‘വി ഡി സവർക്കർക്ക് ഭാരതരത്‌ന നൽകിയാൽ ആ പുരസ്‌കാരത്തിന്റെ അന്തസ് കൂടുതൽ ഉയരും’; മോഹൻ ഭാഗവത്
വീർ സവർക്കർക്ക് ഭാരതരത്ന നൽകണമെന്ന് ആർഎസ്‌എസ് സർസംഘചാലക് മോഹൻ ഭാഗവത്. സവർക്കർക്ക് ഭാരതരത്‌ന നൽകുന്നപക്ഷം, ആ ബഹുമതിയുടെ യശസ് വർധിക്കുമെന്ന് അദ്ദേഹം മുംബൈയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേ പറഞ്ഞു. സവർക്കർ ജനങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു. വിഭജനത്തിന്റെ ഭീതി മറന്ന് അഖണ്ഡ ഭാരതം സാധ്യമാക്കണം. ബംഗ്ലാദേശിൽ ഹിന്ദു സമൂഹം ക്രൂരമായ വിവേചനം നേരിടുന്നതായും അദ്ദേഹം പറഞ്ഞു.ബംഗ്ലാദേശിൽ ഏകദേശം 1.25 കോടി ഹിന്ദുക്കളുണ്ട്. അവർ അവിടെ തുടരാനും പോരാടാനും തീരുമാനിക്കുകയാണെങ്കിൽ ലോകമെമ്പാടുമുള്ള മുഴുവൻ ഹിന്ദുക്കളും അവരെ…
