Headlines

Webdesk

2016ല്‍ ആസ്തി 14.38 കോടി; 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു; ആസ്തി വര്‍ധനവ് എങ്ങനെ എന്നതില്‍ വിശദീകരണമില്ല; റെയ്ഡില്‍ ഇഡി

പി വി അന്‍വറിനെതിരായ അന്വേഷണം പുരോഗമിക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2016ല്‍ 14.38 കോടി ആയിരുന്ന പി വി അന്‍വറിന്റെ ആസ്തി 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു. ആസ്തി വര്‍ധനവ് എങ്ങനെ എന്നതിന് പി.വി അന്‍വറിന് കൃത്യമായ വിശദീകരണമില്ല. ബിനാമി ഉടമസ്ഥതയെ സംബന്ധിച്ചും ഫണ്ട് വക മാറ്റി ചിലവഴിച്ചതിലും പ്രാഥമിക തെളിവുകള്‍ ലഭിച്ചെന്നും ഇ.ഡി വ്യക്തമാക്കി. വാര്‍ത്താകുറിപ്പിലാണ് വിശദീകരണം. 22.3 കോടിയുടെ ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പര്‍ട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളില്‍ വിവിധ ലോണുകള്‍…

Read More

തിരുവനന്തപുരത്ത് പ്രചരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചു; ബിജെപി പ്രവർത്തകനെതിരെ പരാതി

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിക്കൊപ്പം പര്യടനം നടത്തുന്നതിനിടയിൽ പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലെ പര്യടനത്തിനിടെയാണ് ബിജെപി പ്രവർത്തകൻ രാജു വീട്ടമ്മയെ കയറി പിടിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ രാജുവിനെതിരെ മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വീട്ടിലേക്ക് വോട്ട് ചോദിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം. ഇന്നലെ വൈകിട്ട് 3.30ഓടെ സ്ഥാനാർത്ഥിയോടൊപ്പം എത്തിയ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വീട്ടമ്മ വെള്ളം എടുക്കാൻ അകത്തേക്ക് പോയപ്പോൾ രാജു പിന്നാലെ ചെന്നു വീട്ടമ്മയെ കയറിപ്പിടിച്ചുവെന്നാണ് പരാതി. വീട്ടമ്മ…

Read More

മഴ കനക്കും; 7 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം തുലാവർഷം വീണ്ടും സജീവമാകുന്നു.അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കന്യാകുമാരിക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാത…

Read More

‘ട്രംപ്-മംദാനി കൂടിക്കാഴ്ച, ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടത് ഇങ്ങനെ, ഇന്ത്യയിലും ഇത് കാണാന്‍ ആഗ്രഹിക്കുന്നു’; കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി ശശി തരൂർ

കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി ശശി തരൂർ എം പി. ട്രമ്പ്- മംദാനി കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പങ്കുവച്ചാണ് ഒളിയമ്പ്. ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്ന് തരൂർ കുറിച്ചു. തിരഞ്ഞെടുപ്പുകളിൽ ആവേശത്തോടെ പോരാടുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ പഠിക്കുക. ഇന്ത്യയിലും ഇത്തരത്തിൽ കാണാൻ താൻ ആഗ്രഹിക്കുന്നു, തന്റെ പങ്ക് നിർവഹിക്കാൻ ശ്രമിക്കുന്നു എന്ന് തരൂർ കുറിച്ചു. ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍ തിരഞ്ഞെടുപ്പില്‍ അതിരൂക്ഷ ആരോപണ പ്രത്യാരോപണങ്ങളും വിമര്‍ശനങ്ങളുമായിരുന്നു ട്രംപും മംദാനിയും പരസ്പരം ഉന്നയിച്ചിരുന്നത്. എന്നാല്‍…

Read More

‘തദ്ദേശ തിരഞ്ഞെടുപ്പിൽ UDF മികച്ച വിജയം നേടും, ഏറ്റവും മികച്ച വിജയം നേടുക എറണാകുളത്ത് നിന്ന്’: വി ഡി സതീശൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് വി ഡി സതീശൻ പറഞ്ഞു . യുഡിഎഫിൽ സാധാരണ നിലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇക്കുറി ഇല്ല. എറണാകുളത്ത് വിമത സ്ഥാനാർത്ഥികളുടെ എണ്ണം കുറഞ്ഞു. ചിലയിടങ്ങളിൽ മാത്രമാണ് പ്രശ്നം. സംസ്ഥാനത്തെ ഏറ്റവും മികച്ച വിജയം നേടുക എറണാകുളത്ത് നിന്നായിരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സ്വർണ്ണക്കൊള്ള , സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി എന്നിവ പ്രചരണ വിഷയം ആകും. ക്ഷേമ പെൻഷൻ തുക വർധിപ്പിച്ചത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട്. പാവങ്ങളുടെ കാശ് കൊണ്ടാണ് പി…

Read More

കേന്ദ്ര സർക്കാർ ശബരിമലയെ സംരക്ഷിക്കാൻ തയ്യാറാണ്, ഇത് നരേന്ദ്രമോദിയെ അറിയിക്കും: രാജീവ് ചന്ദ്രശേഖർ

