Headlines

Webdesk

ദൃശ്യ വധക്കേസ് പ്രതി രക്ഷപ്പെട്ടിട്ട് അഞ്ച് ദിവസം; വിനീഷിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ദൃശ്യ വധക്കേസ് പ്രതി വിനീഷിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. പ്രതി രക്ഷപ്പെട്ടിട്ട് അഞ്ച് ദിവസമായിട്ടും സൂചനയൊന്നും ലഭിച്ചിട്ടില്ല. വിനീഷിനെ കണ്ടെത്താന്‍ അന്വേഷണ സംഘം കര്‍ണാടക പൊലിസുമായി ബന്ധപ്പെട്ടു.നേരത്തെ രക്ഷപ്പെട്ട സമയത്ത് വിനീഷിനെ പൊലിസ് കണ്ടെത്തിയത് ധര്‍മ്മസ്ഥലയില്‍ വച്ചായിരുന്നു. അന്ന് അവിടെ വിനീഷിന് ആരെങ്കിലുമായും പരിചയമുണ്ടോ എന്നും ഇപ്പോള്‍ അവിടെ എത്താന്‍ സാധ്യതയുണ്ടോ എന്നതുമാണ് പരിശോധിക്കുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ചാവും കേരള പൊലിസ് കര്‍ണാടകയിലേക്ക് പോകുക.ഡിസിപിയുടെയും മെഡിക്കല്‍ കോളജ്…

Read More

‘തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാം; വികസനം വരണമെങ്കിൽ BJP വരണം’; സുരേഷ് ഗോപി

തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂരിൽ സെൻട്രൽ ഫൊറൻസിക് സയൻസ് ലാബിന് വേണ്ടി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല. തൃശൂരിനോട് മാത്രം എന്താണ് ഇങ്ങനെ എന്ന് മനസിലായില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സെൻട്രൽ ഫോറൻസിക് തിരുവനന്തപുരത്തേയ്ക്ക് പോകും. പകരം തൃശൂരിൽ 25 ഏക്കറിലുള്ള മറ്റൊരു പദ്ധതി ആവിഷ്കരിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം. വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ട് വരണം….

Read More

വടക്കാഞ്ചേരി കോഴ വിവാദം; ഇയു ജാഫറിന്റെ വാദം തള്ളി കോണ്‍ഗ്രസ്

തൃശൂര്‍ വടക്കാഞ്ചേരിയില്‍ കൂറുമാറി വോട്ടു ചെയ്യാന്‍ സിപിഐഎം അമ്പത് ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍, മുസ്ലിം ലീഗ് സ്വതന്ത്രന്‍ ഇ യു ജാഫറിന്റെ വാദം തള്ളി കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റ് എ.എ.മുസ്തഫ. ജാഫര്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്നതും പിന്നീട് മെമ്പര്‍ സ്ഥാനം രാജി വെച്ചതും കോഴ വാങ്ങിയതിന് തെളിവാണ്. കൂറ് മാറി സിപിഐഎമ്മിന് വോട്ട് ചെയ്തതോടെ തന്നോട് ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമാണെന്ന് മനസിലായെന്നും എഎ.മുസ്തഫ ട്വന്റിഫോറിനോട് പറഞ്ഞു.ജാഫര്‍ കളവുപറഞ്ഞ് ജനങ്ങളെ…

Read More

അടിമാലി മണ്ണിടിച്ചിൽ; ‘സർക്കാരിൽ നിന്നും ധനസഹായം കിട്ടിയില്ല’; ഒരു കാൽ നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന സന്ധ്യ

സർക്കാരിൽ നിന്നും ധനസഹായം കിട്ടിയില്ലെന്ന് അടിമാലി കൂമ്പൻപാറ മണ്ണിടിച്ചിൽ ഒരു കാൽ നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന സന്ധ്യ ബിജു. പതിനയ്യായിരം രൂപ മാത്രമാണ് കിട്ടിയത്. വീട് പോയതിന്റെ നഷ്ടപരിഹാരവും ലഭിച്ചില്ല. മമ്മൂട്ടിയുടെ കാരുണ്യം കൊണ്ടാണ് ചികിത്സ ചെയ്യാൻ കഴിഞ്ഞതെന്നും സന്ധ്യ ബിജു ട്വന്റിഫോറിനോട് പറഞ്ഞു.മകൾക്ക് കളക്ടർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും കിട്ടിയില്ല. ധനസഹായം കിട്ടിയില്ലെങ്കിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥ. ദേശീയ പാത വിഭാഗം മൂന്ന് ലക്ഷം രൂപ ആശുപത്രിൽ അടച്ചു. പിന്നീടിതു…

Read More

ശബരിമല സ്വർണക്കൊള്ള: കൂടുതൽ തെളിവ് തേടി SIT

ശബരിമല സ്വർണക്കൊള്ള കേസിൽ മറ്റന്നാൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ കൂടുതൽ തെളിവ് തേടി എസ്ഐടി. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.തന്റെ ജ്വല്ലറിയിൽ നിന്നും പിടിച്ചെടുത്തത് ശബരിമലയിൽ നിന്ന് കൊണ്ടുപോയതിന് തത്തുല്യമായ സ്വർണ്ണമാണെന്നാണ് ഗോവർധൻ വ്യക്തമാക്കിയിരുന്നത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡൻറായിരുന്ന പി എസ് പ്രശാന്ത് എന്നിവരെ…

