേക്കാണ് കെഎസ്ആര്‍ടിസി ഇടിച്ചത്. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരുക്കേറ്റു. ഇവരെ…

Read More

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുണ്ട്, മുൻകൂർ ജാമ്യാപേക്ഷ എതിർത്ത് പൊലീസ്

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. പ്രതികൾ കുറ്റം ചെയ്തു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. സിനിമയിൽ നിന്ന് ലഭിച്ച ലാഭത്തെക്കുറിച്ചും, അത് എങ്ങനെ ചെലവഴിച്ചു എന്നതിനെ കുറിച്ചും അറിയണം. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് എന്ന് ഹൈക്കോടതിയെ അറിയിച്ചു. മരട് പൊലീസ് ആണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. അരൂർ സ്വദേശി നൽകിയ പരാതിയിലാണ് കേസ്. നേരത്തെ ED യും സൗബിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനായി…

Read More

‘പരാജയത്തിലും ആഹ്ളാദത്തിന് വകയുണ്ട്; LDFന്റെ പരാജയം ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാർ’; എം സ്വരാജ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയം ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസിന്റെ ചില കൂലിപ്പണി നിരീക്ഷകരാണെന്നും എം സ്വരാജ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോഴും ആഹ്‌ളാദിക്കാന്‍ ഇതില്‍പ്പരം വേറെന്ത് വേണമെന്നും അദ്ദേഹം ചോദിച്ചു. ആർഎസ്എസിന്‍റെ സ്വന്തം സ്ഥാനാർഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകർക്കുകയാണെന്ന് എം സ്വരാജ് പറഞ്ഞു.

Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിലും, മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്. നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ…

Read More

ജി സുധാകരന് വീണ്ടും സിപിഐഎം അവഗണന; അടിയന്തരാവസ്ഥയുടെ 50-ാം വാർഷിക പരിപാടിയിൽ ക്ഷണമില്ല

മുതിർന്ന നേതാവ് ജി സുധാകരന് വീണ്ടും സിപിഐഎം അവഗണന. ആലപ്പുഴയിൽ സിപിഐഎം നിയന്ത്രണത്തിലുള്ള സുശീലാ ഗോപാലൻ പഠനഗവേഷണ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക ദിന പരിപാടിയിലും ജി സുധാകരന് ക്ഷണമില്ല. മുതിർന്ന നേതാവ് ജി സുധാകരന് വീണ്ടും സിപിഐഎം അവഗണന. ആലപ്പുഴയിൽ സിപിഐഎം നിയന്ത്രണത്തിലുള്ള സുശീലാ ഗോപാലൻ പഠനഗവേഷണ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക ദിന പരിപാടിയിലും ജി സുധാകരന് ക്ഷണമില്ല. ജയിൽവാസം അനുഭവിച്ച ജി സുധാകരനെ ക്ഷണിക്കാതെ പരിപാടി സംഘടിപ്പിക്കുന്നത് സിപിഐഎം നിയന്ത്രിത…

Read More

കായലോട് യുവതിയുടെ ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക് കടന്നു

കണ്ണൂർ കായലോട് പരസ്യ വിചാരണ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നു. ആൺ സുഹൃത്തിനെ മർദിച്ച കേസിലെ പ്രതികളായ സുനീർ, സക്കറിയ എന്നിവരാണ് വിദേശത്തേക്ക് മുങ്ങിയത്. പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഈ കഴിഞ്ഞ ഞായറാഴ്ച് വൈകിട്ടാണ് കേസിനാധാരമായ സംഭവം. അച്ചങ്കര പള്ളിക്ക് സമീപം കാറിൽ മയ്യിൽ സ്വദേശിയായ യുവാവിനൊപ്പമാണ് റസീനയെ കണ്ടത്. പ്രതികളെത്തി ഇരുവരെയും ചോദ്യം ചെയ്തു. കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചെന്നാണ്…

Read More