Headlines

Webdesk

‘മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കിൽ ആക്രമിക്കും’; കൊളംബിയക്കും ക്യൂബയ്ക്കും ട്രംപിന്റെ ഭീഷണി

വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയക്കും ക്യൂബയ്ക്കും എതിരെ ഡോണൾഡ് ട്രംപിന്റെ ഭീഷണി. മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കിൽ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്. പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന രാജ്യമാണ് കൊളംബിയ. മൂന്ന് പ്രധാന കൊക്കെയ്ൻ ഫാക്ടറികൾ കൊളംബിയയിലുണ്ട്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ മയക്കുമരുന്ന് നിർമാണത്തിൽ പങ്കാളിയെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചു. അതിനിടെ വെനസ്വേലയിലെ യുഎസ് ആക്രമണത്തിൽ 32 പൗരന്മാർ കൊല്ലപ്പെട്ടതായി ക്യൂബ വ്യക്തമാക്കി. ക്യൂബയിൽ രണ്ടു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. അതേസമയം അട്ടിമറി നടത്തി അമേരിക്ക റാഞ്ചിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും…

Read More

കുടുകുടെ ചിരിപ്പിച്ച മലയാളത്തിന്റെ അമ്പിളി; 75ന്റെ നിറവില്‍ ജഗതി ശ്രീകുമാര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍. അസാധാരണ അഭിനയശേഷി കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടനാണ് ജഗതി. 14 വര്‍ഷം മുന്‍പ് നടന്ന അപകടത്തിനുശേഷം അപൂര്‍വമായി മാത്രമേ ജഗതി ശ്രീകുമാര്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. (actor Jagathy Sreekumar 75th birthday)അഭിനയത്തിന്റെ ഓരോ അണുവിലും നവരസങ്ങള്‍ ഒരേപോലെ സന്നിവേശിപ്പിച്ച അത്ഭുതമാണ് ജഗതി ശ്രീകുമാര്‍. ജഗതിയെപ്പോലെ അപാര നിരീക്ഷണ പാടവവും അസാധാരണ പ്രതിഭയും ഒത്തുചേര്‍ന്ന മറ്റൊരു താരം മലയാളത്തിലില്ല. കിലുക്കത്തിലെ നിശ്ചല്‍ ആയും മീശമാധവനിലെ…

Read More

തൃശ്ശൂരിലെ തീപിടുത്തം: റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്ന വാദം തള്ളി റെയില്‍വേ

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗ് ഷെഡ്ഡില്‍ തീപിടുത്തം ഉണ്ടായ സംഭവത്തില്‍ വിശദീകരണവുമായി റെയില്‍വേ. റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം റെയില്‍വേ തള്ളി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ നിന്നും നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും റെയില്‍വേയുടെ സ്ഥലത്ത് നിര്‍മ്മാണത്തിന് കോര്‍പ്പറേഷന്റെ അനുവാദം ആവശ്യമില്ലെന്നും ആണ് റെയില്‍വേയുടെ നിലപാട്. (railway explanation in thrissur fire accident)റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നും ഉണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം അധികൃതര്‍ തള്ളുകയാണ്.പാര്‍ക്കിംഗ് കേന്ദ്രത്തിലെ ഒരു വാഹനത്തില്‍ നിന്നാണ്…

