Headlines

ലോക ബയോമെഡിക്കൽ ദിനം ബയോവേഴ്സ് എക്സ്പോ 2025 മായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ ഉപകരണങ്ങളുടെ എക്സിബിഷൻ ശ്രദ്ധേയമായി. എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വെന്റിലേറ്റർ, ഓപ്പറേഷൻ തിയേറ്റർ ഉപകരണങ്ങൾ, ഇ.ഇ.ജി, ഇ.സി.ജി, എം.ആർ.ഐ, എക്സ്-റേ തുടങ്ങിയ വിവിധ തരം അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളാണ് പ്രദർശനത്തിൽ അണിനിരത്തിയത്. ഇത്തരം ബയോമെഡിക്കൽ ഉപകരണങ്ങളുടെ…

Read More

മേപ്പാടി കോട്ടവയൽ സ്വദേശിയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വെർച്വൽ മീഡിയ കോർഡിനേറ്ററുമായ റോഹൻ മാത്യുവിന് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് അച്ചീവർ ബഹുമതി

മേപ്പാടി കോട്ടവയൽ സ്വദേശിയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വെർച്വൽ മീഡിയ കോർഡിനേറ്ററുമായ റോഹൻ മാത്യുവിന് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് അച്ചീവർ ബഹുമതി. 2023–2025 കാലയളവിൽ അഡോബ്, ഗൂഗിൾ, സ്റ്റാൻഫോർഡ് സർവകലാശാല, ഇംപീരിയൽ കോളജ് ലണ്ടൻ, കാൾ ആർട്സ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് ഗ്രാഫിക് ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്രിയേറ്റീവ് ടെക്നോളജി തുടങ്ങിയ മേഖലകളിൽ 52 അന്താരാഷ്ട്ര സെർടിഫിക്കറ്റുകൾ ലഭിച്ചതിലൂടെയാണ് ഈ അംഗീകാരം നേടിയത്. ചുങ്കത്തിൽ മാത്യൂ ജോർജിന്റെയും എൽസി മാത്യുവിന്റെയും മകനാണ്….

Read More

ബി എസ് സി നഴ്സിംഗ് – 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സർവകലാശാല നടത്തിയ ബി.എസ്. സി നഴ്സിംഗ് ഏഴാം സെമെസ്റ്റർ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ് . 2025 ഓഗസ്റ്റിൽ നടന്ന പരീക്ഷയിൽ 2021 ബാച്ചിലെ 74 വിദ്യാർത്ഥികളിൽ 2 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷനും 66 പേർ ഫസ്റ്റ് ക്ലാസും 6 പേർ സെക്കൻഡ് ക്ലാസും നേടി. വിദ്യാർത്ഥികളുടെ കമ്മ്യൂണിറ്റി ഹെൽത്ത്‌ നഴ്സിംഗ്, നഴ്സിംഗ് റിസർച്ച് & സ്റ്റാറ്റിസ്റ്റിക്സ്, മിഡ്‌വൈഫറി/ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി നഴ്സിങ് തുടങ്ങിയ തിയറി പേപ്പറുകളുടെ മൂല്യനിർണ്ണയത്തിലൂടെയാണ്…

Read More

കല്യാൺ സിൽക്‌സിന്റെ മുപ്പത്തിനാലാമത്തെ ഷോറൂമിന്റെ ഫ്ലാഗോഫ് ചെയ്തു

പട്ടാമ്പി: കല്യാൺ സിൽക്‌സിന്റെ മുപ്പത്തിനാലാമത്തെ ഷോറൂമിന്റെ ഫ്ലാഗോഫ് പട്ടാമ്പി മുനിസിപ്പൽ ചെയർപേഴ്സൺ .ഒ. ലക്ഷ്മിക്കുട്ടി നിർവഹിച്ചു . കല്യാൺ സിൽക്‌സ് CEO അനിൽകുമാർ സി. എസ് കല്യാൺ സിൽക്‌സ് റീജിയണൽ മാനേജർ സുധീർ. പി. മാനേജർമാരായ രാംകുമാർ. എം. രാമദാസ്.വി ജിനോ ജോസ് മാർക്കറ്റിങ് മാനേജർ ആദർശ് രവി എന്നിവർ സമീപം

Read More

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പും ഫെലോഷിപ്പുകളും പ്രഖ്യാപിച്ചു

എംബിബിഎസ് പഠനത്തിന് 100% ഫീസ് സ്കോളർഷിപ്പായി നൽകുന്ന കേരളത്തിലെ ആദ്യത്തെ സ്വാശ്രയ മെഡിക്കൽ കോളേജായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും, അക്കാദമിക് മികവ് പുലർത്തുന്നവരുമായ വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം എന്ന സ്വപ്നം യഥാർത്ഥ്യമാക്കുന്നതിനായി ഒരു സുപ്രധാന സംരംഭത്തിന് തുടക്കമിട്ട് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും ആഗോളതലത്തിൽ അറിയപ്പെടുന്ന മനുഷ്യസ്നേഹിയുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ. വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ്, ഡോ….

