ഇന്ത്യാസഖ്യത്തിന് ഇനിയെന്ത് പ്രസക്തി? കോണ്‍ഗസ് നേതൃത്വത്തിന് മുന്നില്‍ ചോദ്യങ്ങള്‍ ബാക്കി
ബിഹാറില്‍ ഏറ്റ കനത്ത തിരിച്ചടിയുടെ ആഘാതത്തിലാണ് കോണ്‍ഗ്രസ്. ആവനാഴിയിലെ ആയുധങ്ങളെല്ലാം എടുത്ത് ഉപയോഗിച്ചെങ്കിലും ബിഹാറില്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത് കനത്ത തിരിച്ചടിയാണ്. വോട്ട് ചോരി വിവാദവുമായി രംഗത്തുവന്ന രാഹുല്‍ ഗാന്ധിയുയര്‍ത്തിയ ഹൈപ്പില്‍ വന്‍ പ്രതീക്ഷയാണ് ഇന്ത്യാ സഖ്യത്തിന് ഉണ്ടായിരുന്നത്. ഹരിയാന തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് ശേഷം ഇന്ത്യാ സഖ്യത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഓരോ സംസ്ഥാന തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. ഇന്ത്യാ സഖ്യത്തിലുള്ള ഘടകകക്ഷികള്‍ക്കുപോലും കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടമായിരിക്കെ, ഇനിയെന്താണ് ഈ മുന്നണിയുടെ ഭാവിയെന്ന…
