Headlines

കണ്ണൂർ പഴയങ്ങാടിയിൽ 24കാരിയായ കോളജ് അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ പഴയങ്ങാടി അടുത്തിലയിൽ കോളജ് അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടുത്തില സ്വദേശി പി ഭവ്യയെയാണ്(24) മരിച്ച നിലയിൽ കണ്ടെത്തിയത്. മാത്തിൽ ഗുരുദേവ ആർട്‌സ് ആൻഡ് സയൻസ് കോളജിലെ അധ്യാപികയായിരുന്നു. ഇന്ന് രാവിലയെയാണ് ഭവ്യയെ മരിച്ച നിലയിൽ കണ്ടത്. പുതിയ വാണിയംവീട്ടിൽ ഭാസ്‌കര കോമരത്തിൻരെയും ശ്യാമളയുടെയും മകളാണ്.

Read More

പ്രഭാത വാർത്തകൾ

  🔳ഒമിക്രോണ്‍ വ്യാപനം തടയാന്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിശാനിയമവും നിയന്ത്രണങ്ങളും അവസാനിച്ചു. പുതുതായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം അടുത്ത അവലോകന യോഗം തീരുമാനിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 🔳കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്സിന്‍ ഇന്നു മുതല്‍. 15 മുതല്‍ 18 വരെ വയസുള്ള കുട്ടികള്‍ക്കാണു വാക്സിന്‍ നല്‍കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ളിടങ്ങളില്‍ ഇതിനായി പിങ്ക് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൗമാരക്കാര്‍ക്കായി അഞ്ചു ലക്ഷം വാക്സിന്‍ ഉടനേ എത്തിക്കും. പത്താം തീയതി വരെയാണ് വാക്സിനേഷന്‍. 🔳പെഗാസസ്…

Read More

പി എസ് ജിയുടെ സൂപ്പർ താരം ലയണൽ മെസ്സിക്കും മൂന്ന് താരങ്ങൾക്കും കൊവിഡ്

പി എസ് ജിയുടെ അർജന്റീന താരം ലയണൽ മെസ്സിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെസ്സിക്കൊപ്പം പി എസ് ജിയുടെ മറ്റ് മൂന്ന് താരങ്ങൾക്കും കൊവിഡ് പോസിറ്റീവായതായി ക്ലബ് അധികൃതർ വ്യക്തമാക്കി. യുവാൻ ബെർണാഡ്, സെർജിയോ റിക്കോ, നഥാൻ ബിറ്റ്മസല എന്നിവർക്കാണ് മെസിയെ കൂടാതെ രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. താരങ്ങളെ ഐസോലേഷനിലേക്ക് മാറ്റിയതായി പി എസ് ജി അറിയിച്ചു.

Read More

സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ കേസുകൾ 152 ആയി

സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂർ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 32 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 4 പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിലെ 3 പേർക്കും തൃശൂരിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ…

Read More

പ്രഭാത വാർത്തകൾ

  🔳വിദേശ ഫണ്ടു സ്വീകരിക്കുന്നതിനുള്ള ലൈസന്‍സുകള്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടത്തോടെ റദ്ദാക്കി. ആറായിരത്തോളം സന്നദ്ധ സംഘടനകളുടേയും എന്‍ജിഒകളുടേയും ലൈസന്‍സാണ് റദ്ദാക്കിയത്. മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ലൈസന്‍സ് പുതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചത് രണ്ടാഴ്ച മുമ്പു വിവാദമായിരുന്നു. 🔳സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. വാക്സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നലെ ആരംഭിച്ചു. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍…

