ഒരു പരിശോധന കൂടി ചെയ്യാമെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു; തീരുമാനങ്ങൾ അതിനുശേഷം, സുമയ്യ
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽബോർഡിന് മുന്നിൽ ഹാജരായി സുമയ്യ. അടുത്ത വെള്ളിയാഴ്ച ഒരു പരിശോധന കൂടി ചെയ്യാമെന്നാണ് മെഡിക്കൽ ബോർഡ് അറിയിച്ചിരിക്കുന്നത്. അതിനുശേഷം മാത്രമേ ഗൈഡ് വയർ പുറത്തെടുക്കുന്ന കാര്യത്തിൽ തീരുമാനിക്കൂവെന്ന് സുമയ്യ പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലിൽ തൃപ്തിയില്ല. കുറ്റക്കാരെ സർക്കാർ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.ഒരു സഹായവും ലഭിച്ചില്ലെന്നും സുമയ്യ വ്യക്തമാക്കി. എന്നാൽ ഗൈഡ് വയർ പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ നഷ്ട പരിഹാരം ആവശ്യപ്പെടുമെന്നും സർക്കാർ…
