Webdesk

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 3000 രൂപ വീതം, പിന്നൊരു പൊങ്കല്‍ കിറ്റും; തമിഴ്‌നാട്ടില്‍ പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. റേഷന്‍ കാര്‍ഡിന് 3000 രൂപ വീതം നല്‍കും. പൊങ്കല്‍ കിറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് എം കെ സ്റ്റാലിന്റെ പ്രഖ്യാപനം. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്യാംപുകളില്‍ കഴിയുന്ന ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്കും 3000 രൂപ വീതം നല്‍കും. ഒരുകിലോ വീതം പഞ്ചസാരയും പച്ചരിയും അടങ്ങുന്ന പൊങ്കല്‍ കിറ്റും നല്‍കും. (tamil nadu govt offer Rs 3,000 cash with Pongal gift package)അതിനിടെ എം കെ സ്റ്റാലിനെ പുകഴ്ത്തി…

Read More

മറ്റത്തൂരിൽ ടെസ്സി ജോസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല; പൂർണമായും കെപിസിസിയ്ക്ക് വഴങ്ങില്ലെന്ന് വിമതനേതാവ് ടി എം ചന്ദ്രൻ

തൃശ്ശൂർ മറ്റത്തൂരിൽ ബിജെപി പിന്തുണയിൽ അധികാരത്തിലേറിയ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോസ് രാജിവെക്കില്ലെന്ന് വിമത നേതാക്കൾ. ബിജെപി പിന്തുണയോടെ നേടിയ എല്ലാ സ്ഥാനങ്ങളും രാജിവച്ച് പ്രശ്നം പരിഹരിക്കാൻ ആയിരുന്നു കോൺഗ്രസ് ശ്രമം. എന്നാൽ പ്രസിഡന്റ് ആയ സ്വാതന്ത്ര്യസ്ഥാനാർഥി രാജിവെക്കില്ല എന്ന നിലപാട് വ്യക്തമാക്കി.പാർട്ടി നിർദേശം പാലിച്ച് വൈസ് പ്രസിഡന്റ് നൂർ ജെഹാൻ രാജിവെക്കുകയും ചെയ്തിരുന്നു. അവിശ്വാസത്തിലൂടെ പ്രസിഡണ്ടിനെ പുറത്താക്കാൻ ആകും ഇനി കോൺഗ്രസ് നീക്കം. പക്ഷേ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും വിമതർ ഉറപ്പു പറയുന്നില്ല എന്നത് പ്രശ്നങ്ങൾ…

Read More

വർക്കലയിൽ ഓട്ടോ തൊഴിലാളികൾ തമ്മിൽ വാക്കേറ്റം; 2 പേർക്ക് കുത്തേറ്റു

തിരുവനന്തപുരം വർക്കലയിൽ ഓട്ടോ തൊഴിലാളികൾ തമ്മിൽ വാക്കേറ്റം. വർക്കല പാപനാശത്താണ് രണ്ട് ഓട്ടോ തൊഴിലാളികൾക്ക് കുത്തേറ്റത്. ഇരുവർക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. സന്ദീപ്, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്. സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകിലുമാണ് കുത്തേറ്റത്. വക്കം സ്വദേശിയായ സുരേഷാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Read More

ഘടകകക്ഷികളെ പിണക്കേണ്ട, സമുദായ സംഘടനകളേയും ഒപ്പം കൂട്ടണം; കെപിസിസി നേതൃയോഗത്തില്‍ നേതാക്കള്‍

യുഡിഎഫ് ഘടകകക്ഷികളെ പിണക്കാതെ മുന്നോട്ട് പോകണമെന്ന് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കെപിസിസി നേതൃയോഗത്തില്‍ നേതാക്കള്‍. പരാമവധി സാമുദായിക നേതാക്കളെ ഒപ്പം നിര്‍ത്തണമെന്നാണ് നേതാക്കളുടെ അഭിപ്രായം. നിയമസഭാ തിരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസം പാടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു. (details of discussion in kpcc meeting| congress)കൂടുതല്‍ സീറ്റ് ആവശ്യം ഉള്‍പ്പെടെ മുസ്ലീം ലീഗ് മുന്നോട്ട് വയ്ക്കാനിരിക്കെ ലീഗിനും പ്രതീക്ഷ നല്‍കുന്ന അഭിപ്രായങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. ഘടകകക്ഷികളെ പിണക്കാതെ മുന്നോട്ടുപോകണമെന്നാണ് ഉയര്‍ന്നുവന്ന…

Read More

കാമറൂൺ തന്നെ എന്നും ബോക്സോഫീസിൽ രാജാവ് ; 1 ബില്യൺ ക്ലബ്ബിൽ കയറി കാമറൂണിന്റെ അവതാർ 3

തുടർച്ചയായി മൂന്നാമത്തെ അവതാർ ചിത്രവും 1 ബില്യൺ ഡോളർ കളക്ഷനിൽ എത്തിച്ച് ഇതിഹാസ സംവിധായകൻ ജെയിംസ് കാമറൂൺ. സമ്മിശ്ര പ്രതികരണങ്ങൾ ആയിരിക്കുന്നിട്ടും ചിത്രം കാണാൻ തിയറ്ററുകളിലേക്കെത്തുന്ന പ്രേക്ഷകരുടെ എന്നതിന് കുറവില്ല എന്ന് തെളിയിക്കുന്നതാണ് റിലീസ് ചെയ്ത് 15 ദിവസമായപ്പോഴേക്കും ചിത്രത്തിന് ബ്രഹ്‌മാണ്ഡ കളക്ഷൻ നേടാൻ സാധിച്ചത്. അവതാർ : വേ ഓഫ് വാട്ടർ എന്ന ചിത്രത്തിന്റെ കഥ തന്നെയാണ് മൂന്നാം ഭാഗമായ ഫയർ ആൻഡ് ആഷിലും, പ്രമേയപരമായി വ്യത്യസ്തത ഒന്നും തന്നെയില്ല എന്നതായിരുന്നു ചിത്രത്തിന് നേരെ ആഗോള…

