ഗർഡർ അപകടം: കരാർ കമ്പനിക്കെതിരെ നരഹത്യക്ക് കേസെടുത്ത് പൊലീസ്
ആലപ്പുഴ അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡറുകൾ പതിച്ചുണ്ടായ അപകടത്തിൽ കരാർ കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്. നരഹത്യ കുറ്റം ചുമത്തിലായണ് കേസെടുത്തത്. ഹരിപ്പാട് സ്വദേശിയായ പിക്കപ്പ് വാൻ ഡ്രൈവർ രാജേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ടരയ്ക്കായിരുന്നു അപകടം. ഗർഡറുകൾ ഹൈഡ്രോളിക് ജാക്കുകൾ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ നിലം പതിക്കുകയായിരുന്നു. ചരക്കുമായി എറണാകുളം ഭാഗത്തേക്ക് പോയ രാജേഷിന്റെ പിക്ക് അപ്പ് വാനിന് മുകളിലേക്കാണ് 100 ടൺ വീതം ഭാരമുള്ള ഗർഡറുകൾ വീണത്. വാഹനം പൂർണമായി തകർന്നു. ഡ്രൈവർ ക്യാബിൻ…
