Headlines

തൃശൂരിൽ വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, ബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം; റോഡ് ഉപരോധിച്ച് പ്രതിഷേധം

തൃശൂര്‍: തൃശൂരിൽ വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി. തൃശൂര്‍ അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയിൽപ്പെട്ട് മരിച്ചു. ലാലൂര്‍ എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോയാണ് മരിച്ചത്. യുവാവ് ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരനാണ് മരിച്ച ആബേൽ. ബൈക്ക് വെട്ടിച്ചതോടെ ബസിടിച്ചുകയറുകയായിരുന്നു. ബസിനടിയിൽപെട്ടാണ് മരണം. ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബസുകളുടെ അമിത വേഗതയും റോഡിലെ കുഴിയുമാണ് അപകടകാരണമെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. കൗണ്‍സിലര്‍ മെഫി ഡെന്‍സന്‍റെ നേതൃത്വത്തിലാണ്…

Read More

നാല് മാസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക്; കണക്കുകള്‍ പുറത്ത്

സംസ്ഥാനത്ത് നാല് മാസത്തില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റതായി ആരോഗ്യവകുപ്പ്. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണ് പുറത്ത് വന്നത്. 2025 ജനുവരി മുതല്‍ മെയ് വരെ പതിനാറ് പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. ഈ വര്‍ഷം ഏപ്രില്‍ മെയ് മാസത്തില്‍ തെരുവ് നായയുടെ കടിയേറ്റ് കൊല്ലം മലപ്പുറം പത്തനംതിട്ട ജില്ലകളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതില്‍ സമഗ്ര അന്വേഷണം ആവശ്യപെട്ട് ബാലവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിനോട്…

Read More

അമൃത്സർ സുവർണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ

അമൃത്സർ സുവർണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സോഫ്റ്റ്‌ വെയർ എൻജിനീയർ ശുഭം ദുബെ ആണ് അറസ്റ്റിലായത്. ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. തമിഴ്നാട് അടക്കം മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസുമായി ബന്ധപ്പെട്ടതായി പഞ്ചാബ് പോലീസ് അറിയിച്ചു.സുവർണ്ണ ക്ഷേത്രത്തിന്റെ സുരക്ഷാ വർധിപ്പിച്ചതായും അമൃത്സർ പൊലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ വ്യക്തമാക്കി.

Read More

അധികാര പോര് സമവായത്തിലേക്ക്; സിൻഡിക്കേറ്റ് അംഗങ്ങളുമായും വി.സി.യുമായും മന്ത്രി കൂടിക്കാഴ്ച നടത്തി

കേരള സർവകലാശാലയിലെ അധികാര പോര് സമവായത്തിലേക്ക്.ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.സിൻഡിക്കേറ്റ് അംഗങ്ങളുമായും വിസി മോഹനൻ കുന്നുമ്മലുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ മന്ത്രിയോട് ആവശ്യപ്പെട്ടു.ഇതേ ആവശ്യത്തോട് അനുഭാവ നിലപാടാണ് വൈസ് ചാൻസലർക്കുള്ളതെന്നാണ് മന്ത്രിയുടെ പ്രതികരണം. ജൂലൈ 27ന് മുമ്പ് സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർത്ത് പ്രശ്നപരിഹാരം കണ്ടെത്താനായിരിക്കും സർക്കാരിന്റെ നീക്കം. അതേസമയം രജിസ്ട്രാറുടെ സസ്പെൻഷൻ നടപടിയിൽ വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ് സിൻഡിക്കേറ്റും വി.സിയും.ഈ സാഹചര്യത്തിൽ ഭരണ പ്രതിസന്ധിക്ക്…

Read More

അധ്യാപക പീഡനം: ഉത്തർപ്രദേശിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു, ക്യാമ്പസിൽ പ്രതിഷേധം

അധ്യാപക പീഡനത്തെ തുടർന്ന് ഉത്തർപ്രദേശിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. രണ്ടാംവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനി ജ്യോതിയാണ് മരിച്ചത്. ഗ്രേറ്റർ നോയിഡ നോളജ് പാർക്കിലെ ശാരദ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. തന്റെ മരണത്തിന് അധ്യാപകരാണ് ഉത്തരവാദികളെന്ന് വിദ്യാർഥിനിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. അധ്യാപകർ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതായി കുറിപ്പിൽ വ്യക്തമാക്കുന്നു. ഏറെ നാളുകളായി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും കുറിപ്പിലുണ്ട്. ഇന്നലെ രാത്രി 9.30ഓടെ കോളജ് ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്. കോളേജ് അധികൃതർ സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. പൊലീസ് എത്തും മുമ്പ്…

