പ്രഭാത വാർത്തകൾ
🔳 സംസ്ഥാനത്ത് ലോക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍. പുറത്തിറങ്ങുന്നതു വിലക്കിയിട്ടുണ്ട്. അര്‍ധരാത്രിയോടെ പോലീസ് കര്‍ശന പരിശോധന ആരംഭിച്ചു. മതിയായ കാരണവും സത്യവാങ്മൂലവും ഇല്ലാത്തവര്‍ക്കെതിരേ നടപടിയുണ്ടാകും. നാമമാത്രമായി കെഎസ്ആര്‍ടിസി ബസ് ഓടും. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്, മീന്‍, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതു വരെ പ്രവര്‍ത്തിക്കാം. കള്ളുഷാപ്പുകള്‍ക്കു നിയന്ത്രണം ബാധകമാക്കിയിട്ടില്ല. 🔳നടിയെ ആക്രമിച്ച കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ നടന് ദിലീപിനെ ഇന്നു രാവിലെ മുതല്‍ ചോദ്യം…
