Headlines

പൊരുതാൻ പോലുമാകാതെ യു.എ.ഇ; ഇന്ത്യയ്ക്ക് 9 വിക്കറ്റ് ജയം

2025 ഏഷ്യ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ എതിരാളികളായ യു.എ.ഇക്കെതിരെ 9 വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്യാനായി ഇറങ്ങിയ യു.എ.ഇയെ ഇന്ത്യ 57 റൺസിന് ഓൾ ഔട്ടാക്കി. 58 റൺസ് എന്ന വിജയലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യ നാല് ഓവർ മൂന്ന് ബൗളിൽ മത്സരം അവസാനിപ്പിച്ചു ഇന്ത്യൻ ബാറ്റർമാരായ അഭിഷേക് ശർമ 16 ബൗളിൽ 30 റൺസും, വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 9 ബൗളിൽ 20 റൺസും, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 2 ബൗളിൽ…

Read More

ഖത്തറിന് പിന്നാലെ യെമനിലും ഇസ്രയേല്‍ ആക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു; 130 പേര്‍ക്ക് പരുക്ക്

യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് യെമനിലും ആക്രമണം നടത്തിയത്. ഹൂതി കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേല്‍ വാദമെങ്കിലും റെസിഡന്‍ഷ്യല്‍ ഏരികളില്‍ ആക്രമണം നടന്നതായും സാധാരണക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായും യെമന്‍ ഭരണകൂടം ആരോപണം ഉന്നയിക്കുന്നുണ്ട്. അല്‍-ജാഫിന്റെ തലസ്ഥാനമായ അല്‍-ഹസ്മിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും സനയുടെ…

Read More

‘മതേതര സർക്കാരിന് എങ്ങനെയാണ് അയ്യപ്പ സംഗമം നടത്താനാവുക?’; സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിലും സ്പോൺസർഷിപ്പിലും സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സംഗമത്തിൽ സർക്കാരിന്റെ റോൾ എന്തെന്നും ആർക്കാണ് പരിപാടി നടത്തണമെന്ന ആവശ്യമെന്നും കോടതി ചോദിച്ചു. ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ,ബോർഡിനെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സർക്കാർ വ്യക്തമാക്കി. മതേതര സർക്കാരിന് എങ്ങനെയാണ് അയ്യപ്പ സംഗമം നടത്താനാവുക എന്നായിരുന്നു ഹർജിക്കാരുടെ ചോദ്യം.ഹർജി അടുത്ത ദിവസം വീണ്ടും പരിഗണിക്കാൻ മാറ്റി. അതേസമയം ആഗോള അയ്യപ്പ സംഗമത്തിൽ വിവാദങ്ങൾ തുടരുന്നതിനിടെ പന്തളം രാജകുടുംബത്തെ അനുനയിപ്പിക്കാൻ ശ്രമവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്….

Read More

ശബരിമലയിലെ സ്വർണ്ണപ്പാളി തിരികെയെത്തിക്കണമെന്ന നിർദേശം; ദേവസ്വം ബോർഡ് പുനഃപരിശോധന ഹർജി നൽകും

ശബരിമലയിലെ സ്വർണ്ണപ്പാളി തിരികെയെത്തിക്കണമെന്ന ഹൈക്കോടതി നിർദേശത്തിനെതിരെ ദേവസ്വം ബോർഡ് പുനഃപരിശോധന ഹർജി നൽകും. പുനപരിശോധന ഹർജി അംഗീകരിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. താന്ത്രിക കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ശബരിമല തന്ത്രിയാണെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയതിൽ ദേവസ്വം ബോർഡിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സ്വർണ്ണപാളി തിരിച്ച് എത്തിക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകുകയായിരുന്നു. ഇടക്കാല ഉത്തരവിലാണ് നിർദേശം. അനുമതിയില്ലാതെ കൊണ്ടുപോയ ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണ്ണപ്പാളികളാണ് തിരികെയെത്തിക്കേണ്ടത്….

Read More

‘പൊതുജനങ്ങളോട് ഉള്ള പെരുമാറ്റത്തെക്കുറിച്ച് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കും, തിരുത്തി മുന്നോട്ടുപോകും’;ഡിജിപി റവാഡ ചന്ദ്രശേഖര്‍

പോലീസിന് നാണക്കേടായ കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ .നിലവിലെ സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും വ്യക്തമാക്കി. പൊലീസ് സേന തിരുത്തി മുന്നോട്ട് പോകുമെന്നും റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചു. കുന്നംകുളം, പീച്ചി കസ്റ്റഡി മര്‍ദനങ്ങളില്‍ ശക്തമായ മറുപടിയുണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഓരോ സംഭവങ്ങളും സൂക്ഷ്മമായി തന്നെ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ആശയവിനിമയം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓണാഘോഷത്തിന്റെ സമയമായതിനാലാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ തടസം നേരിട്ടതെന്നും അടുത്ത…

