Headlines

കത്ത് വിവാദം; ‘അസംബന്ധങ്ങളോട് പ്രതികരിക്കാനില്ല’; എംവി ഗോവിന്ദൻ

കത്ത് ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. അസംബന്ധങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നാണ് എംവി ​ഗോവിന്ദൻ പ്രതികരിച്ചത്. വിശദമായ അന്വേഷണം നടത്തിയിട്ട് ആണ് ഇത് പറയുന്നതെന്ന് അദേഹം പറഞ്ഞു. ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ് നൽകിയ പരാതിയിൽ ഉന്നത സിപിഐഎം നേതാക്കളുടെ പേരുകൾ ഉൾപ്പെട്ടതാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത്. സാമ്പത്തിക കുറ്റങ്ങളിലുൾപ്പെടെ ആരോപണവിധേയനായ രാജേഷ് കൃഷ്ണയുമായി സിപിഐഎം നേതാക്കൾക്കുള്ള ബന്ധത്തെക്കുറിച്ച് പൊലീസോ പാർട്ടിയോ കൃത്യമായി പ്രതികരിച്ചിട്ടില്ല. 2023ൽ പൊലീസിന് സമർപ്പിച്ച പരാതിയിൽ…

Read More

വെറും ബ്യൂറോക്രസിക്കളിയല്ല, ക്രിമിനല്‍ മനസോടെയുള്ള ഉപദ്രവം; എ ജയതിലകിനെതിരെ വീണ്ടും പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്. പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും എന്‍ഒസി നല്‍കിയിട്ടില്ലെന്നാണ് ആരോപണം. വ്യക്തമായ ലക്ഷ്യത്തോട ക്രിമിനല്‍ മനസോടെയുള്ള ഉപദ്രവമാണിതെന്നാണ് എന്‍ പ്രശാന്തിന്റെ ആരോപണം. മാസങ്ങള്‍ക്ക് മുന്‍പ് താന്‍ അപേക്ഷ സമര്‍പ്പിച്ചതാണെന്നും ജൂലൈ 2-ന് മറ്റൊരു ഐ.എ.എസ്. സഹപ്രവര്‍ത്തകന്‍ മുഖാന്തരം നേരിട്ട് ഡോ. ജയതിലകിന് മറ്റൊരു സെറ്റ് അപേക്ഷ കൈമാറിയെന്നും പ്രശാന്ത് പറയുന്നു. തന്റെ പാര്‍ട്ട് ടൈം പിഎച്ച്ഡിയ്ക്കായുള്ള എന്‍ഒസി അപേക്ഷയും ഇതുപോലെയാണെന്നും ഇതിനെ…

Read More

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോര്‍ച്ചാ വിവാദം: മൂന്ന് ഉന്നത നേതാക്കളുടെ ബിനാമിയാണ് താനെന്ന് രാജേഷ് പറഞ്ഞതായി പരാതിക്കാരന്‍

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോര്‍ച്ചാ വിവാദം. ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതിയില്‍ ഉന്നത സിപിഐഎം നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ടതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്. ഡോ. ടി എം തോമസ് ഐസക്, എം ബി രാജേഷ്, പി ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് പരാതിക്കത്തിലുള്ളത്. തോമസ് ഐസക്കിന്റേയും മന്ത്രി എം ബി രാജേഷിന്റേയും പി ശ്രീരാമകൃഷ്ണന്റേയും ബിനാമിയാണ് താനെന്ന് ബ്രിട്ടനിലെ വ്യവസായി രാജേഷ് കൃഷ്ണ അവകാശപ്പെട്ടതായി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2023ല്‍ ഷര്‍ഷാദ് പൊലീസിന് സമര്‍പ്പിച്ച പരാതിയിലാണ് മന്ത്രിമാരുടെ…

Read More

കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിന് മുകളിലൂടെ ബസ് കയറുകയായിരുന്നു. നസ്രിയത്ത് മന്‍സിയ ആണ് മരിച്ചത്. എതിരെ വന്ന ബസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. പിതാവിനൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്നു കുഞ്ഞ്. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് സ്‌കൂളിലെ രണ്ടാം ക്ലാസുകാരിയാണ്. ഓട്ടോയിലിടിച്ചാണ്‍ സ്‌കൂട്ടര്‍ മറിഞ്ഞത്. വീണുപോയ കുഞ്ഞിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

Read More

ഓടുന്ന ട്രെയിനിൽ നിന്ന് വീണു; യുവാവിന് ഗുരുതര പരുക്ക്

തൃശ്ശൂർ വടക്കാഞ്ചേരിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ യുവാവിന് ഗുരുതരമായി പരുക്കേറ്റു. രാവിലെ 9:30 ഓടെ എങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. ട്രെയിനിന്റെ വാതിൽപടിയിൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് അബദ്ധത്തിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. തൃശ്ശൂർ-ഷൊർണൂർ റെയിൽവേ പാതയ്ക്ക് സമീപത്തെ പുൽമേട്ടിൽ അവശനിലയിൽ കിടന്നിരുന്ന യുവാവിനെ നാട്ടുകാരാണ് ആദ്യം കണ്ടെത്തിയത്. ബോധരഹിതനായിരുന്നെങ്കിലും യുവാവിന് ജീവനുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഉടൻ തന്നെ ആംബുലൻസ് വിളിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തൃശ്ശൂരിൽനിന്ന് ഷൊർണൂരിലേക്ക്…