Read More

ഇന്ത്യാ മുന്നണി യോഗം ഇന്ന്; തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വിട്ടുനിൽക്കും

ഇന്ത്യാ മുന്നണി യോഗം ഇന്ന്. പാർലമെൻറ് വർഷകാല സമ്മേളനത്തിനു മുന്നോടിയായി നയസമീപനങ്ങൾ ചർച്ച ചെയ്യുന്നതിനായി യോഗം. വൈകിട്ട് ഏഴുമണിക്ക് ഓൺലൈനിൽ ആയാണ് യോഗം ചേർന്നത്. യോഗത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വിട്ടുനിൽക്കും. ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമല്ലെന്ന് ആണ് ആം ആദ്മി പാർട്ടിയുടെ വിശദീകരണം. തൃണമൂൽ കോൺഗ്രസ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് പാർട്ടിയുടെ വാർഷിക ചടങ്ങുകൾ ചൂണ്ടിക്കാട്ടിയാണ്. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ ബീഹാർ വോട്ടർപട്ടിക പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർലമെൻറ് വർഷകാല സമ്മേളനത്തിൽ…

Read More

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ…

Read More

ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ ഇന്ന് നാട്ടിലെത്തും; സ്കൂളിൽ പൊതുദർശനം, സംസ്കാരം വൈകിട്ട് 4 ന്

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന്. വിദേശത്തുള്ള മിഥുന്റെ മാതാവ് രാവിലെയോടെ കൊച്ചി വിമാനത്താവളത്തിൽ എത്തും.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആദ്യം സ്കൂളിലും പിന്നീട് വീട്ടിലും പൊതുദർശനത്തിന് വയ്ക്കും.വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ ആണ് സംസ്കാരം.മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ സംസ്കാര ചടങ്ങുകൾക്കെത്തും. അതേസമയം കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ ഉണ്ടാകും.വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അനുസരിച്ച് സ്കൂൾ…

Read More

5000 രൂപയില്‍ കൂടുതല്‍ കൊടുത്ത് സാധനങ്ങള്‍ വാങ്ങിയാല്‍ ബോസിനെ അറിയിക്കണം; ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉത്തരവ് ചര്‍ച്ചയാകുന്നു

പങ്കാളിയ്ക്ക് ഒരു വില കൂടിയ ഡ്രസ് പിറന്നാള്‍ സമ്മാനമായി കൊടുക്കുന്നതിന് തൊട്ടുമുന്‍പോ ഒരു നല്ല സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിന് മുന്‍പോ എന്തിന് വീട്ടിലൊരു നല്ല മിക്‌സി വാങ്ങുന്നതിന് മുന്‍പോ ഓഫിസിലെ മേലുദ്യോഗസ്ഥനില്‍ നിന്ന് അനുവാദം വാങ്ങേണ്ടി വന്നാല്‍ അതെങ്ങനെയുണ്ടാകും? നിങ്ങള്‍ ഉത്തരാഖണ്ഡിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍ ഇക്കാര്യങ്ങള്‍ മേലുദ്യോഗസ്ഥനെ വെറുതെ ധരിപ്പിച്ചാല്‍ മാത്രം മതിയാകില്ല. അദ്ദേഹത്തില്‍ നിന്ന് ക്ലിയറന്‍സും വാങ്ങേണ്ടി വരും. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് മാത്രമല്ല. 5000 രൂപയില്‍ കൂടുതല്‍ ചെലവഴിച്ച് ഏത് വസ്തുവാങ്ങിയാലും ഈ ക്ലിയറന്‍സ്…

Read More

കൊച്ചിയിൽ കൊടുംക്രൂരത; അയൽവാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു

കൊച്ചി വടുതലയിൽ കൊടുംക്രൂരത. അയൽവാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു. അതിർത്തി തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സൂചന. ക്രിസ്റ്റഫർ, ഭാര്യ മേരികുട്ടി എന്നിവരെയാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. വില്യം എന്നയാൾ തൂങ്ങി മരിച്ചു. സ്കൂട്ടറിൽ വരുന്നതിനിടെ ദമ്പതികളെ തടഞ്ഞുനിർത്തി തലയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഇരുവരെയും ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികളെ തീ കൊളുത്തിയ ശേഷം വീട്ടിൽ പോയി വില്യം തൂങ്ങി മരിക്കുകയായിരുന്നു. പൊള്ളലേറ്റവരുടെ നില അതീവ ​ഗുരുതരമായി തുടരുകയാണ്. നാളുകളായി ഇവർ തമ്മിൽ‌…

Read More