‘ഇവ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കാതലല്ല’; ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസവും മതേതരത്വവും നീക്കണമെന്ന ആര്‍എസ്എസ് നിര്‍ദേശത്തിന് കേന്ദ്രമന്ത്രിമാരുടെ പിന്തുണ

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസവും മതേതരത്വവും നീക്കണമെന്ന ആര്‍എസ്എസ് നിര്‍ദേശത്തെ പിന്തുണച്ച് കേന്ദ്രമന്ത്രിമാര്‍. മതേതരത്വവും സോഷ്യലിസവും ഇന്ത്യക്ക് ആവശ്യമില്ലെന്നും വസുധൈവ കുടുംബകം എന്നതിലൂടെ നിലപാട് വ്യക്തമെന്നും കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഭരണഘടന ഭേദഗതി വരുത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നും എന്നാല്‍, അടിസ്ഥാനഘടനയില്‍ മാറ്റംവരുത്താന്‍ കഴിയില്ലെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു. ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബല്ലെയെ പിന്തുണച്ച്, ഭരണഘടനയുടെ ആമുഖം പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയര്‍ത്തുകയാണ് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇന്ത്യക്ക് സോഷ്യലിസത്തിന്റെ…

Read More

ചുരുളി സിനിമ വിവാദം; ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്‌ പിൻവലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ചുരുളി സിനിമ വിവാദത്തിൽ നടൻ ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്‌ പിൻവലിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയിൽ ജോജുവിന് നൽകിയ പ്രതിഫല കണക്കുമായി ബന്ധപ്പെട്ട പോസ്റ്റാണ് പിൻവലിച്ചത്. ലിജോയുടെ ഫേസ്ബുക് പോസ്റ്റിനെ വിമർശിച്ച് ജോജു ജോർജ് രംഗത്തെത്തിയിരുന്നു. സിനിമയിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട എഗ്രിമെന്റ് പുറത്ത് വിടണമെന്ന് ജോജു അവശ്യപ്പെട്ടതിന് പിന്നാലെയാണ് ലിജോ ഫേസ്ബുക്ക് പോസ്റ്റ്‌ നീക്കം ചെയ്തത്. ജോജുവിന് അഞ്ച് ലക്ഷത്തിലേറെ രൂപ നല്‍കിയതിന്റെ രേഖകളാണ് ലിജോ പുറത്തുവിട്ടത്. സിനിമയില്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് ജോജുവിന് നല്ല…

Read More

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി; UPSC ചുരുക്ക പട്ടികയ്ക്ക് പുറത്തു നിന്നും ആളെ നിയോഗിക്കാൻ നീക്കം

സംസ്ഥാന പൊലീസ് മേധാവി നിയമനത്തിൽ അസാധാരണ നീക്കവുമായി സർക്കാർ. യുപിഎസ്‌സി ചുരുക്ക പട്ടികയ്ക്ക് പുറത്തു നിന്നുള്ള ആളെ ഇൻ ചാർജായി നിയമിക്കാനാണ് ഏറ്റവും പുതിയ നീക്കം. വിഷയത്തിൽ സർക്കാർ നിയമോപദേശം തേടി. കഴിഞ്ഞ ദിവസമാണ് യുപിഎസ്‌സി യോഗം ചേർന്ന് ഇതുമായി ബന്ധപ്പെട്ട ചുരുക്കപ്പട്ടിക സംസ്ഥാന സർക്കാരിന് യുപിഎസ്‌സി മടക്കി അയച്ചത്. അതിൽ ഡിജിപി വിഭാഗത്തിൽ മുതിർന്ന കേഡറായ നിതിൻ അഗർവാളും, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖറും, ഫയർ ഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയുമാണ് യുപിഎസ്‌സി ചുരുക്ക പട്ടികയിലുള്ളത്….

Read More

‘അൽപ വസ്ത്രം എന്ന് പറയുന്നത് അറിവില്ലായ്മ, സൂംബ 150 ൽ അധികം രാജ്യങ്ങളിൽ സ്വീകരിക്കപ്പെട്ട നൃത്തരൂപം’: എം എ ബേബി

സൂംബ നൃത്തത്തിൽ മത നേതൃത്വത്തിന് അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. എന്നാൽ ഒരുമിച്ച് കളിക്കാൻ പാടില്ല എന്നൊക്കെ പറയുന്നത് ആധുനിക സമൂഹത്തിന് ചേർന്നതല്ല. കുട്ടികൾ പരസ്പരം ഇടപഴകിയും മനസിലാക്കിയും വളരണം. വിദണ്ഡ വാദമാണ് ഉയർത്തുന്നത്. മതം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആജ്ഞാപിക്കാൻ പാടില്ല, അഭിപ്രായം പറയാം. പൊതു വിദ്യാഭ്യാസം മതനിരപേക്ഷ ജനാധിപത്യ നീതികൾ ഉറപ്പാക്കാനാണ്. അൽപ വസ്ത്രം എന്ന് പറയുന്നത് അറിവില്ലായ്മയും തെറ്റിദ്ധാരണയുംമൂലം. 150 ൽ അധികം രാജ്യങ്ങളിൽ സ്വീകരിക്കപ്പെട്ട…

Read More

‘ആരോഗ്യസംരക്ഷണത്തിനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കണം, സൂംബയ്ക്ക് യൂത്ത്കോൺഗ്രസ് പിന്തുണ’: രാഹുൽ മാങ്കൂട്ടത്തിൽ