Read More

പ്രഭാത വാർത്തകൾ

  🔳കേരളത്തില്‍ 15 മുതല്‍ 18 വരെ വയസുള്ള കുട്ടികള്‍ക്കു വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷന്‍ വഴിയും വാക്സിന്‍ സ്വീകരിക്കാം. 🔳ഓണ്‍ ലൈന്‍ ഭക്ഷണ വിതരണ ശ്രംഖലയിലൂടെ ഭക്ഷണം വാങ്ങാന്‍ ഇന്നു മുതല്‍ ചെലവേറും. സ്വിഗ്ഗി, സൊമാറ്റോ, റെസോയി തുടങ്ങിയ ഓണ്‍ലൈന്‍ ശ്രംഖലകള്‍വഴി വാങ്ങുന്ന ഭക്ഷണത്തിന് ഇന്നു മുതല്‍ അഞ്ചു ശതമാനം ജിഎസ്ടി ചുമത്തി. ഇന്നലെവരെ ജിഎസ്ടി ചുമത്തേണ്ട ചുമതല ഹോട്ടലുകള്‍ക്കായിരുന്നു. ഇന്നു മുതല്‍ ഓണ്‍ലൈന്‍ സേവനദാതാക്കള്‍ക്കാണു ചുമതല. 🔳ചെരുപ്പുകള്‍ക്ക് വില…

Read More

സംസ്ഥാനത്ത് ഇന്ന് 2676 പേർക്ക് കൊവിഡ്; 11 മരണം: 2742 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 2676 പേർക്ക്-19 സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂർ 234, 224, കണ്ണൂർ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട് 87, ഇടുക്കി 77, കാസർഗോഡ് 34 എന്നിങ്ങനെയാണ് ഇന്ന് കോട്ടയം ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,962 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ…

Read More

ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ പുതുവർഷാഘോഷങ്ങൾ കരുതലോടെ വേണമെന്ന് ആരോഗ്യമന്ത്രി

ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ പുതുവർഷാഘോഷങ്ങൾ കരുതലോടെ വേണമെന്ന് ആരോഗ്യമന്ത്രി സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ പുതുവർഷാഘോഷങ്ങൾ കരുതലോടെ വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് പുതുവർഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കടകൾ, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പോകുന്നവരും ജാഗ്രത പുലർത്തണം. സംസ്ഥാനത്ത് ഇതുവരെ 63 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളം 25, തിരുവനന്തപുരം 18, പത്തനംതിട്ട 5, തൃശൂർ 5, ആലപ്പുഴ 4, കണ്ണൂർ 2, കൊല്ലം 1,…

Read More

പ്രഭാത വാർത്തകൾ

  🔳ലോകം ‘കൊവിഡ് സൂനാമി’യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവന്‍ രംഗത്ത്. ഒമിക്രോണ്‍-ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവന്‍ ഡോ.ടെഡ്രോസ് അഥാനോം വ്യക്തമാക്കി. ഡെല്‍റ്റയും പുതിയ ഒമിക്രോണ്‍ വകഭേദവും ചേരുമ്പോള്‍ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ചൂണ്ടികാട്ടി. അങ്ങനെ വന്നാല്‍ ആരോഗ്യമേഖല തകരുമെന്നും ഇപ്പോള്‍ തന്നെ മിക്ക രാജ്യങ്ങളിലെയും ആരോഗ്യമേഖലയെ കാര്യമായി ബാധിക്കപ്പെട്ട് കഴിഞ്ഞുവെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍…

Read More

പ്രഭാത വാർത്തകൾ

  🔳ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. അമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് വ്യാപനം അതിതീവ്രം. ആഗോളതലത്തില്‍ ഇന്നലെ മാത്രം പന്ത്രണ്ട ലക്ഷത്തിനടുത്ത് ആളുകളാണ് കോവിഡ് രോഗികളായത്. കോവിഡിന്റെ ഉത്ഭവത്തിനു ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് വ്യാപന നിരക്കാണിത്. 🔳കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി പ്രത്യേക കേന്ദ്രം സജ്ജീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. വാക്സിന്‍ നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രത്യേകം പരിശീലിപ്പിക്കണമെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറഞ്ഞു. ജനുവരി മൂന്നിനാണ് 15-നും 18-നും ഇടയില്‍…

Read More