Headlines

Webdesk

അനധികൃത സ്വത്ത് സമ്പാദന കേസ്; എം ആര്‍ അജിത് കുമാറിന് ആശ്വാസം, തുടരന്വേഷണമില്ല, വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടണം. ശേഷം വീണ്ടും പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലൻസ് കോടതിയുടെ പരാമർശങ്ങളിൽ സർക്കാർ നൽകിയ ഹർജിയില്‍, വാദം കേട്ട കോടതി മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കി. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ…

Read More

ബെം​ഗളൂരു കവർച്ചാക്കേസ്: ചെന്നൈയിലേക്ക് കടത്തിയ പണം കണ്ടെത്തി; കവർച്ച ആസൂത്രണം ചെയ്തത് പൊലീസ് കോൺസ്റ്റബിൾ

ബെം​ഗളൂരു: ബെം​ഗളൂരു കവർച്ചാക്കേസിലെ പണം കണ്ടെത്തി ബെം​ഗളൂരു പൊലീസ്. എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന പണമായിരുന്നു കവർച്ച ചെയ്തത്. ചെന്നൈയിൽ നിന്നാണ് പണം കണ്ടെത്തിയത്. ആന്ധ്രയിലെ ചിറ്റൂരിൽ നിന്ന് ചെന്നൈയിലേക്ക് പണം കടത്തുകയായിരുന്നു. അഞ്ച് പേരടങ്ങുന്നതാണ് കവർച്ച സംഘമെന്ന് ബെം​ഗളൂരു പൊലീസ് അറിയിച്ചു. പ്രതികളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഗോവിന്ദപുര സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളായ അപ്പണ്ണ നായക് ആണ് അറസ്റ്റിലായത്. കവർച്ച ആസൂത്രണം ചെയ്തതിന് പിന്നിൽ ഇയാളാണെന്നാണ് പൊലീസ് കണ്ടെത്തൽ. എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടി രൂപയാണ് കൊള്ളയടിച്ചത്. സ്വകാര്യ…

Read More

‘ചെമ്പുപാളിയെന്ന് ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയത് പത്മകുമാര്‍’; റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

ചെമ്പുപാളിയെന്ന് ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയത് അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന എ പത്മകുമാറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നടപടിക്രമം മറികടന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പത്മകുമാര്‍ സഹായിച്ചു. സ്വര്‍ണപ്പാളികള്‍ പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയ്ക്ക് ജീവനക്കാരുടെ മേല്‍ നിയന്ത്രണം ഉണ്ടായിരിക്കെ, മരാമത്ത് പ്രൊസീജര്‍ മറികടന്ന് ക്ഷേത്രമുതലുകള്‍ മരാമത്തിനായി ക്ഷേത്ര പരിസരത്തിന് പുറത്ത് കൊണ്ടുപോകാന്‍ പാടില്ല എന്ന് ദേവസ്വം മാനുവലില്‍ വ്യവസ്ഥ ഉണ്ടായിരുന്നിട്ടും, ആയത്…

Read More

നെടുമ്പാശേരി അവയവ മാഫിയ ചൂഷണം ചെയ്തത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ; പണം നല്‍കി പ്രലോഭിപ്പിച്ച് ഇറാനിലേക്ക് കൊണ്ടുപോകും

നെടുമ്പാശേരി അവയവക്കടത്തുമായി ബന്ധപ്പെട്ട നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകളെ ട്രാപ്പ് ചെയ്ത് ഇറാനിലെത്തിച്ചാണ് ചൂഷണം ചെയ്തതെന്ന് എന്‍ഐഎ കണ്ടെത്തി. അവയവക്കടത്തിലൂടെ ലഭിക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സിയായി മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ പണം നല്‍കി പ്രലോഭിപ്പിച്ചും പിന്നെ ഇവരെ ഭീഷണിപ്പെടുത്തി ഇറാനിലെത്തിച്ചുമാണ് അവയവക്കടത്ത് സംഘം പണമുണ്ടാക്കുന്നതെന്നാണ് എന്‍ഐഎയുടെ നടുക്കുന്ന കണ്ടെത്തല്‍. വൃക്ക തട്ടിയെടുക്കാനാണ് ആളുകളെ ഇത്തരത്തില്‍ ഇറാനിലെത്തിച്ചത്. സ്‌റ്റെമ്മ ക്ലബ്ബ് എന്ന അക്കൗണ്ടിലേക്കാണ് പണം എത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് കേസിലെ ഒന്നാം…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം; ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം. ഇനി ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം. പൂര്‍ണതോതിലുള്ള ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിന് അനുമതിയായി. ക്രൂ ചേഞ്ചും ഇനി വിഴിഞ്ഞത്ത് നടക്കും. ‘ട്രാന്‍സ്ഷിപ്മെന്റി’നു പുറമേയുള്ള പ്രവര്‍ത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാന്‍ കഴിയും. വിഷിഞ്ഞം പദ്ധതിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട നീക്കമാകുമിത്. റിങ് റോഡ് അടക്കം നിര്‍മിച്ചുകൊണ്ട് അനുമതിക്കായി കാത്തിരിക്കുന്ന ഘടത്തിലാണ് വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിക്കഴിഞ്ഞു.

