Headlines

Webdesk

മാധ്യമപ്രവര്‍ത്തകരുമായി സംവാദത്തിന് പിണറായി വിജയന്‍; ഇന്ന് എറണാകുളം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് സംവാദം

തദ്ദേശതെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമപ്രവര്‍ത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരുമായുള്ള മീറ്റ് ദ പ്രസ് സംവാദം. തൃശൂര്‍, കോഴിക്കോട് അടക്കമുള്ള ജില്ലകളിലും സംവാദ പരിപാടികള്‍ സംഘടിപ്പിക്കും. കിഫ്ബി മസാല ബോണ്ട് കേസിലെ ഇഡിയുടെ കാരണം കാണിക്കല്‍ നോട്ടീസ്, പി എം ശ്രീ വിവാദം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ് അടക്കമുള്ള വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് സംവാദ പരിപാടിയില്‍ മുഖ്യമന്ത്രി മറുപടി പറയും. അതേസമയം, തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട…

Read More

ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരില്‍ വോട്ട് തേടി; ആര്‍ ശ്രീലേഖയ്‌ക്കെതിരെ തുടര്‍ നടപടിയ്ക്ക് നിര്‍ദേശം

ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരില്‍ വോട്ട് തേടിയെന്ന പരാതിയില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖയ്‌ക്കെതിരെ തുടര്‍ നടപടിയ്ക്ക് നിര്‍ദേശം. തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പോസ്റ്ററുകള്‍ക്ക് പുറമെ ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരില്‍ വീടുകളില്‍ നോട്ടീസുകള്‍ വിതരണം ചെയ്‌തെന്ന് കാണിച്ച് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രശ്മി ടി എസ് നല്‍കിയ പുതിയ പരാതിയിലാണ് നടപടി. പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പരാതിയെ…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി; 9ാം ദിവസവും രാഹുല്‍ ഒളിവില്‍

ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി പ്രത്യേക അന്വേഷണം സംഘം. ഒമ്പതാം ദിവസവും എംഎല്‍എ ഒളിവില്‍ തന്നെ. അന്വേഷണം കാസര്‍ഗോഡ്, വയനാട് മേഖലകളിലേക്കും കര്‍ണാടക ഉള്‍പ്പെടെ സംസ്ഥാനത്തിന് പുറത്തേക്കും ഊര്‍ജിതമാക്കി. രാഹുലിന്റെ സഹായികള്‍ ഉള്‍പ്പെടെ പൊലിസ് കസ്റ്റഡിയിലാണ്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നും രാഹുലിലേക്ക് എത്താന്‍ കഴിയും എന്നാണ് അന്വേഷണസംഘത്തിന്റെ വിശ്വാസം. അതേസമയം, ഹൈക്കോടതി കൂടി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങാനാണ് സാധ്യത. എന്നാല്‍ അതിനു മുന്‍പേ…

Read More

പത്തനംതിട്ടയില്‍ 40 വയസുകാരിക്ക് വെട്ടേറ്റു; ആക്രമിച്ചത് സുഹൃത്ത്

പത്തനംതിട്ട കൂടല്‍ ഇഞ്ചപ്പാറയില്‍ 40 വയസുകാരിക്ക് വെട്ടേറ്റു. ഇഞ്ചപ്പാറ സ്വദേശി റിനിക്കാണ് വെട്ടേറ്റത്. ആണ്‍ സുഹൃത്താണ് മകന്റെ മുന്നില്‍ വച്ച് റിനിയെ ആക്രമിച്ചത് ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. ആണ്‍ സുഹൃത്തായ ബിനു റിനിയുടെ മകന്റെ മുന്നില്‍ വച്ചാണ് ക്രൂരമായ ആക്രമണം നടത്തിയത്. ബിനു ഏറെക്കാലമായി റിനിയെ പുറകെ നടന്ന് ശല്യപ്പെടുത്തിയിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബിനുവിനെതിരെ പരാതി പറയാന്‍ റിനി സ്റ്റേഷനിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം.കഴുത്തിന് ഗുരുതരമായി പരുക്കേറ്റ റിനിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു….

Read More

സാങ്കേതിക സര്‍വകലാശാല വിസിയായി സിസാ തോമസിനെ നിയമിക്കണം: പുതിയ സത്യവാങ്മൂലം നല്കി ഗവര്‍ണര്‍

ഡിജിറ്റല്‍ സാങ്കേതിക സര്‍വ്വകലാശാലകളിലെ വിസി നിയമന കേസില്‍ പുതിയ സത്യവാങ്മൂലം നല്‍കി ചാന്‍സിലര്‍ ആയ ഗവര്‍ണര്‍. സാങ്കേതിക സര്‍വകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോക്ടര്‍ പ്രിയ ചന്ദ്രനെയും നിയമിക്കണം എന്നാണ് ആവശ്യം. മുഖ്യമന്ത്രി മെറിറ്റ് അട്ടിമറിച്ചു എന്നും സത്യവാങ്മൂലത്തില്‍ ചാന്‍സിലര്‍ വിമര്‍ശിച്ചു. സാങ്കേതിക സര്‍വകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോക്ടര്‍ പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. സെര്‍ച്ച് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സുദ്ന്‍ഷു ധൂലിയ നല്‍കിയ രണ്ടു…

Read More

വ്‌ളാഡിമിര്‍ പുടിന്‍ – നരേന്ദ്ര മോദി കൂടിക്കാഴ്ച ഇന്ന്; വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ധാരണ

