ഭരണഘടന സംബന്ധിച്ച മുന്‍ നിലപാടില്‍ ആര്‍എസ്എസിന് മാറ്റമുണ്ടായി; രാഹുലിന്റെ പരാമര്‍ശം തള്ളി ശശി തരൂര്‍
ഭരണഘടനയ്ക്ക് പകരം ആര്‍എസ്എസ് മനുസ്മൃതി ആഗ്രഹിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി ഡോ.ശശി തരൂര്‍ എംപി. ഭരണഘടന സംബന്ധിച്ച മുന്‍ നിലപാടില്‍ നിന്നും ആര്‍എസ്എസിന് മാറ്റം ഉണ്ടായെന്നാണ് താന്‍ കരുതുന്നതെന്നും തരൂര്‍ പറഞ്ഞു. മോദി സ്തുതി വിവാദത്തിന് പിന്നാലെയാണ് ഭരണഘടന വിഷയത്തിലും തരൂര്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. ശശി തരൂരിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശത്തെ തള്ളിയാണ് തരൂര്‍ വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കിയത്. ഭരണഘടനയോടുള്ള…
