Headlines

സംസ്ഥാനത്ത് കോവിഡ് ഗുരുതരമാകുന്നവരുടെ എണ്ണത്തില്‍ വര്‍ധന

കോവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ ഉയരുന്നതിന്‍റെ സൂചകമാണിതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മറ്റുരോഗങ്ങളില്ലാത്തവരില്‍ കോവിഡ് ബാധിച്ചുള്ള മരണങ്ങളും കൂടുകയാണ്. കോവിഡ് തീവ്രപരിചരണം വേണ്ടവരുടെ എണ്ണം കൂടുന്നത് അതീവ ഗുരുതര സാഹചര്യം. മുൻ ആഴ്ചകളേക്കാൾ 15 മുതല്‍ 20 ശതമാനം വരെയാണ് ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ വര്‍ധന. നിലവില്‍ 827പേര്‍ തീവ്രപരിചരണ വിഭാഗത്തിലും 223 പേര്‍ വെന്‍റിലേറ്ററിലുമുണ്ട്. തിരഞ്ഞെടുപ്പിനുശേഷം രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായി. അതെത്രത്തോളം കൂടുതലാണെന്നറിയാൻ ഇനിയും രണ്ടാഴ്ചയെങ്കിലും കഴിയണം. അതിനൊപ്പമാണ് ക്രിസ്മസ് പുതുവര്‍ഷ ആഷോഘങ്ങളുമെത്തിയത്. നിയന്ത്രണങ്ങളില്‍ ഇളവ്…

Read More

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി വീണ്ടുമൊരു ക്രിസ്തുമസ്:ഇത്തവണ ആഘോഷങ്ങൾ ലളിതം;ഏവർക്കും ‘മെട്രോ മലയാളം’ വെബ് പോർട്ടലിൻ്റെ ക്രിസ്മസ് ആശംസകൾ

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ലോകമെമ്ബാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. കൊവിഡ് സാഹചര്യം നിലനില്‍ക്കെ വീടുകളില്‍ തന്നെയാണ് ഇക്കുറി ക്രിസ്തുമസ് ആഘോഷിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളില്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രത്ഥനാ ശുശ്രൂക്ഷകള്‍ നടന്നു. ക്രിസ്തുമസ് ആഘോഷങ്ങളും പ്രാര്‍ത്ഥനയും ഇക്കുറി വെര്‍ച്വുലായാണ് വിശ്വാസികള്‍ കൊണ്ടാടുന്നത്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു. ക്രിസ്തുമസ് ദിന…

Read More

സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി 153, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

പ്രശസ്ത കവയത്രി സുഗതകുമാരി അന്തരിച്ചു

കോവിഡ് ബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന കവയത്രി സുഗതകുമാരി അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് രാവിലെ 10.52നായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ശ്വാസകോശം ആകമാനം ന്യുമോണിയ ബാധിച്ചു കഴിഞ്ഞതിനാല്‍ യന്ത്രസഹായത്തോടെയായിരുന്നു ഓക്‌സിജന്‍ സ്വീകരിച്ചുകൊണ്ടിരുന്നത്. സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഉച്ചയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. 1934 ജനുവരി 22‌ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ വാഴുവേലിൽ തറവാട്ടിലാണ് സുഗതകുമാരി ജനിച്ചത്. പിതാവ് സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരനാണ്….

Read More

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303, കണ്ണൂര്‍ 302, വയനാട് 202, ഇടുക്കി 108, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കണ്ണൂരിൽ കടലിൽ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂരിൽ കടലിൽ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. തോട്ടടയിൽ കടലിൽ കാണാതായ ആദികടലായി സ്വദേശികളായ മുഹമ്മദ് ഷറഫ് ഫാസിൽ (16), മുഹമ്മദ് റിനാദ്(15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തോട്ടട ബീച്ചിലെ അഴിമുഖത്ത് തിങ്കളാഴ്ച വൈകീട്ട് സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ ഒഴുകിപ്പോയ പന്ത് എടുക്കാൻ വേണ്ടി കടലിൽ ഇറങ്ങിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. അഴിമുഖത്തെ ബണ്ട് തിങ്കളാഴ്ച രാവിലെ ജെസിബി ഉപയോഗിച്ച് നീക്കിയതിനാൽ ഈ ഭാഗത്ത് ഒഴുക്ക് കൂടുതലായിരുന്നു. പൊലീസും ഫയർ ഫോഴ്സും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ്…

Read More

അഭയ കേസ്: പ്രതികൾ കുറ്റക്കാർ

അഭയ കൊലക്കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതിഒന്നാം പ്രതിഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സെഫി എന്നിവരാണ് കുറ്റക്കാർ. രണ്ടുപേർക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം നടന്ന് 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 49 സാക്ഷികളെയാണ്കോടതി വിസ്തരിച്ചത്. സാക്ഷിമൊഴികൾ കേസിൽ നിർണ്ണായകമായി 1992 മാർച്ച് 27നാണ് കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം…

Read More

ഒഴുക്കില്‍പ്പെട്ട വയോധികന് രക്ഷകരായി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍

മലപ്പുറം: ഒഴുക്കില്‍പ്പെട്ട വയോധികനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് 14 വയസുകാരായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍. കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കൂരിയാട് പനമ്പുഴ കടവില്‍ കൊളപ്പുറം കുംഭാരകോളനിയിലെ കുഞ്ഞുട്ടി ചെട്ടിയാരാ(75)ണ് ഒഴുക്കില്‍പ്പെട്ടത്. കാട്ടുമുണ്ടക്കല്‍ സഞ്ജയ്(14) കാട്ടുമുണ്ടക്കില്‍ അദൈ്വത്(14) എന്നിവര്‍ ചേര്‍ന്നാണ് മുങ്ങി താഴുകയായിരുന്ന വയോധികനെ രക്ഷപ്പെടുത്തിയത്. പുഴയ്ക്ക് സമീപം താമസിക്കുന്ന ഇരുവരും പുഴയില്‍ മിന്‍പിടിക്കാനും കുളിക്കാനും സ്ഥിരമായി വാഹനങ്ങളുടെ ടയറിന്റെ ട്യൂബില്‍ കാറ്റ് നിറച്ച് കറങ്ങാറുണ്ട്. ഈ കറക്കത്തിനിടയിലാണ് മറുകരയില്‍ ഒരാള്‍ വെള്ളത്തില്‍ മുങ്ങിതാഴുന്നത് കണ്ടത്. ഉടനെ ഇരുവരും ട്യൂബ് തുഴഞ്ഞ്…

Read More