Read More

അടിച്ചോ കോടി? അറിയാം സമൃദ്ധി ലോട്ടറി സമ്പൂര്‍ണഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. വൈക്കത്ത് ആന്‍സി ആന്റണി എന്ന ഏജന്റ് വിറ്റ MO 527820 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. ഈ തുക സ്വന്തമാക്കിയത് ഇരിഞ്ഞാലക്കുടയില്‍ എം ജയ്‌സണ്‍ എന്ന ഏജന്റ് വിറ്റ MU 723450 നമ്പരിലെ ടിക്കറ്റാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ മാനന്തവാടിയില്‍ ജോജി മോന്‍…

Read More

മൂവാറ്റുപുഴ കടാതി പള്ളിയിലെ വെടിക്കെട്ട് അപകടം ; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാകോബായ സുറിയാനി പള്ളിയിൽ വെടിമരുന്നിന് തീപിടിച്ച് ഉണ്ടായ സ്ഫോടനത്തെ തുടർന്ന് ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പള്ളി വികാരിക്കും ട്രസ്റ്റികൾക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തു. സുരക്ഷാ വീഴ്ച വരുത്തിയതിനും സ്ഫോടകവസ്തു നിയമ ലംഘന പ്രകാരവുമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പള്ളി വികാരി ഫാ. ബിജു വർക്കി, പള്ളി ട്രസ്റ്റിമാരായ സാബു പോൾ, സി.എം. എൽദോ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പള്ളിയിൽ പെരുന്നാൾ…

Read More

നിയമസഭാ തിരഞ്ഞെടുപ്പിൽ എ. കെ ശശീന്ദ്രനും താനും മത്സരിക്കും; തോമസ് കെ തോമസ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എ. കെ ശശീന്ദ്രനും ,താനും മത്സരിക്കുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ്. ഇക്കാര്യം ശരത് പവാർ തന്നെ ആവശ്യപ്പെട്ടു. നിലവിലെ എംഎൽഎമാർ തുടരും. എൻസിപിയിൽ തർക്കങ്ങളില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ എ. കെ ശശീന്ദ്രനും താനും മത്സരിക്കും; തോമസ് കെ തോമസ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എ. കെ ശശീന്ദ്രനും ,താനും മത്സരിക്കുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ്. ഇക്കാര്യം ശരത് പവാർ…

Read More

‘മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോൾ ആരും പറയുന്നില്ല; ഇനി പറയാതിരിക്കുകയാണ് നല്ലത്’; കെ സി വേണു​ഗോപാൽ

നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാൻ കോൺഗ്രസിന്റെ നിർണായക നേതൃയോഗത്തിന് വയനാട് സുൽത്താൻ ബത്തേരിയിൽ തുടക്കമായി. സ്ഥാനാർഥികളുടെ ആദ്യഘട്ടപട്ടിക ഈ മാസം ഇരുപതിനകം ഉണ്ടാകും. മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോൾ ആരും പറയുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ. നേരത്തെ അങ്ങനെ പറഞ്ഞിരുന്നു. ജനങ്ങൾ നിലപാട് പ്രഖ്യാപിച്ചതോടെ അത് നിന്നു. ഇനി പറയാതിരിക്കുകയാണ് നല്ലതെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു.ബിജെപിയുമായി അവിഹിത കൂട്ട് കെട്ട് വർദ്ധിപ്പിക്കുകയാണ് സിപിഐഎം. തദ്ദേശ തെരഞ്ഞെടുപ്പിലെ അവിശുദ്ധ കൂട്ട് കെട്ട്…

Read More

‘പ്രതിപക്ഷ നേതാവിനെതിരായ പടയൊരുക്കത്തെ നേരിടാൻ താനും തന്‍റെ പാര്‍ട്ടിയും തയ്യാര്‍’; വി.ഡി സതീശന് പിന്തുണയുമായി പി വി അൻവർ

പ്രതിപക്ഷ നേതാവ് വി ഡി സതീശന് പൂര്‍ണ പിന്തുണയുമായി യുഡിഎഫിന്‍റെ അസോസിയേറ്റ് അംഗം പി വി അൻവര്‍. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി വൈരാഗ്യ ബുദ്ധിയോടെ നീങ്ങുന്നു എന്ന് പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു. പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പുനജനി പദ്ധതിയിൽ വിദേശനാണയ ചട്ടം ലംഘനം നടന്നുവെന്ന് ചൂണ്ടികാട്ടി വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ നൽകിയ വിജിലന്‍സ് നീക്കത്തിനെതിരെയാണ് പി വി അൻവർ രംഗത്തെത്തിയത്.കഴിഞ്ഞ നാലര വർഷം പ്രതിപക്ഷ നേതാവ് അതേ കസേരയിൽ ഇരുന്നിട്ടും തോന്നാത്ത…

Read More