‘പലതും ഷെയര്‍ ചെയ്യുന്ന പോലെ ഇതും ഷെയര്‍ ചെയ്തു, പറ്റിപ്പോയി’; കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസിലെ പ്രതി ജിതിന് ഭാസ്കറിന്റെ ഓഡിയോ പുറത്ത്
വ്യാജ സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തിട്ടുണ്ടെന്ന കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ് പ്രതി ജിതിന് ഭാസ്കറിന്റെ ശബ്ദ സംഭാഷണം പുറത്ത്. അന്വേഷണസംഘം ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം സമ്മതിച്ചുവെന്നും ജിതിന് ഭാസ്കര്‍ പറയുന്നു. പ്രാദേശിക വാട്സ് ആപ്പ് കൂട്ടായ്മയിലെ ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. (vadakara kafir screenshot case accused jithin’s audio message out) വ്യാജ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തതായി താന്‍ അന്വേഷണസംഘത്തോട് സമ്മതിച്ചിട്ടുണ്ടെന്നും താന്‍ കൊടുത്ത മൊഴി പുറത്തുവിടണമെന്നും ജിതിന് പറയുന്നതായി ഓഡിയോയിലുണ്ട്….
