വാജിവാഹനം തന്ത്രിക്ക് കൈമാറിയത് ചട്ടവിരുദ്ധമായി; യുഡിഎഫ് ഭരണസമിതിക്ക് കുരുക്കായി ദേവസ്വം ഉത്തരവ്; ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന്
തന്ത്രിക്ക് കുരുക്കായി ദേവസ്വം ഉത്തരവ്. വാജി വാഹനം ഉള്‍പ്പെടെ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് വ്യക്തമാക്കുന്ന ദേവസ്വം ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. വാജിവാഹനം തന്ത്രിക്ക് കൈമാറിയത് ചട്ടവിരുദ്ധമായെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന വിവരങ്ങള്‍. (transfer of the Vajivahana to Thantri was illegal).2012ലാണ് ബോര്‍ഡ് കമ്മീഷണര്‍ ഉത്തരവിറക്കിയത്. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോര്‍ഡ് തീരുമാനം. ഈ ഉത്തരവ് നിലനില്‍ക്കേയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ ബോര്‍ഡ് വാജി വാഹനം തന്ത്രിക്ക് നല്‍കിയത്. 2017ലാണ് വാജിവാഹനം തന്ത്രിക്ക് നല്‍കിയത്….