Read More

എംവി അരുണ ഹല്യ കപ്പൽ നൈജീരിയയിൽ കസ്റ്റഡിയിൽ; 22 ഇന്ത്യക്കാർ കപ്പലിൽ

ഇന്ത്യക്കാരായ 22 പേരടങ്ങുന്ന ചരക്കുകപ്പൽ നൈജീരിയയിൽ പിടിയിൽ. 31.5 കിലോഗ്രാം കൊക്കെയ്ൻ കടത്തിയെന്ന് ആരോപിച്ചാണ് ലാഗോസ് തുറമുഖത്ത് എംവി അരുണ ഹുല്യ എന്ന കപ്പൽ പിടിച്ചിട്ടിരിക്കുന്നത്. യൂറോപ്പിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും മയക്കുമരുന്ന് ഉത്പാദിപ്പിച്ച് കയറ്റി അയക്കുന്ന പ്രധാന ഇടമാണ് നൈജീരിയ.ബ്രസീലിൽ നിന്ന് ലാഗോസിലേക്ക് 20 കിലോഗ്രാം കൊക്കെയ്‌നുമായി വന്ന 20 ഫിലിപ്പീൻ നാവികരെ നവംബറിൽ നൈജീരിയൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏജൻസി പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം ലാകോസ് തീരത്ത് കപ്പലിൽ ആയിരം…

Read More

തൊണ്ടിമുതൽ തിരിമറി; ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ

തൊണ്ടിമുതൽ തിരിമറിയിൽ ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ. വിഷയം ബാർ കൗൺസിൽ അച്ചടക്ക സമിതി പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുക. ആൻ്റണി രാജുവിന് നോട്ടീസ് നൽകും. വിശദമായ വാദം കേട്ട ശേഷം നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആൻ്റണി രാജുവിന്റെ നടപടി നാണക്കേടെന്ന് ബാർ കൗൺസിൽ വ്യക്തമാക്കി.അതേസമയം അയോഗ്യത വിജ്ഞാപനം നിയമ സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കും മുന്‍പ് രാജിവയ്ക്കാനാണ് ആന്റണി രാജുവിന്റെ നീക്കം. സ്പീക്കറെ നേരില്‍കണ്ട് രാജിക്കത്ത് കൈമാറുകയോ ഇമെയില്‍…

Read More

അപ്പാർട്ട്‌മെന്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പുതുവത്സര രാത്രിയിൽ അമേരിക്കയിലെ മേരിലാൻഡിൽ നിന്ന് കാണാതായ ഇന്ത്യക്കാരിയെ മുൻ കാമുകന്റെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോവാർഡ് കൗണ്ടിയിലെ എല്ലിക്കോട്ട് സിറ്റി സ്വദേശിനി നികിത ഗോഡിശാലയാണ്(27) കുത്തേറ്റ് മരിച്ചത്. യുവതിയുടെ മുൻ കാമുകൻ അർജുൻ ശർമയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ജനുവരി 2ന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് അർജുൻ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. ഡിസംബർ 31ന് തന്റെ അപ്പാർട്ട്‌മെന്റിൽ വെച്ചാണ നികിതയെ അവസാനമായി കണ്ടതെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ പോലീസ് നടത്തിയ പരിശോധനയിൽ…

Read More

ഇന്നത്തെ ഭാഗ്യവാന്‍ ആരാകും? ഭാഗ്യതാര ലോട്ടറി ഫലം ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യതാര ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. വ്യത്യസ്ത സീരീസിലെ ഒരേ നമ്പറുകള്‍ക്ക് 5000 രൂപയാണ് സമാശ്വാസ സമ്മാനം. (kerala lottery bhagyathara lottery result today). എല്ലാ തിങ്കളാഴ്ചയുമാണ് ഭാഗ്യതാര ലോട്ടറി നറുക്കെടുക്കുന്നത്. ഭാഗ്യതാര ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ…

Read More

പരീക്ഷയിലെ ആദ്യ റാങ്കുകാർക്ക് ചോദ്യങ്ങൾ ചോർത്തി നൽകി; തിരുവനന്തപുരം RCCയിലെ നിയമന ക്രമക്കേടിൽ ചീഫ് നഴ്സിംഗ് ഓഫീസർക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ

തിരുവനന്തപുരം ആർസിസിയിലെ നിയമന ക്രമക്കേടിൽ ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആറിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. പരീക്ഷയിൽ ആദ്യ റാങ്കുകൾ ലഭിച്ചവർക്ക് ചോദ്യങ്ങൾ ചോർത്തി നൽകിയെന്ന് ഉദ്യോഗാർഥി ട്വന്റിഫോറിനോട് പറഞ്ഞു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും പൂർണ്ണ നിയന്ത്രണം ചീഫ് നഴ്സിംഗ് ഓഫീസർക്കായിരുന്നെന്നും ഉദ്യോഗാർഥി.ആർസിസിയിലെ സ്റ്റാഫ് നഴ്സ് നിയമന നടപടിയിൽ സസ്പെൻഷൻ നടപടി നേരിടുന്ന ചീഫ് നഴ്സിംഗ് ഓഫിസർ ശ്രീലേഖ ആറിനെതിരെയാണ് ഉദ്യോഗാർഥിയുടെ ഗുരുതര വെളിപ്പെടുത്തൽ. എഴുത്ത് – അഭിമുഖ പരീക്ഷകളുടെ പൂർണ നിയന്ത്രണം ചീഫ് നഴ്സിംഗ് ഓഫീസർക്കായിരുന്നു. ഇൻറർവ്യൂ…

Read More

മദ്യപിക്കുന്നതിനിടെ തർക്കം; ദക്ഷിണ കൊറിയക്കാരനായ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി മണിപ്പുർ സ്വദേശിനി

ഡൽഹി ഗ്രേറ്റർ നോയിഡയിൽ കൊറിയൻ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മണിപ്പൂർ സ്വദേശിയായ യുവതിയാണ് ആക്രമണം നടത്തിയത്. വാക്കുതർക്കത്തിനിടെയാണ് സംഭവം ഉണ്ടായത്.ലോജിസ്റ്റിക് കമ്പനിയിൽ മാനേജരായ യൂ ഡക്ക് ഹീ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 10 വർഷമായി ഇയാൾ ഇന്ത്യയിൽ താമസിച്ചുവരികയായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. ഗ്രേറ്റർ നോയിഡയിലെ അപ്പാർട്ട്മെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ പ്രതിയായ മണിപ്പൂർ സ്വദേശിനിയെ പൊലീസ് കസ്റ്റഡയിലെടുത്തു. മദ്യപിച്ച ശേഷം ഡക്ക് ഹീ യുഹ് ഇടയ്ക്കിടെ തന്നെ ആക്രമിക്കാറുണ്ടെന്നും നിരാശ മൂലമാണ് താൻ ഇങ്ങനെ…

Read More

മുട്ടില്‍ മരംമുറി വാര്‍ത്താ വിലക്ക്: റിപ്പോര്‍ട്ടര്‍ ടിവിക്ക് ബെംഗളൂരു കോടതിയുടെ രൂക്ഷവിമര്‍ശനം: ‘ഉത്തരവിലെ വസ്തുതകള്‍ മറച്ചുവച്ചത് ദുരുദ്ദേശപരം’

മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വിലക്കണമെന്ന ഹര്‍ജി പിന്‍വലിച്ച റിപ്പോര്‍ട്ടര്‍ ടിവിക്ക് ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ നിന്ന് കേള്‍ക്കേണ്ടി വന്നത് അതിരൂക്ഷ വിമര്‍ശനങ്ങള്‍. കോടതിയുടെ ഉത്തരവിലെ വസ്തുകള്‍ മറച്ചുവച്ചതും മനപൂര്‍വം വളച്ചൊടിച്ചതും ദുരുദ്ദേശപരമാണെന്നാണ് കോടതിയുടെ നിരീക്ഷണം. മതിയായ കാരണങ്ങളില്ലാതെ ഹര്‍ജി പിന്‍വലിച്ചതും കോടതിയുടെ സമയം പാഴാക്കിയതും കോടതി ഉത്തരവിനെ വളച്ചൊടിച്ച് തെറ്റായി ഉപയോഗിച്ചതിനും ഉള്‍പ്പെടെയാണ് കോടതി റിപ്പോര്‍ട്ടര്‍ ടിവിയെ രൂക്ഷമായി വിമര്‍ശിച്ചത്. റിപ്പോര്‍ട്ടര്‍ ടിവിക്ക് 10,000 രൂപ കോടതി പിഴ ചുമത്തുകയും…

Read More