Read More

ശബരിമല സ്വർണക്കൊള്ള: കൂടുതൽ തെളിവ് തേടി SIT

ശബരിമല സ്വർണക്കൊള്ള കേസിൽ മറ്റന്നാൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ കൂടുതൽ തെളിവ് തേടി എസ്ഐടി. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.Logo live TV Advertisement Headlines Kerala News ശബരിമല സ്വർണക്കൊള്ള: കൂടുതൽ തെളിവ് തേടി SIT 24 Web Desk 60 minutes ago Google News 2 minutes…

Read More

“എനിക്ക് കസേരയൊന്നും വേണ്ടെന്നേ” ; ക്രൂവിനൊപ്പം പാക്ക്അപ് ചിത്രത്തിൽ പോസ് ചെയ്ത് മമ്മൂട്ടി

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റിന് പാക്കപ്പ്. പത്തൊൻപത് വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ചിത്രമെന്നതുൾപ്പെടെ നിരവധി കൗതുകങ്ങളുള്ള ചിത്രമാണ് പേട്രിയറ്റ്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റിന് ഇന്ന് കൊച്ചിയിൽ പാക്കപ്പ് ആയത്. പാക്കപ്പ് ദിനത്തിൽ ചിത്രീകരിച്ചത് മമ്മൂട്ടിയുടെ സീനുകളാണ്. പാക്ക് അപ്പിൽ പ്രത്യേകതയായത് ക്രൂവിനൊപ്പം പോസ് ചെയ്ത മമ്മൂട്ടി ആണ്. ഫോട്ടോ എടുക്കാനായി മമ്മൂട്ടിക്ക് കസേര ഇട്ടിരുന്നു. എന്നാൽ ആ കസേര എടുത്തുമാറ്റി…

Read More

കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചകളിലേക്ക്; രാഹുലിനെ ചൊല്ലി തര്‍ക്കം, സീറ്റ് തേടി സിറ്റിംഗ് എം പിമാരും

കേരളത്തില്‍ ഭരണമാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. കഴിഞ്ഞ പത്തുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും വലിയ ആശ്വാസമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നല്‍കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരരംഗത്തുണ്ടാവും, ആരൊക്കെ പുറത്തുപോവുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കുമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പരിഗണന നൽകുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിരിക്കുന്നത്. അമ്പത് ശതമാനം പുതുമുഖങ്ങളായിരിക്കും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെന്നാണ് വി ഡി സതീശന്‍ നല്‍കുന്ന സൂചനകള്‍.നിലവിലുള്ള എല്ലാ കോണ്‍ഗ്രസ് എം…

Read More

‘ഇടതുപക്ഷം വർഗീയതയ്ക്ക് എതിരാണ്; വെള്ളാപ്പള്ളി പറയുന്നതിൽ ശരിയുണ്ടെങ്കിൽ അംഗീകരിക്കാൻ മടിയില്ല’; കെ കെ ശൈലജ

ഇടതുപക്ഷം എന്നും വർഗീയതയ്ക്ക് എതിരാണെന്ന് കെ കെ ശൈലജ . ജനങ്ങളെ ഭിന്നിപ്പിയ്ക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ ആര് നടത്തിയാലും ഇടതു പക്ഷം എതിർക്കും സാമൂദായിക നേതാക്കൾ പറയുന്നതിൽ നല്ലതുണ്ടെങ്കിൽ സ്വീകരിക്കുമെന്നും അത് ശെരിയല്ലെങ്കിൽ വിമര്ശിച്ചിട്ടുണ്ടെന്നും കെ കെ ശൈലജ ട്വന്റി ഫോർ എൻകൗണ്ടർ ചർച്ചയിൽ വ്യക്തമാക്കി. സിപിഐഎം സംരക്ഷിക്കുമെന്ന വിശ്വാസം വെള്ളാപ്പള്ളിയ്ക്കുണ്ടാകാൻ സാധ്യത ഇല്ല കാരണം അദ്ദേഹം പലപ്പോഴായും പറയുന്ന അഭിപ്രായങ്ങൾ കാണാറുള്ളതാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് വെള്ളാപ്പള്ളി നടേശന്റെ നിലപാടിൽ ഗുണകരമായിട്ടുള്ള കാര്യങ്ങൾ…

Read More

മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനിയുടെ പാൻ ഇന്ത്യൻ ത്രില്ലർ

പാൻ ഇന്ത്യൻ സിനിമയുമായി മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി അരങ്ങേറ്റം കുറിക്കുന്നു. വിദേശ മലയാളിയായ മനോജ് കെ.ജി നായർ അമ്മാളൂ ക്രിയേഷൻസിന്റെ ബാനറിൽ ഒരു ത്രില്ലർ ചിത്രമാണ് നിർമ്മിക്കുന്നത്. നിരവധി മുൻനിര സംവിധായകരുടെ ചീഫ് അസോസിയേറ്റായ പ്രസാദ് യാദവ് ഇവരുടെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറക്കി. മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമുള്ള മുൻനിര താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ…

Read More