Read More

‘സ്വകാര്യ ബസുകൾ പണിമുടക്കിയാൽ KSRTCയെ വച്ച് നേരിടും’; താക്കീതുമായി ഗതാഗത മന്ത്രി

സ്വകാര്യ ബസുകൾക്ക് മുന്നറിയിപ്പുമായി താക്കീതുമായി ഗതാഗത മന്ത്രി ​ഗണേഷ് കുമാർ. 500 ലോക്കൽ ബസുകൾ കെഎസ്ആർടിസിക്ക് ഉണ്ട്. ഡ്രൈവറെ വച്ച് ഡീസൽ അടിച്ച് വണ്ടി നിരത്തിലിറക്കുമെന്നും ഗതാഗത മന്ത്രിയുടെ വെല്ലുവിളി. രാമനിലയത്തിൽ എത്തി ബസ് ഉടമകൾ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. വേണ്ടിവന്നാൽ ഓണക്കാലത്ത് പണിമുടക്കും എന്നായിരുന്നു ബസ്സുടമകളുടെ നിലപാട്. ഇതിനോടാണ് മന്ത്രി മുന്നറിയിപ്പ് നൽകിയത്. വിദ്യാർത്ഥി കൺസെഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയാത്തതാണെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കമാണ്…

Read More

തിരുവനന്തപുരം പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം; നാല് ലക്ഷത്തോളം രൂപ നഷ്ടമായി

തിരുവനന്തപുരം പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം. ഇന്ന് പുലർച്ചയാണ് മോഷണം നടന്നതായി ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. നാല് ലക്ഷത്തോളം രൂപ നഷ്ടമായി. മൂന്ന് ദിവസത്തെ കളക്ഷൻ ഭക്ഷണശാലയിൽ സൂക്ഷിച്ചിരുന്നു. ഈ തുകയാണ് നഷ്ടപ്പെട്ടത്. താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്തതിന് ശേഷം താക്കോല്‍ ഉപയോഗിച്ച് ഓഫീസ് റൂമില്‍ നിന്ന് പണം കവര്‍ന്നത്. ഓരോ ദിവസത്തെ കളക്ഷനും അടുത്ത ദിവസം ബാങ്കില്‍ നിക്ഷേപിക്കുകയാണ് പതിവ്. പക്ഷേ കഴിഞ്ഞദിവസം ബാങ്ക് അവധിയായതിനാല്‍ കളക്ഷന്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ സിസിടിവി ഉൾപ്പെടെ…

Read More

‘പ്രിൻസിപ്പൽമാർ ഇനി ക്ലർക്കുമാരും’; പുതിയ ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്

ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പൽമാർ ക്ലർക്കിന്റെ ജോലികൾ കൂടി ചെയ്യണമെന്ന ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ തസ്തികകൾ അനുവദിക്കാൻ കഴിയില്ലെന്നും, അതിനാൽ ക്ലർക്കുമാരുടെ ജോലികൾ കൂടി പ്രിൻസിപ്പൽമാർ ചെയ്യണമെന്നുമാണ് ഉത്തരവിൽ പറയുന്നത്. ഇത് അധ്യാപക സംഘടനകളിൽ നിന്നും വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിന്റെ അപേക്ഷയ്ക്ക് മറുപടിയായാണ് വിദ്യാഭ്യാസ വകുപ്പ് ഈ ഉത്തരവ് പുറത്തിറക്കിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരു മുഴുവൻ സമയ ക്ലർക്കിന്റെ ആവശ്യമില്ലെന്നും, പ്രിൻസിപ്പൽമാരുടെ…

Read More

വ്യാജ വോട്ടർപട്ടിക കേസ്; സുരേഷ് ഗോപിക്കെതിരായ പരാതിയിൽ ടി.എൻ. പ്രതാപന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

വ്യാജ രേഖകൾ ചമച്ച് വോട്ട് ചേർത്തുവെന്നാരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ കേസിൽ കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ മൊഴി രേഖപ്പെടുത്തും. ഇന്ന് വൈകുന്നേരം നാല് മണിക്ക് തൃശ്ശൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ (എ.സി.പി.) മുന്നിൽ ഹാജരാകാനാണ് അദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുള്ളത്. തൃശ്ശൂരിൽ സ്ഥിരതാമസക്കാരൻ അല്ലാതിരുന്നിട്ടും സുരേഷ് ഗോപിയും മറ്റ് 11 പേരും നിയമവിരുദ്ധമായി വോട്ടർപട്ടികയിൽ പേര് ചേർത്തുവെന്നാണ് ടി.എൻ. പ്രതാപൻ പരാതിയിൽ ആരോപിച്ചിട്ടുള്ളത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് നിയമങ്ങളുടെ…

Read More

കത്ത് ചോര്‍ച്ച വിവാദത്തിനിടെ ഇന്ന് സിപിഐഎം പി ബി യോഗം; എം വി ഗോവിന്ദന്റെ മകനെതിരായ പരാതി ഉള്‍പ്പെടെ ചര്‍ച്ചയായേക്കും

കത്ത് ചോര്‍ച്ച വിവാദത്തിനിടെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ട്ടി നേതാക്കള്‍ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നല്‍കിയ പരാതി ചോര്‍ന്നെന്ന ആരോപണം യോഗത്തില്‍ ചര്‍ച്ച ആകുമെന്നാണ് വിവരം. ചോര്‍ച്ചക്ക് പിന്നില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് കാണിച്ച് ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎം ബേബിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്ത് ഇന്ന് പി ബി യോഗത്തിന്…

Read More