ഇന്ത്യയില്‍ എത്തിയ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 11ന് ഹൈദരാബാദ് ഹൗസില്‍ 23-ാമത് ഇന്ത്യാ- റഷ്യ വാര്‍ഷിക ഉച്ചകോടിക്ക് തുടക്കമാകും. രാഷ്ട്രപതിഭവനില്‍ പുടിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് പുടിന്‍ ആദരാഞ്ജലി അര്‍പ്പിക്കും. വൈകിട്ട് നാലിന് ഇന്തോ-റഷ്യ ബിസിനസ് ഫോറത്തില്‍ മോദിയും പുടിനും പങ്കെടുക്കും. പുടിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു വിരുന്നൊരുക്കും ആരോഗ്യം, പ്രതിരോധം, കൃഷി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള…

Read More

വീണത് മൂന്നിൽ ഒരാൾ, സതീശൻ – ഷാഫി -രാഹുൽ എന്നിവരാണ് പൊളിറ്റിക്കൽ ക്രൈം സിൻഡിക്കേറ്റ്: പി സരിൻ

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് പി സരിൻ. വീണത് പൊളിറ്റിക്കൽ ക്രൈം സിൻഡിക്കേറ്റ്. മൂന്നിൽ ഒരാൾ വീണുവെന്ന് പി സരിൻ വ്യക്തമാക്കി. സതീശൻ – ഷാഫി -രാഹുൽ എന്നിവരാണ് സിൻഡിക്കേറ്റ്. രാഹുലിനെ ഉച്ചിയിൽ കൈ വച്ച് അനുഗ്രഹിച്ച സതീശനും വീഴും. വീണവനെ ഇപ്പോഴും കാത്തു സംരക്ഷിക്കുന്ന ഷാഫി പറമ്പിലും വീഴും. മൂവരും തമ്മിൽ ഹവാല ഇടപാടുണ്ടെന്നും പി സരിൻ ആരോപിച്ചു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍…

Read More

‘ഇന്ന് മാഷ്, നാളെ ഹെഡ്മാഷ്, മറ്റന്നാൾ പ്യൂൺ; റീലന്മാരുടെ യുഗം കോൺഗ്രസിലും ലീഗിലും അവസാനിക്കുന്നു’; കെ ടി ജലീൽ

ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നാലെ രാഹുൽ മാങ്കൂട്ടത്തിനും ഷാഫി പറമ്പിലിനും പി കെ ഫിറോസിനും നേരെ പരിഹാസവുമായി കെ ടി ജലീൽ എംഎൽഎ രംഗത്തെത്തി. ഇന്നു മാഷ്, നാളെ ഹെഡ്മാഷ്, മറ്റന്നാൾ പ്യൂൺ. റീലൻമാരുടെ യുഗം കോൺഗ്രസിലും ലീഗിലും അവസാനിക്കുന്നു എന്നായിരുന്നു കെ ടി ജലീലിന്റെ ഫോട്ടോ പങ്കുവച്ചുള്ള കുറിപ്പ്….

Read More

എട്ടാംനാള്‍ പിടിവീണു; രാഹുല്‍ മാങ്കൂട്ടത്തില്‍ കസ്റ്റഡിയില്‍

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രത്യേക അന്വേഷംസംഘത്തിന്റെ കസ്റ്റഡിയില്‍. അല്‍പ സമയം മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കോടതിയിലെത്തുകയും രാഹുലിനെ പിടികൂടിയതായി അറിയിക്കുകയുമായിരുന്നു. ഇതോടെ കോടതി സമയം കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കുകയും കോടതി പരിസരത്ത് ശക്തമായ പൊലീസ് സന്നാഹത്തെ എത്തിക്കുകയുമായിരുന്നു. രാഹുലിനെ കോടതിയിലേക്ക് ഉടന്‍ കൊണ്ടുവന്നേക്കും. രാഹുലിനെ എത്തിക്കുമ്പോള്‍ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ കോടതി പരിസരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നിരിക്കുകയാണ്. കാസര്‍ഗോഡ് ജില്ലാ പൊലീസ് സൂപ്രണ്ട്, കാഞ്ഞങ്ങാട് ഡിവൈഎസ്പി തുടങ്ങിയവര്‍ കോടതി പരിസരത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്….

Read More

ഇന്നും കൂട്ടത്തോടെ റദ്ദാക്കി ഇൻഡി​ഗോ വിമാനങ്ങൾ; ഇതുവരെ 321 സർവീസുകൾ റദ്ദാക്കി, ഡിജിസിഎ അന്വേഷണം തുടങ്ങി

ദില്ലി: പതിനായിരകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി ഇൻഡി​ഗോ വിമാന സർവീസുകൾ രാജ്യവ്യാപകമായി അവതാളത്തിൽ. ഇതുവരെ 321 സർവീസുകൾ റദ്ദാക്കി. സംഭവത്തിൽ ഡിജിസിഎ അന്വേഷണം തുടങ്ങി. ജീവനക്കാർക്ക് അനുകൂലമായ നിയമങ്ങളിൽ ഇളവ് നേടാനുള്ള വിമാന കമ്പനികളുടെ സമ്മർദ തന്ത്രമാണോ ഇതെന്ന് പരിശോധിക്കണമെന്ന് പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടു. ദില്ലിയടക്കം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലായി പതിനായിരകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. രണ്ട് ദിവസമായി മുന്നൂറിലധികം സർവീസുകൾ ഇൻഡി​ഗോ റദ്ദാക്കിയിരുന്നു. പല വിമാനത്താവളങ്ങളിലും യാത്രക്കാർ പ്രതിഷേധിച്ചു. ജീവനക്കാരുമായി വാക്കേറ്റവുമുണ്ടായി. ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദായത് മറ്റ്…

Read More