Webdesk

മോഷ്ടിച്ച കാറിൽ മദ്രസ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം; നാട്ടുകാരുടെ ഇടപെടലില്‍ പ്രതി പിടിയില്‍

കോഴിക്കോട് പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം. മോഷ്ടിച്ച കാറിലാണ് പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്.തട്ടി കൊണ്ടുപോകാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി. കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് ( 33) ആണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.12 വയസുകാരനെയാണ് തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്. ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്.മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാറിലേക്ക് കയറാന്‍ തയ്യാറാകാതിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് കയറ്റുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു….

Read More

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം; മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ. അനാവശ്യ സമരങ്ങളിൽ നിന്ന് മാനേജ്മെന്റുകൾ പിന്മാറണം. വർഷങ്ങളോളം നടപടികൾ സ്വീകരിക്കാതെ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വസ്തുതകൾ മറച്ചുവെക്കാൻ. വിഷയത്തിന് രാഷ്ട്രീയ നിറം നൽകാനുള്ള ശ്രമം വിലപോവില്ലെന്നും സർക്കാർ നടപടി ചട്ടങ്ങൾ പാലിച്ചെന്നും മന്ത്രി വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു. എയിഡഡ് സ്കൂളുകളിൽ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള അധികാരം മാനേജ്മെന്റുകൾക്കാണ്. സർക്കാർ ആ നിയമനങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ, നിയമനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടത്…

Read More

‘സൂര്യകുമാർ യാദവ് ഏഷ്യാ കപ്പ് നേരിട്ട് ഓഫീസില്‍ വന്ന് വാങ്ങണം’; വീണ്ടും ഉപാധി വെച്ച് നഖ്വി

കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യാ കപ്പിനെ ചൊല്ലിയുള്ള വിവാദങ്ങൾ അന്ത്യമില്ലാതെ തുടരുകയാണ്. പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും കിരീടം ഇതുവരെ ഇന്ത്യയുടെ കയ്യിലെത്തിയിട്ടില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ ഇന്ത്യൻ ടീം ഉറച്ചുനിന്നിരുന്നു. എന്നാൽ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക് കൈമാറുന്നതിൽ വീണ്ടും ഉപാധി വെച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷൻ മൊഹ്സിൻ നഖ്വി രംഗത്തെത്തി. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ACC ആസ്ഥാനത്തെത്തി…

Read More

സ്വർണപാളി വി​വാദം; 1999 ൽ സ്വർണ്ണം പൂശിയ പാളി 2019 ൽ ചെമ്പായി; ദേവസ്വം ബോർഡ് ഉത്തരവ് പുറത്ത്

ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ ആവരണത്തിന്റെ അറ്റകുറ്റപ്പണിക്കുള്ള 2019ലെ ദേവസ്വം ബോർഡ് ഉത്തരവ് ട്വന്റിഫോറിന്. ദ്വാരപാലക ശിൽപ്പത്തിൽ പൊതിഞ്ഞിട്ടുള്ള ചെമ്പ്പാളികൾ അറ്റകുറ്റപ്പണി നടത്തി സ്വർണം പൂശാനാണ് ഉത്തരവ്. 1999ൽ ദ്വാരപാലക ശിൽപ്പത്തിന്റെ പാളികൾ സ്വർണം പൂശിയിരുന്നു. എന്നാൽ 2019ലെ ഉത്തരവിൽ ഇത് ചെമ്പ് പാളികളെന്നാണ് പറയുന്നത്. ചെമ്പ് പാളിയിൽ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയെന്നാണ് ഉത്തരവിൽ പറയുന്നത്. 05/07/2019ലാണ് ഉത്തരവിറക്കിയത്. ദ്വാരപാലക ശില്പങ്ങളുടെ സ്വർണപാളികൾക്ക് അറ്റകുറ്റ പണി നടത്താൻ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർക്ക് ഒരു അപേക്ഷ ലഭിച്ചു….

Read More

OCT 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റി, പുതിയ തീയതി പിന്നീട് അറിയിക്കും

അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമബോര്‍ഡ് പ്രഖ്യാപിച്ച മറ്റന്നാളത്തെ ഭാരത് ബന്ദ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. വഖ്ഫ് നിയമത്തിനെതിരായ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ ഭാരത് ബന്ദ് ആണ് മാറ്റി വെച്ചത്. വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ബന്ദാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു. വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങൾ കണക്കിലെടുത്ത് അതിന് ഭംഗം വരരുതെന്ന് കരുതിയാണ് ബന്ദ് മാറ്റിവെക്കുന്നതെന്ന് ജനറൽ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദിദി വ്യക്തമാക്കി. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ…

Read More

ക്ഷേമപെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ ആലോചന; 2000 രൂപയാക്കാൻ നീക്കം

തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് വാരിക്കോരി പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സർക്കാർ. ക്ഷേമപെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന. പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകും. പങ്കാളിത്ത പെൻഷൻ പിൻവലിച്ചേക്കും. ഈമാസം തന്നെ പ്രഖ്യാപനയുണ്ടായേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പെൻഷൻ വീണ്ടും ഉയർത്തിയേക്കും‌. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്. മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും തമ്മിലുള്ള ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടാകും. സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കും. 4 ശതമാനം ഡി.എ…

