തടവുകാരില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ സംഭവം; ജയില്‍ ഡിഐജി എംകെ വിനോദ്കുമാറിനെതിരായ ആഭ്യന്തരവകുപ്പിന്റെ നടപടി വൈകുന്നു
തടവുകാരില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ ജയില്‍ ഡിഐജി എംകെ വിനോദ്കുമാറിനെതിരായ ആഭ്യന്തരവകുപ്പിന്റെ നടപടി വൈകുന്നു. സസ്‌പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് മേധാവിയുടെ ശുപാര്‍ശയില്‍ ഉത്തരവ് ഇറങ്ങിയില്ല. വിനോദ് കുമാറിന് വകുപ്പ് തലത്തില്‍ സംരക്ഷണമെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് നടപടി നീളുന്നത്. കൈക്കൂലി വാങ്ങി ചട്ടങ്ങള്‍ അട്ടിമറിച്ച് പല പ്രതികള്‍ക്കും ഡിഐജി എംകെ വിനോദ് കുമാര്‍ അനധികൃത പരോള്‍ നല്‍കി. പത്തിലധികം തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പണം കൈമാറിയ പ്രതികള്‍ക്ക് പിന്നീട് പരോള്‍ ലഭിച്ചെന്ന് അന്വേഷണത്തില്‍…
