ഇത് ബിസ്‌ക്കറ്റല്ല സിനിമയാണ്, റിലീസ് ജോലി തീരുമ്പോൾ, ക്ലാഷ് നോക്കിയല്ല ; അഭിനവ് സുന്ദർ നായക്
നസ്ലെൻ പ്രധാന വേഷത്തിൽ അഭിനയിച്ച് റിലീസിനൊരുങ്ങുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിന്റെ റിലീസുമായി സംബന്ധിച്ച് സംവിധായകൻ അഭിനവ് സുന്ദർ നായക് ആരാധകന്റെ ചോദ്യത്തിന് നൽകിയ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിൽ ഇട്ട ‘ആസ്‌ക്ക് മി’ യിൽ ഒരു ആരാധകൻ മോളിവുഡ് ടൈംസിന്റെ ചിത്രീകരണം കഴിഞ്ഞോ എന്ന് ചോദിച്ചപ്പോൾ, ‘അത് നവംബറിൽ തന്നെ പൂർത്തിയായി റിലീസ് തീരുമാനിച്ചിറിക്കുന്നത് മെയ് മാസം ആണെന്ന് അദ്ദേഹം നൽകിയ മറുപടിയിൽ ഊന്നി ആരാധകൻ മറ്റൊരു ചോദ്യം ചോദിച്ചിരുന്നു.‘ബ്രോ, ജനുവരി,…