Read More

7 മാസത്തിന് ശേഷം സിനിമയിലേക്ക്..; മമ്മൂട്ടി ഹൈദരാബാദിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തി

ഹൈദരാബാദിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ മമ്മൂട്ടി എത്തി. ഹൈദരാബാദിലെ ബസ് ഭവനിലാണ് ഷൂട്ടിംഗ് നടക്കുക. 7 മാസത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചു വരുന്ന മമ്മൂട്ടി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ‘പേട്രിയറ്റ്’ ലൊക്കേഷനിലാണ് മമ്മൂട്ടി. ഹൈദരാബാദിലാണ് ചിത്രത്തിൻറെ പുതിയ ഷെഡ്യൂൾ നടക്കുന്നത്. രാവിലെ 9 മണിക്ക് ശേഷം മമ്മൂട്ടി സെറ്റിലെത്തി. നിലവിൽ ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആണ് മമ്മൂട്ടിയുള്ളത്. നഗരത്തിൽ 4 ഇടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. സംവിധായകൻ മഹേഷ്‌ നാരായണൻ ലോക്കേഷനിൽ എത്തിയിട്ടുണ്ട്. തെലങ്കാന സർക്കാർ ട്രാൻസ്‌പോർട്…

Read More

’15 വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരും’; വിനോദ് തരകൻ

15 വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുമെന്ന് സോഫ്റ്റ്‌വെയർ കമ്പനിയായ ക്ലേസിസിന്റെ മാനേജിങ് ഡയറക്ടർ വിനോദ് തരകൻ. തിരുവല്ല മുളമൂട്ടിലച്ചൻ ഫൗണ്ടേഷനും സിഎംഎസ് കോളജും ചേർന്നു സംഘടിപ്പിക്കുന്ന ടോക്സ് ഇന്ത്യ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദേഹം. ഉൽപാദന മേഖലയിൽ വായ്പകൾ ലഭ്യമാക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ ബാങ്കുകളിൽ നിന്നുള്ള വായ്പയെ ആശ്രയിക്കണമെന്ന് വിനോദ് തരകൻ പറഞ്ഞു. കുറഞ്ഞ പലിശയിൽ വായ്പകൾ അനുവദിച്ച് ഉൽപാദന മേഖലയെ വളർത്തണം. സമ്പദ്‌വ്യവസ്ഥയിലെ പണലഭ്യത ഇന്ത്യ…

Read More

ബീഹാറിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, ഒരു പരാതിയും കോൺഗ്രസ് നൽകിയിട്ടില്ല, രാഹുൽ ഗാന്ധിയുടെ യാത്ര കുടിയേറ്റക്കാരെ സംരക്ഷിക്കാൻ’; ബിജെപി

രാഹുൽ ഗാന്ധിക്കെതിരെ ബിജെപി. ബീഹാറിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഔദ്യോഗികമായി ഇതുവരെ ഒരു പരാതിയും കോൺഗ്രസ് നൽകിയിട്ടില്ല. വോട്ടർ പട്ടികയിൽ നിന്ന് ആരുടെയും പേര് ഉൾപ്പെടുത്തുന്നതിനോ ഇല്ലാതാക്കുന്നതിനോ വേണ്ടി കോൺഗ്രസ് ഒരു പരാതിയോ എതിർപ്പോ പോലും പോളിംഗ് ബോഡിക്ക് നൽകിയിട്ടില്ലെന്ന് മുതിർന്ന ബിജെപി നേതാവും പാർട്ടിയുടെ ഐടി വിഭാഗം മേധാവിയുമായ അമിത് മാളവ്യ ആരോപിച്ചു. ഇത് രാഹുൽ ഗാന്ധിയുടെ വഞ്ചനാപരമായ രാഷ്ട്രീയത്തെയാണ് തുറന്നു കാട്ടുന്നതെന്ന് അമിത് മാളവ്യ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ യാത്ര ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനും…

Read More

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; ബിജെപിയുടെ ‘വോട്ട് മോഷണം’ തടഞ്ഞെന്ന് മഹാസഖ്യം, സുതാര്യതയില്ലായ്മയിൽ CPIML-ന് ആശങ്ക

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രതിപക്ഷം. വോട്ടർമാരെ, പ്രത്യേകിച്ച് ദുർബല വിഭാഗങ്ങളെ കൂട്ടത്തോടെ ഒഴിവാക്കാനുള്ള ബിജെപിയുടെ ‘ദുഷ്ട’ ശ്രമം ആയിരുന്നു ഈ പരിഷ്കരണമെന്ന് രാഷ്ട്രീയ ജനതാദൾ (RJD), കോൺഗ്രസ്, സിപിഐ (എംഎൽ) ലിബറേഷൻ തുടങ്ങിയ മഹാസഖ്യത്തിലെ പാർട്ടികൾ ആരോപിച്ചു. ഈ നീക്കത്തെ അവർ വോട്ട് മോഷണംഎന്ന് വിശേഷിപ്പിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വോട്ടർ അധികാർ യാത്ര ഉൾപ്പെടെയുള്ള തങ്ങളുടെ ശക്തമായ ഇടപെടലുകൾ കാരണമാണ് ഈ…

Read More