Headlines

ഓണം കളറാകും, ഇക്കുറി ഓണം വാരാഘോഷം സെപ്റ്റംബർ 3 മുതൽ 9 വരെ; ‘ഹരിത ചട്ടം പാലിച്ച് ഹരിത ഓണം’

ഇക്കൊല്ലത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ 9 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സെപ്റ്റംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തും. ഓണാഘോഷം വിപുലമായും ആകർഷകമായും സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപിതമായി നീങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും. വൈദ്യുത ദീപാലങ്കാരം മെച്ചപ്പെട്ട രീതിയിൽ…

Read More

ധർമസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; NIA അന്വേഷണം ആവശ്യപ്പെട്ട് പി സന്തോഷ് കുമാർ എം പി

ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ നടുക്കുന്ന വെളിപ്പെടുത്തലിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭാ എം പി പി സന്തോഷ് കുമാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എം പി കത്തയച്ചു. സംഭവത്തിന്റെ ചുരുളഴിക്കാൻ എസ് ഐടി അന്വേഷണത്തിന് കഴിയില്ലെന്നും കത്തിലുണ്ട്. ധർമസ്ഥലയിലെ നിഗൂഡതകളിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് സന്തോഷ് കുമാർ എം പി അമിത് ഷായ്ക്ക് കത്തയച്ചത്. പതിറ്റാണ്ടുകളായി കാണാതായവരെക്കുറിച്ചും കൊല്ലപ്പെട്ടവരെക്കുറിച്ചും വിവരിക്കുന്ന കത്തിൽ പൊലീസ്, എസ്ഐടി അന്വേഷണങ്ങളുടെ വീഴ്ചയും ചൂണ്ടിക്കാട്ടുന്നുണ്ട്. വിവരാവകാശ…

Read More

കണ്ണീരോർമയായി മിഥുൻ; വിട നൽകി ജന്മനാട്; വിങ്ങിപ്പൊട്ടി ഉറ്റവർ

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസുകാരൻ മിഥുന് വിട നൽകി ജന്മനാട്. വിളന്തറയിലെ വീട്ടുവളപ്പിൽ മിഥുന്റെ അനുജൻ ചിതയ്ക്ക് തീകൊളുത്തി. മിഥുനെ അവസാനമായി കാണാൻ നിരവധി പേരാണ് എത്തിയത്. വിങ്ങിപ്പൊട്ടിയാണ് ഉറ്റവർ മിഥുന് അന്ത്യ ചുംബനം നൽകിയത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം സ്കൂളിലേക്ക് എത്തിച്ചത്. അവസാനമായി മിഥുൻ സ്കൂൾ മുറ്റത്തെത്തിയപ്പോൾ അധ്യാപകരും കൂട്ടുകാരും വിങ്ങിപ്പൊട്ടി. വൻ ജനാവലിയാണ് റോഡിനിരുവശവും കണ്ണീരോടെ കാത്തുനിന്നത്. മണിക്കൂറുകൾ നീണ്ട വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം വീട്ടിലെത്തിയപ്പോൾ…

Read More

കാസർഗോഡിന്റെ തീരദേശ മേഖലകളിൽ ഇൻഫ്‌ളുവൻസ വൈറസ് പരക്കുന്നു.*

കോട്ടിക്കുളം: മഴക്കാലം ശക്തിയാർജ്ജിച്ചതോടെ പനിയും അനുബന്ധ ബുദ്ധിമുട്ടുകളും കൂടി വരിക എല്ലാ വർഷവും പതിവാണ്. എന്നാൽ ഇത്തവണത്തെ പനി സീസണിൽ ഏറെ ആശങ്കാജനകമായ ഒരു കണ്ടെത്തലാണ് പാലക്കുന്ന് ഇൻഡ്യാന ഹോസ്പിറ്റൽ നടത്തിയിരിക്കുന്നത്. കടുത്ത പനി, ചുമ, തൊണ്ടവേദന, ശ്വസനപ്രശ്നങ്ങൾ മുതലായ ലക്ഷണങ്ങളുമായി കോട്ടിക്കുളം ഇൻഡ്യാന ഹോസ്പിറ്റലിൽ ചികിത്സക്കെത്തിയ രോഗികളിൽ ഒരേ തരത്തിലുള്ള അസ്വാഭാവികത ശ്രദ്ധിക്കപ്പെട്ടതോടെയാണ് സീനിയർ കൺസൽട്ടൻറ് ഫിസിഷ്യനായ ഡോ. സച്ചിൻ മാധവ് ഇവരുടെ സാമ്പിളുകൾ പരിശോധയ്ക്ക് വിധേയമാക്കിയത്. ഇവരിൽ അപൂർവമായ ഇൻഫ്‌ളൂവൻസ എ വൈറസിന്റെ സാന്നിധ്യം…

Read More

അമേരിക്കയെ ക്രിപ്റ്റോ തലസ്ഥാനമാക്കുമെന്ന് ട്രംപ്; ജീനിയസ് ആക്ടിൽ ഒപ്പുവച്ചു

ഡോളർ പിന്തുണയോടെയുള്ള ഡിജിറ്റൽ കറൻസിയെന്ന സ്വപ്നത്തിലേക്ക് ചുവടുവയ്ക്കാനാണ് ജീനിയസ് നിയമത്തിൽ ട്രംപ് ഒപ്പുവച്ചത്. ഗൈഡിങ് ആൻഡ് എസ്റ്റാബ്ലിഷിങ് നാഷണൽ ഇന്നോവേഷൻ ഫോർ യു എസ് സ്റ്റേബിൾ കോയിൻസ് ആക്ട് ആണ് ജീനിയസ് ആക്ട് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ഡോളർ അധിഷ്ഠിത ഡിജിറ്റൽ കറൻസികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടക്കൂടുകൾക്കാണ് തുടക്കമാകുന്നത്. 2025 ജൂലൈ 18 വെള്ളിയാഴ്ച പേയ്മെന്റ് സ്റ്റേബിൾകോയിനുകൾക്കായുള്ള നിയമങ്ങൾ രൂപീകരിക്കുന്ന S.1582 എന്ന ജീനിയസ് ആക്ടിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചിരിക്കുന്നു എന്നാണ് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചത്. ബില്ലിൽ…

Read More

ഗസ്സയിലെ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ ഇസ്രയേല്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതിന് പിന്നിലെന്ത്? ലക്ഷ്യം മറ്റൊരു കോണ്‍സന്‍ട്രേഷന്‍ ക്യാംപ്?