Read More

വീണ്ടും ചാഞ്ചാടി സ്വര്‍ണവില; ഇന്ന് വില ഉയര്‍ന്നു

സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഉയര്‍ച്ചയാണുള്ളത്. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 20 രൂപ വീതവും കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91280 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11410 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത് ഒരാഴ്ചയ്ക്കിടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ 3200 രൂപയോളമാണ് ഇടിഞ്ഞിരുന്നത്. രാജ്യാന്തര തലത്തിലും സ്വര്‍ണവില ഇടിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണത്തിന്റെ വില കൂടിയും കുറഞ്ഞുമാണ്. ലോകത്തെ ഏറ്റവും വലിയ…

Read More

വോട്ടര്‍ പട്ടികയില്‍ ഇല്ലാത്ത വിഎം വിനുവിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം: വീഴ്ചയില്‍ തത്ക്കാലം അച്ചടക്ക നടപടി വേണ്ടെന്ന് കോണ്‍ഗ്രസില്‍ തീരുമാനം

സംവിധായകന്‍ വി എം വിനുവിന് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി ഉടനുണ്ടാകില്ല. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയിലാണ് തീരുമാനം. വി എം വിനുവിന് വോട്ടില്ലാത്ത സാഹചര്യമുണ്ടായതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് കൗണ്‍സിലര്‍ രാജേഷിന് സംഭവിച്ച വീഴ്ചയാണെന്നും ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്നും കോര്‍ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നിരുന്നു. രാജേഷില്‍ നിന്ന് രാജി എഴുതി വാങ്ങിയതായി ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍ കമ്മിറ്റിയില്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ ഇത്തരമൊരു കടുത്ത നടപടിയിലേക്ക് കടക്കേണ്ടെന്ന് മുതിര്‍ന്ന…

Read More

റഷ്യ- യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്‌കി

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ തയ്യറാണെന്ന് വ്‌ളോദിമിര്‍ സെലന്‍സ്‌കി. സമാധാന പാക്കേജിന്റെ കരട് ലഭിച്ച ശേഷം ആത്മാര്‍ഥമായി സഹകരിക്കുമെന്നാണ് സെലന്‍സ്‌കി അറിയിച്ചിരിക്കുന്നത്. പാക്കേജ് അംഗീകരിച്ചാല്‍ നാറ്റോയില്‍ ചേരാനുള്ള തീരുമാനത്തില്‍ നിന്ന് യുക്രൈന് പിന്മാറേണ്ടി വരും എന്നുള്‍പ്പെടെ അഭ്യൂഹങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് സെലന്‍സ്‌കിയുടെ ഈ സുപ്രധാന പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. റഷ്യക്കും യുക്രെയിനും ഒരു പോലെ പ്രയോജനമുള്ള പാക്കേജാണിതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. എന്നാല്‍ നാറ്റോ അംഗത്വത്തിനൊപ്പം സൈന്യത്തിന്റെ വലുപ്പത്തിലും കിഴക്കന്‍ യുക്രൈനിലെ…

Read More

സ്മൃതി മന്ദാനക്കും പാലാഷ് മുശാലിനും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെയും പ്രതിശ്രുത വരനും സംഗീതസംവിധായകനുമായ പാലാഷ് മുശാലിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കത്തില്‍ രണ്ട് കുടുംബങ്ങളെയും ആശംസകള്‍ അറിയിച്ച പ്രധാനമന്ത്രി ഇരുവരെയും ഹൃദ്യമായി അഭിനന്ദിക്കുന്നതായും പറഞ്ഞു. ദമ്പതികളുടെ യാത്ര പരസ്പര വിശ്വാസം, പിന്തുണ, ഐക്യം എന്നിവയില്‍ അധിഷ്ഠിതമായി ഒരുമിച്ച് മുന്നേറാന്‍ കഴിയട്ടെയെന്നും നരേന്ദ്രമോദി തന്റെ ആശംസ കുറിപ്പില്‍ സൂചിപ്പിച്ചു. 2025 നവംബര്‍ 23 ന് വിവാഹം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാല്‍ ദമ്പതികള്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു.

Read More

വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതില്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടെന്ന് ആക്ഷേപം

ടിസി നമ്പറില്‍ വൈഷ്ണ താമസമില്ല എന്നുള്ളത് ചൂണ്ടിക്കാട്ടിയാണ് ധനേഷ് നഗരസഭയില്‍ പരാതി നല്‍കിയത്. ഇതില്‍ മേയറുടെ ഓഫീസ് ഇടപെട്ടു എന്നുള്ളതാണ് ഉയര്‍ന്നുവരുന്ന ആരോപണം. മേയറുടെ ഓഫീസിലെ പരാതി പരിഹാര സെല്ലിലെ സ്റ്റാഫുകള്‍ നേരിട്ട് സുധാ ഭവനെന്ന് പറയുന്ന ആ വീട്ടിലെത്തി അന്വേഷണം നടത്തി അവരില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിച്ചു എന്നുള്ളതാണ് വിവരം. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. മേയറുടെ ഓഫീസ് ഇതില്‍ ഇടപെടേണ്ടുന്ന ആവശ്യം ഉണ്ടായിരുന്നില്ല എന്നുള്ളതാണ് ഉയര്‍ന്നുവരുന്ന ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ യുഡി ക്ലര്‍ക്ക്…

Read More