Read More

രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനും

മേപ്പാടി : ഇന്ത്യയിലെ ഏറ്റവും ധനികരായ പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. 2,594 കോടി രൂപയുടെ ആളോഹരി വരുമാനമാണ് ഡോ. ആസാദ് മൂപ്പനെ ഈ സവിശേഷ പട്ടികയിൽ മുൻനിരയിൽ എത്തിച്ചത്. കേരളത്തിൽ നിന്നും ഈ പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു വ്യവസായിയും ആസാദ് മൂപ്പനാണ്. രാജ്യത്തെ അതിസമ്പന്ന വ്യവസായികളായ മുകേഷ് അംബാനി, അനിൽ അഗർവാൾ, അസിം പ്രേംജി എന്നിവരാണ് പട്ടികയിൽ മുൻപന്തിയിൽ ഉള്ള മറ്റുള്ളവർ. നിക്ഷേപകർക്ക്…

Read More

സ്റ്റാർട്ടപ്പ് സംരംഭകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു

മേപ്പാടി: പുതിയ സംരംഭകർക്കായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഐ-നെസ്റ്റും കേരള സ്റ്റാർട്ടപ്പ് മിഷനും മൈൻഡ്കാർട്ടറും സംയുക്തമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സ്റ്റാർട്ടപ്പ് സ്ഥാപകർ, നൂതനാശയക്കാർ, ഡോക്ടർമാർക്കിടയിലെ സംരംഭകർ എന്നിവർക്കായി രൂപകൽപ്പന ചെയ്ത ഫൗണ്ടർ ഡെവലപ്‌മെന്റ് പ്രോഗ്രാമാണ് ശില്പശാലയിൽ നടത്തിയത് .കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. മൈൻഡ്കാർട്ടറിന്റെ സ്ഥാപകനും ഡയറക്ടറുമായ ശ്രീ. അമർ രാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡീൻ ഡോ….

Read More

മാനേജറെ മർദിച്ച കേസ്; ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു

മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദനെ ഇൻഫോപാർക്ക് പോലീസ് ചോദ്യം ചെയ്തു. നടന്റെ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. താൻ മാനേജരെ മർദിച്ചിട്ടില്ലെന്നും പരാതിക്കാരൻ് മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമായിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി. കേസിൽ പോലീസ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും. ഈ മാസം 26നാണ് ഉണ്ണി മുകുന്ദൻ മർദിച്ചു എന്ന് ആരോപിച്ച് നടൻറെ മാനേജറായിരുന്ന വിപിൻ കുമാർ ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകിയത്. ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട…

Read More

കാലിക്കറ്റ് യൂണിവേഴ്സിറ്റി; ബി.എ ഹിസ്റ്ററി മെറിറ്റ് സീറ്റിലേക്ക് നേരിട്ട് പ്രവേശനം എടുക്കാൻ അവസരം.

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന K.A.S കോളേജിൽ പുതുതായി അഫിലിയേഷൻ ലഭിച്ച ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലേക്ക് മെറിറ്റ് സീറ്റിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കാൻ അവസരം. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് കോളേജ് ഓഫീസിൽ എത്തിച്ചേരുകയോ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. SC,ST,OEC,OBH,Fisherman വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗവൺമെൻറ് സ്കോളർഷിപ്പ് ലഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8075031668,9846056638.

Read More

680 ഗ്രാം ഭാരവുമായി ജനിച്ച കുട്ടിയുടെ ജീവൻ നിലനിർത്തി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: പനമരം കൂളിവയൽ സ്വദേശികളായ ദമ്പതിമാർക്ക് 680 ഗ്രാം ഭാരവുമായി ജനിച്ച കുഞ്ഞിന് തൃതീയതല നവജാത ശിശു പരിചരണം നൽകി സംരക്ഷിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് പീഡിയാട്രിക് വിഭാഗം. 29 ആഴ്ച മാത്രമായിരുന്നു കുഞ്ഞ് അമ്മയുടെ ഗർഭ പാത്രത്തിൽ കഴിഞ്ഞിരുന്നത്. തുടർന്നുണ്ടായ അടിയന്തിര സാഹചര്യത്തിൽ പ്രസവ – സ്ത്രീ രോഗ വിഭാഗം മേധാവി ഡോ.എലിസബത് ജോസഫിന്റെയും ശിശുരോഗ വിഭാഗം ഡോക്ടർമാരുടെയും നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ജീവന് അപകടം സംഭവിയ്ക്കാതെ പുറത്തെടുക്കുകയായിരുന്നു. അവയവങ്ങൾ പൂർണ്ണ വളർച്ച പ്രാപിയ്ക്കാത്തതിനാൽ തന്നെ…

Read More