ഗസ്സയിലെ റഫയില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ ഇസ്രയേല്‍ നിയന്ത്രിത സ്ഫോടനങ്ങളിലൂടെ തകര്‍ത്തുകൊണ്ടിരിയ്ക്കുകയാണെന്ന് ഉപഗ്രഹ ദൃശ്യങ്ങള്‍ തെളിയിക്കുന്നു. റഫയില്‍ മാനുഷിക നഗരം സൃഷ്ടിക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളുടെ ഭാഗമാണോ ഇത്? എന്താണ് ഗസ്സയിലെ മാനുഷിക നഗരം? പുതിയകാല കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് ആകുമോ അത്?പരിശോധിക്കാം. ഗസ്സയിലെ വിവിധയിടങ്ങളിലുള്ള ആയിരക്കണക്കിന് കെട്ടിടങ്ങളാണ് ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ഏതാനും ആഴ്ചകളായി തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇസ്രയേല്‍ സൈന്യത്തിന്റെ പ്രവര്‍ത്തന നിയന്ത്രണത്തിലെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് ഉപഗ്രഹദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഗസ്സ ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന റഫയിലാണ് ഏറ്റവുമധികം…

Read More

രാജസ്ഥാനില്‍ കനത്ത മഴ; അജ്മീറില്‍ വാഹനങ്ങളും കെട്ടിടങ്ങളും കനത്ത വെള്ളക്കെട്ടില്‍; 15 ജില്ലകളില്‍ വന്‍ നാശനഷ്ടങ്ങള്‍

രാജസ്ഥാനില്‍ ശക്തമായ മഴയില്‍ വന്‍ നാശനഷ്ടം. അജ്മീറില്‍ ഒഴുക്കില്‍പ്പെട്ട തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ സ്‌കൂള്‍ ബസ്സില്‍ നിന്നും കുട്ടികളെയും രക്ഷപ്പെടുത്തി. 15 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്. ജമ്മു കശ്മീര്‍ പൂഞ്ചിലെ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം കഴിഞ്ഞ രണ്ടുദിവസമായി രാജസ്ഥാനില്‍ ശക്തമായ മഴ തുടരുകയാണ്. അജ്മീറില്‍ പെയ്ത കനത്ത മഴയില്‍ നിരവധി നഗരങ്ങള്‍ വെള്ളത്തിനടിയിലായി. പലയിടത്തും റോഡിലൂടെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കുണ്ടായി.ഖ്വാജ ഗരീബ് നവാസ് ദര്‍ഗയ്ക്ക് സമീപം ശക്തമായ ഒഴുക്കില്‍പ്പെട്ട തീര്‍ത്ഥാടകനെ സാഹസികമായി രക്ഷപ്പെടുത്തി….

Read More

ദേഹാസ്വാസ്ഥ്യം; മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തു‌ടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം മിഥുന്റെ മൃതദേഹം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. വിലാപയാത്രയായാണ് മൃതദേഹം സ്കൂളിലേക്ക് എത്തിച്ചത്. അന്ത്യാഞ്ജലി അർപ്പിക്കാൻ റോഡിന് ഇരുവശവും വൻജനക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു. കുവൈത്തിൽ നിന്നെത്തിയ മിഥുന്റെ അമ്മ സുജ വിളന്തറയിലെ വീട്ടിലേക്കുള്ള യാത്രയിലാണ്. ചടങ്ങുകൾക്ക് ശേഷം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ ആണ് മിഥുന്റെ സംസ്കാരം.മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ സംസ്കാര…

Read More

ഹൃദയം നുറുങ്ങുന്ന കാഴ്ച; മിഥുന്റെ ചേതനയറ്റ ശരീരത്തിനരികെ അമ്മയെത്തി, ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ; മിഥുന്റെ ചേതനയറ്റ ശരീരത്തിനരികെ അമ്മ സുജയെത്തി. മകനെ കണ്ട് സുജ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അടുത്ത ബന്ധുക്കളും സുജയെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ സങ്കടപ്പെട്ടു. സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കി വിളന്തറയിലെ വീട്ടിലേക്ക് മിഥുന്റെ ഭൗതികശരീരം എത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരുമുൾപ്പെടെ നൂറ് കണക്കിന് ആളുകളാണ് മിഥുന് ആദരാജ്ഞലി അർപ്പിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ തിരികെ വീട്ടിലേക്ക് എത്തിച്ചു. രാവിലെ ഒന്‍പതരയോടെയാണ്…

Read More

മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത, ഇന്നും നാളെയും അതിതീവ്ര മഴ, റെഡ് അലേർട്ട് തുടരും; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെയും റെഡ് അലേർട്ട് തുടരും. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. മഴയിൽ പല ഇടങ്ങളിലും നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച ( 19/07/2025 ) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ റെഡ് അലേർട്ട്. എറണാകുളം, ഇടുക്കി,…

Read More