സൂംബ നൃത്തത്തിൽ വിവാദത്തിന്റെ ആവശ്യമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇത് ജീവിതശൈലി രോഗങ്ങൾ വർധിക്കുന്ന കാലം. ആരോഗ്യസംരക്ഷണത്തിനുള്ള ഇത്തരം ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കണം. സൂംബയ്ക്ക് യൂത്ത് കോൺഗ്രസ് പിന്തുണ നൽകും വിവാദത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ. ചർച്ചയാകേണ്ട നിരവധി വിഷയങ്ങൾ ഉണ്ട്. ഇതൊക്കെ മറയ്ക്കാൻ ആണ് സർക്കാർ ശ്രമം. എംഎസ്എഫിന്റെ എതിർപ്പ് ശ്രദ്ധയിൽ പെട്ടില്ല. അങ്ങനെ ഒരു നിലപാട് ഉണ്ടെങ്കിൽ അത് സ്വതന്ത്ര നിലപാട്. സൂംബ നൃത്തത്തെ പിന്തുണച്ച് കെഎസ്‌യുവും രംഗത്തെത്തി. സദുദ്ദേശപരമായ നിർദ്ദേശമാണ് സർക്കാർ നടത്തിയതെന്ന് മുഹമ്മദ്‌…

Read More

സെനറ്റ് ഹാളിലെ ഭാരതാംബ വിവാദം; രജിസ്ട്രാർ ഇന്ന് റിപ്പോർട്ട് നൽകും

കേരള സർവകലാശാല സെനറ്റ് ഹാളിൽ ശ്രീ പത്മാനാഭ സേവാ സമിതി സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർ ഇന്ന് വിസിക്ക് റിപ്പോർട്ട് നൽകും. ഭാരതാംബ ചിത്രം സ്ഥാപിച്ചത് കരാർ ലംഘനമെന്നായിരുന്നു സർവകലാശാല രജ്‌സിട്രാറുടെ റിപ്പോർട്ട്. മതപരമായ ചടങ്ങുകളുമായി മുന്നോട്ടു പോയതിനാൽ അനുമതി പരിപാടി റദ്ദാക്കിയിട്ടും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അതിൽ പങ്കെടുത്തു. ഇത് ചൂണ്ടിക്കാട്ടി സർവകലാശാല രജിസ്ട്രാർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതിയും നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ കേരള…

Read More

‘സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ട്, മതസംഘടനകൾ ആടിനെ പട്ടിയാക്കുന്നു’: മന്ത്രി

സ്കൂളുകളിൽ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സ‍ർക്കാർ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിൽ നടക്കുന്നത് ലഘുവ്യായാമമാണെന്നും കൂട്ടികൾ യൂണിഫോമിലാണ് ഇത് ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അൽപ്പവസ്ത്രം ധരിക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു. തെറ്റിദ്ധാരണയുണ്ടെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ മന്ത്രി ഇപ്പോൾ തീരുമാനവുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. നിർബന്ധമായി ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ആവശ്യമുള്ള കുട്ടികൾക്ക് ചെയ്യാം. അല്ലാത്തവർ സ്കൂളിനെ അറിയിച്ചാൽ മതി. എന്നാൽ സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിൽ നിന്നും മാറി നിൽക്കാൻ…

Read More

ഇപ്പോള്‍ സ്വര്‍ണം വാങ്ങുന്നതാണോ ബുദ്ധി? സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 680 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്ന് വീണ്ടും ഇടിവുണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,440 രൂപയായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 390 രൂപയും പവന് 3120 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 55 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8930 രൂപയായി. ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തിലാണ്…

Read More

വിമാനദുരന്തം കഴി‌‌ഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി; നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ

അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിനുള്ളിൽ പാർട്ടി നടത്തിയ നാല് മുതിർന്ന ജീവനക്കാരെ പുറത്താക്കി എയർ ഇന്ത്യ.ആഘോഷത്തിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ജൂൺ 20 നായിരുന്നു സംഭവം. എയര്‍ ഇന്ത്യ ഉപകമ്പനിയായ എഐ സാറ്റ്സിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിക്കിടെ ലുങ്കിഡാന്‍സ് പാട്ടിനൊപ്പം ജീവനക്കാര്‍ ചുവടുവയ്ക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. എഐസാറ്റ്സിലെ കമ്പനി സിഎഫ്ഒ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ തങ്ങള്‍ ദുരന്തത്തില്‍ ഉറ്റവരെ…

Read More

‘സൂംബ ഡാൻസ് കുട്ടികളുടെ ധാർമികതയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കും’; സമസ്ത എപി വിഭാഗം

സൂംബ ഡാൻസ് നടപ്പിലാക്കുന്നതിന് എതിരെ സമസ്ത എപി വിഭാഗം. ഡാൻസ്, കുട്ടികളുടെ ധാർമികതയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുണ്ടാവേണ്ടത് ബഹുമാനത്തിന്റെയും ആദരവിന്റെയും ബന്ധമാണ്. അത് കളിയുടെയും തമാശയുടെയും ബന്ധമാവരുതെന്നും റഹ്മത്തുള്ള സഖാഫി എളമരം ട്വന്റി ഫോറിനോട് പറഞ്ഞു. സ്കൂള്‍ പരിസരങ്ങളെക്കൂടി ലഹരി ആക്രമിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ആലോചിച്ചെടുത്ത ഒരു പദ്ധതിയെ കടന്നാക്രമിക്കുകയാണ് ഒരു വിഭാഗം ഇപ്പോള്‍. മത അവഹേളനമാണ് സർക്കാർ ലക്ഷ്യമെന്ന് സമസ്ത മുശാവറ…

Read More