Read More

ദേവസ്വം ബോർഡിന് തിരിച്ചടി; ശബരിമലയിലെ സ്വർണ്ണപ്പാളി തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി

ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയതിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സ്വർണ്ണപാളി തിരിച്ച് എത്തിക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. ഇടക്കാല ഉത്തരവിലാണ് നിർദേശം. അനുമതിയില്ലാതെ കൊണ്ടുപോയ ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണ്ണപ്പാളികളാണ് തിരികെയെത്തിക്കേണ്ടത്. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ ദേവസ്വം ബോർഡ് ഉടൻ അപ്പീൽ പോകും. ഉത്തരവില്‍ നിയമ…

Read More

യോഗേഷ് ഗുപ്തയ്‌ക്കെതിരെ നടപടിയുണ്ടായോ എന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍; വ്യക്തമായ മറുപടിയില്ലാതെ സര്‍ക്കാര്‍

ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ വ്യക്തമായ മറുപടി നല്‍കാതെ സര്‍ക്കാര്‍. യോഗേഷ് ഗുപ്തയ്‌ക്കെതിരെ അന്വേഷണമോ നടപടിയോ ഉണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. കേന്ദ്രത്തില്‍ നിയമനം ലഭിക്കുന്നതിനുവേണ്ടിയാണ് യോഗേഷ് ഗുപ്ത വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. 13 തവണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെന്നും ക്ലിയറന്‍സ് റിപ്പോര്‍ട്ട് തടഞ്ഞുവച്ച് സര്‍ക്കാര്‍ ഉപദ്രവിക്കുന്നുവെന്നുമാണ് യോഗേഷിന്റെ ആരോപണം. വിവരാവകാശ പ്രകാരം ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റിനായി ശ്രമിച്ചിട്ടും…

Read More

കാഠ്‍മണ്ഡു വിമാനത്താവളം തുറന്നു; എയർ ഇന്ത്യ ആദ്യ സർവീസ് നടത്തും

നേപ്പാളിൽ പ്രതിഷേധത്തെത്തുടർന്ന് അടച്ച കാഠ്മണ്ഡു, ത്രിഭുവൻ വിമാനത്താവളം തുറന്നു. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ എയർ ഇന്ത്യയുടെ പ്രത്യേക വിമാനമാണ് കാഠ്മണ്ഡുവിൽ ആദ്യ സർവീസ് നടത്തുന്നത്. കാഠ്‍മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് സർവീസ് നടത്തുന്നത്. വിമാനത്താവളം തുറന്നതോടെ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ളവർക്ക് തിരികെ വരാനാകും. അതേസമയം പുതുതലമുറയുടെ ജെൻസി പ്രക്ഷോഭത്തിൽ ഉലഞ്ഞ നേപ്പാളിൽ രാഷ്ട്രീയ അനിശ്ചിതവസ്ഥ തുടരുന്നു. രാജ്യം സൈന്യത്തിന്റെ നിയന്ത്രണത്തിലായി. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയ്ക്ക് ഭരണചുമതല നൽകാൻ ധാരണയായെന്നാണ് വിവരം. സംഘർഷങ്ങൾക്കിടെ ജയിൽചാടി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പത്ത്…

Read More

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട് സ്വദേശികള്‍ക്കാണ് രോഗബാധ. ഒരേ സമയം ആശങ്കയും ആശ്വാസവുമാണ് അമീബിക് മസ്തിഷ്‌ക ജ്വരബാധിതരുടെ കാര്യത്തില്‍ സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ടുപേര്‍ രോഗമുക്തരായത് ആശ്വാസം നല്‍കി. അതേ സമയം ഇന്നിപ്പോള്‍ രണ്ടു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 10 വയസുകാരിയാണ് ഒരാള്‍. ഇന്ന് ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള കോഴിക്കോട് രാമനാട്ടുകര സ്വദേശിയ്ക്ക് കോഴിക്കോട് മെഡിക്കല്‍…

Read More

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്രം

മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്രം. തീരുമാനം ഹൈക്കോടതിയെ അറിയിക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം തേടി. മൂന്നാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും കോടതി പരിഗണിക്കും. സംസ്ഥാന സർക്കാർ കടം എഴുതി തള്ളിയത് കോടതി ഓർമ്മിപ്പിച്ചു. അതേസമയം, മുണ്ടക്കൈ ദുരന്തത്തില്‍ കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം. മഴക്കെടുതി ബാധിച്ച പഞ്ചാബ് ,ഹിമാചല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും വയനാട് പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം…

Read More