കേന്ദ്ര ഗവൺമെൻറ് ശബരിമലയെ സംരക്ഷിക്കാൻ തയ്യാറാണ്, ഇത് നരേന്ദ്രമോദിയെ അറിയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിണറായി സർക്കാരിൻറെ അറിവില്ലാതെ ഒന്നും നടക്കില്ല. നടന്നത് രാഷ്ട്രീയ ഗൂഢാലോചന. ശബരിമല സ്വർണ്ണ കൊള്ളയ്ക്ക് പിന്നിൽ രാഷ്ട്രീയ നേതൃത്വം. ഗുരുതര വീഴ്ചയുണ്ടായി. അത് ഏത് സാധാരണക്കാരനും മനസ്സിലാകും. രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായമില്ലാതെ ഒന്നും നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. 30 കൊല്ലത്തിന് അകത്തുള്ള ഓഡിറ്റ് റിപ്പോർട്ട് വിജിലൻസ് റിപ്പോർട്ടും പരിശോധിക്കണം. സംസ്ഥാന സർക്കാരിന് കൊള്ള മാത്രമാണ് ചെയ്യാൻ ആഗ്രഹം….

Read More

ശബരിമല സ്വർണ്ണക്കൊള്ള: ‘അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികൾ; അയ്യപ്പൻ ആരെയും വിടില്ല’; ജോർജ് കുര്യൻ

ശബരിമല സ്വർ‌ണ്ണക്കൊള്ള കേസിൽ അയ്യപ്പൻ ആരെയും വിടില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അറസ്റ്റിലാകുന്നവരെല്ലാം ചിരിച്ച് സന്തോഷിച്ചു പോകുന്നു. ആശപരമായ ഡ്യൂട്ടി ചെയ്തതിന്റെ സന്തോഷമാണെന്ന് ജോർജ് കുര്യൻ പറഞ്ഞു. നിയമപരമായി കേന്ദ്ര ഏജൻസികൾക്ക് ഇടപെടാം. ഇടപെടുമെന്ന് വിശ്വസിക്കുന്നുവെന്നും ജോർജ് കുര്യൻ പറഞ്ഞു. ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി വെച്ചത് അടവ് നയമാണ്. അയ്യപ്പ വിശ്വാസി ആയതുകൊണ്ട് കഷ്ടിച്ച് ജയകുമാർ രക്ഷപ്പെട്ടുവെന്ന് അദേഹം പറഞ്ഞു. അയ്യപ്പ സംഗമം തട്ടിപ്പായിരുന്നുവെന്ന് അയ്യപ്പന് മനസ്സിലായി. സിപിഐഎമ്മിൽ…

Read More

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; കാസർഗോഡ് മുസ്ലീംലീഗ് സ്ഥാനാർത്ഥിക്ക് ജയം

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു, കാസർഗോഡ് മുസ്ലീംലീഗ് സ്ഥാനാർത്ഥിക്ക് ജയം. മുസ്ലീംലീഗ് സ്ഥാനാർത്ഥി സമീനയാണ് വിജയിച്ചത്. കാസർഗോഡ് മംഗൽപ്പാടി പഞ്ചായത്തിലെ 24-ാം വാർഡ് മണിമുണ്ട യിൽ നിന്നാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടാണ്. മംഗൽപാടി പഞ്ചായത്തിൽ എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിക്ക് എതിരില്ല. മംഗൽപാടി പഞ്ചായത്ത് 24ാം വാർഡായ മണിമുണ്ടയിലാണ് ലീഗ് സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച സമീന എതിർ സ്ഥാനാർഥികളില്ലാത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി പരാജയപ്പെട്ട വാർഡാണ് ഇത്. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന…

Read More

‘തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കും അവസരം’; രത്തൻ യു ഖേൽക്കർ

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കും അവസരം ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. എല്ലാ വോട്ടർമാരും പട്ടികയിൽ ഉണ്ടാകണം. ഫോം പൂരിപ്പിച്ച് നൽകുന്ന എല്ലാവരെയും കരട് വോട്ടർ പട്ടികയിൽ കൊണ്ടുവരും. ഫോമിൽ തെറ്റുണ്ടെങ്കിലും കരട് വോട്ടർ പട്ടികയിൽ കൊണ്ട് വരുമെന്നും രത്തൻ യു ഖേൽക്കർ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകൾക്കും അവസരം ഉണ്ടാകും. 2002 ലെ വോട്ടർപട്ടിക എല്ലാ പാർട്ടികൾക്കും, BLO മാർക്കും നൽകിയിട്ടുണ്ട്. ഓൺലൈനായും…

Read More

സ്വർണ വില വീണ്ടും ഉയരങ്ങളിലേക്ക്: ഒറ്റയടിക്ക് വർധിച്ചത് 1360 രൂപ

സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിക്കുന്നു. ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 1360 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,280 രൂപയായി. ഗ്രാമിന് 170 രൂപയാണ് ഉയർന്നത്. 11,535 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരാഴ്ചയ്ക്കിടെ ഒരു പവൻ സ്വർണത്തിന്റെ 3200 രൂപയോളമാണ് ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവിലയിൽ വീണ്ടും കുതിപ്പ് ഉണ്ടായിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ 90,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്നിരുന്നു. ഇതാണ് ഈ…

Read More